AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Operation thufan: മദ്യപിച്ച് വാഹനം ഓടിച്ച “ഓപ്പറേഷൻ തൂഫാൻ” പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Operation thufan Officers Drunk Drive:അലക്ഷ്യമായി വാഹനം ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഓട്ടോറിക്ഷ ഡ്രൈവറായ യുവതി ഓപ്പറേഷൻ തൂഫാൻ പരിശോധനയ്ക്കായി ഇറങ്ങിയ പോലീസ് ഉദ്യോഗസ്ഥരുടെ സംഘത്തെ പിന്തുടർന്നുകൊണ്ട് തടഞ്ഞു വയ്ക്കുകയായിരുന്നു. പത്തനംതിട്ട ഡിവൈഎസ്പിയുടെ ഡാൻസാഫ് സംഘത്തിലെ ഉദ്യോഗസ്ഥരാണ് സംഘത്തിൽ ഉണ്ടായിരുന്നത്..മൈലപ്ര ഭാഗത്ത് നിന്ന് വന്ന പോലീസ് പലയിടത്തും വെച്ച് മറ്റു വാഹനങ്ങളെ ഇടിക്കാൻ ചെന്നതായും റിപ്പോർട്ട്. ഇതിനിടെയാണ് വനിതാ ഡ്രൈവർ ഓടിച്ച ഓട്ടോറിക്ഷയും തട്ടാൻ ഒരുങ്ങിയത്.

Operation thufan: മദ്യപിച്ച് വാഹനം ഓടിച്ച “ഓപ്പറേഷൻ തൂഫാൻ” പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
Police OfficersImage Credit source: Social Media
Ashli C
Ashli C | Updated On: 08 Jul 2026 | 12:10 PM

പത്തനംതിട്ട: മദ്യപിച്ച് വാഹനം ഓടിച്ച ഓപ്പറേഷൻ തൂഫാൻ പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. പോലീസുകാർ ഓടിച്ച ജീപ്പ് മറ്റ് വാഹനങ്ങളിൽ ഇടിക്കാൻ ചെന്ന സംഭവത്തിലാണ് നടപടി. സംഭവത്തിൽ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെയാണ് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്. പ്രിയേഷ്, രാഹുൽ, സുമൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. മദ്യപിച്ച് വാഹനം ഓടിച്ച് ഡ്രൈവർ പ്രിയേഷനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അലക്ഷ്യമായി വാഹനം ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഓട്ടോറിക്ഷ ഡ്രൈവറായ യുവതി ഓപ്പറേഷൻ തൂഫാൻ പരിശോധനയ്ക്കായി ഇറങ്ങിയ പോലീസ് ഉദ്യോഗസ്ഥരുടെ സംഘത്തെ പിന്തുടർന്നുകൊണ്ട് തടഞ്ഞു വയ്ക്കുകയായിരുന്നു. പത്തനംതിട്ട ഡിവൈഎസ്പിയുടെ ഡാൻസാഫ് സംഘത്തിലെ ഉദ്യോഗസ്ഥരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

ALSO READ:വീണ വിജയന്റെ സ്വത്ത് വിവരങ്ങൾ തേടി ED സംഘം പിണറായിയിൽ

വനിതാ ഡ്രൈവർ ഓടിച്ച ഓട്ടോറിക്ഷയും തട്ടാൻ ഒരുങ്ങി

പത്തനംതിട്ട നഗരത്തിൽ ചൊവ്വാഴ്ച വൈകിട്ടോടെയാണ് പോലീസ് ഫോഴ്സിന് ആകെ നാണംകെടുത്തിയ സംഭവങ്ങൾ അരങ്ങേറിയത്. മൈലപ്ര ഭാഗത്ത് നിന്ന് വന്ന പോലീസ് പലയിടത്തും വെച്ച് മറ്റു വാഹനങ്ങളെ ഇടിക്കാൻ ചെന്നതായും റിപ്പോർട്ട്. ഇതിനിടെയാണ് വനിതാ ഡ്രൈവർ ഓടിച്ച ഓട്ടോറിക്ഷയും തട്ടാൻ ഒരുങ്ങിയത്. എന്നാൽ വാഹനം നിർത്താതെ പോയതോടെ ജീപ്പിനെ പിന്തുടർന്ന ടൂറിസം ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ സമീപത്ത് റിംഗ് റോഡിൽ വച്ച് ജീപ്പ് തടഞ്ഞ് അപകടമകരമായ യാത്രയെ ചോദ്യം ചെയ്യുകയായിരുന്നു.

ബലം കണ്ട് നാട്ടുകാരും കൂടി. രംഗം വഷളായതോടെ ജീപ്പിൽ ഉണ്ടായിരുന്ന ഒരു പോലീസുകാരൻ ബാഗുമായി ഇറങ്ങി ഓടി എങ്കിലും സ്ഥലത്തുണ്ടായിരുന്നവർ തടഞ്ഞുവച്ചു. സംഘർഷമാകുന്നതിനിടെ പത്തനംതിട്ട പോലീസ് എത്തി മൂന്നുപേരെയും കൂട്ടിക്കൊണ്ടുപോയി. തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിയ പരിശോധന നടത്തുകയും ചെയ്തു.

ഒട്ടും ബോധമില്ലാത്ത രീതിയിലാണ് ഡ്രൈവർ സീറ്റിൽ ഇരിക്കുന്ന ഉദ്യോഗസ്ഥൻ പെരുമാറുന്നത്

പോലീസ് ഉദ്യോഗസ്ഥരെ റോഡിൽ തടഞ്ഞു നിർദേശം നാട്ടുകാർ അവരെ ചോദ്യം ചെയ്യുന്നതും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകളിൽ കാണാം. ഒട്ടും ബോധമില്ലാത്ത രീതിയിലാണ് ഡ്രൈവർ സീറ്റിൽ ഇരിക്കുന്ന ഉദ്യോഗസ്ഥൻ പെരുമാറുന്നത്. തന്നെ ഇടിച്ചിരുന്നെങ്കിൽ തനിക്ക് എന്ത് സംഭവിക്കുമായിരുന്നു എന്ന യുവതിയുടെ ചോദ്യത്തിനും ഒരു ഉത്തരവുമില്ല. ഇതിന്റെ വീഡിയോകളെല്ലാം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ENGLISH SUMMARY

Operation Tufan police officers suspended for drunk driving. The action was taken in the incident where the jeep driven by the policemen hit other vehicles. Three police officers were suspended from service in the incident. Priyesh, Rahul and Suman were suspended.

Follow Us