Cheruvayal Raman: പദ്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

സുസ്ഥിര കൃഷിക്കും ജൈവവൈവിധ്യ സംരക്ഷണത്തിനും നൽകിയ സംഭാവനകൾക്ക് 2023-ൽ അദ്ദേഹത്തെ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു. കേരളത്തിൻ്റെ കാർഷിക മേഖലയ്ക്ക് നൽകിയ മികച്ച സംഭാവനകൾക്കുള്ള ആദ്യത്തെ ഉമ്മൻ ചാണ്ടി മെമ്മോറിയൽ അവാർഡും അദ്ദേഹത്തിന് നേടിക്കൊടുത്തു. 2025 ലെ കേരള സംസ്ഥാന കാർഷിക അവാർഡും അദ്ദേഹത്തിനായിരുന്നു. ശാസ്ത്രീയ കൃഷിയെ പറ്റിയുള്ള അറിവില്ലായിരുന്നെങ്കിലും തൻ്റെ ചെറിയ കൃഷിയിടത്തിൽ 55-ലധികം നെല്ലിനങ്ങൾ അദ്ദേഹം തന്നെ സംരക്ഷിച്ചു.

Cheruvayal Raman: പദ്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

Padma Shri Cheruvayal K Raman

Updated On: 

14 Oct 2026 | 04:51 PM

വയനാട്: അപൂർവ്വ നെൽവിത്തിനങ്ങളുടെ സംരക്ഷകനും, പദമശ്രീ ജേതാവുമായ ചെറുവയൽ രാമൻ അന്തരിച്ചു. 74 വയസ്സായിരുന്നു അദ്ദേഹത്തിന്. കോഴിക്കോട് മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. കുറച്ചു ദിവസമായി അദ്ദേഹം ചികിത്സയിലായിരുന്നു. വൃക്കയുടെ പ്രവർത്തനങ്ങൾ തകരാറിലായതോടെ ആരോഗ്യനില ഗുരുതരമാവുകയായിരുന്നു.   പരമ്പരാഗത നെല്ല് ഇനങ്ങൾ സംരക്ഷിക്കുന്നതിനും കാർഷിക ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങൾക്ക് അദ്ദേഹം വിവിധ തരത്തിലുള്ള അംഗീകാരങ്ങളും പുരസ്കാരങ്ങളും നേടി. വയനാട്-മാനന്തവാടി- കമ്മനയായിലാണ് അദ്ദേഹത്തിൻ്റെ വീട്.

സുസ്ഥിര കൃഷിക്കും ജൈവവൈവിധ്യ സംരക്ഷണത്തിനും നൽകിയ സംഭാവനകൾക്ക് 2023-ൽ അദ്ദേഹത്തെ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു. കേരളത്തിൻ്റെ കാർഷിക മേഖലയ്ക്ക് നൽകിയ മികച്ച സംഭാവനകൾക്കുള്ള ആദ്യത്തെ ഉമ്മൻ ചാണ്ടി മെമ്മോറിയൽ അവാർഡും അദ്ദേഹത്തിന് നേടിക്കൊടുത്തു.

ALSO READ:നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; 3 പേരുടെ ജീവൻ കവർന്ന സംഭവം പ്രത്യേക സംഘം അന്വേഷിക്കും

2025 ലെ കേരള സംസ്ഥാന കാർഷിക അവാർഡും അദ്ദേഹത്തിനായിരുന്നു. ശാസ്ത്രീയ കൃഷിയെ പറ്റി യാതൊരു അറിവുമില്ലാതെ, കമ്മനയിലെ തന്റെ ചെറിയ കൃഷിയിടത്തിൽ 55-ലധികം നെല്ലിനങ്ങൾ അദ്ദേഹം സംരക്ഷിച്ചു വന്നിരുന്നു. രാമൻ തൻ്റെ അമ്മാവൻ നൽകിയ 40 ഏക്കർ സ്ഥലത്ത് ആരംഭിച്ച കൃഷിയായിരുന്നു അദ്ദേഹത്തിൻ്റെ കരുത്ത്.

English Summary

Padma Shri Cheruvayal K Raman Passed away at 74 at Kozhikode Medical College. He was conserving over 55 rice varieties on his small farm at Kammana Wayanad. Nation honoured him with Padma Shri, at 2023.

Loading...
Unable to load recommendations.
Follow Us
ലാഭത്തിൽ സംശയം വേണ്ട! നത്തിങ് ഫോൺ 4b ഡിസ്കൗണ്ട്
വാഴപ്പഴം കഴിച്ചയുടൻ വെള്ളം കുടിക്കരുത്, കാരണമറിയാമോ?
ഹീറോയുടെ ഫ്ലെക്സ് ഫ്യൂവൽ മാജിക് - ഹീറോ സ്പ്ലെൻഡർ+ ഫ്ലെക്സ്
മുമ്പേ വാങ്ങിയവർ ഭാഗ്യവാന്മാർ, വിലക്കുറവ് അ‌വരോടുകൂടെ!
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ