AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; 3 പേരുടെ ജീവൻ കവർന്ന സംഭവം പ്രത്യേക സംഘം അന്വേഷിക്കും

പ്രായം കുറഞ്ഞവർ എന്ന പരിഗണന പ്രതികൾക്ക് നൽകരുതെന്നും മരിച്ചതും പ്രായം കുറഞ്ഞവരാണെന്നും പ്രോസിക്യൂഷൻ അറിയിച്ചു.കസ്റ്റഡി അനിവാര്യമാണ് എന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ രണ്ട് ദിവസത്തെ കസ്റ്റഡി അനുവദിച്ചതായി റിപ്പോർട്ട്.അമിത വേഗതയിൽ എത്തി മൂന്നുപേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.......

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; 3 പേരുടെ ജീവൻ കവർന്ന സംഭവം പ്രത്യേക സംഘം അന്വേഷിക്കും
Suhail SajeevImage Credit source: Social Media
Ashli C
Ashli C | Updated On: 14 Oct 2026 | 03:04 PM

കൊച്ചി: മൂന്നുപേരുടെ ജീവൻ കവർന്ന എറണാകുളം നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘം. എറണാകുളം റൂറൽ എസ്പിയുടെ നേതൃത്വത്തിലാണ് സംഘം. ആലുവ ഡിവൈഎസ്പി ബൈജു കെ പൗലോസിനാണ് അന്വേഷണ ചുമതല ഉള്ളത്. നിരവധി സ്വപ്നങ്ങൾ ഉള്ള വീട്ടുകാരുടെ പ്രതീക്ഷയായിരുന്ന കുട്ടികളാണ് തെരുവിൽ അതിധാരുണമായി മരിച്ചുവീണത്. പ്രായം കുറഞ്ഞവർ എന്ന പരിഗണന പ്രതികൾക്ക് നൽകരുതെന്നും മരിച്ചതും പ്രായം കുറഞ്ഞവരാണെന്നും പ്രോസിക്യൂഷൻ അറിയിച്ചു.

കൂടാതെ പ്രതി സുഹൈൽ സജീവന് വേണ്ടിയുള്ള പോലീസ് കസ്റ്റഡി അപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി പരിഗണിച്ചതായാണ് റിപ്പോർട്ട്. കസ്റ്റഡി അനിവാര്യമാണ് എന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ രണ്ട് ദിവസത്തെ കസ്റ്റഡി അനുവദിച്ചതായി റിപ്പോർട്ട്.അമിത വേഗതയിൽ എത്തി മൂന്നുപേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. റാഷ് ആൻഡ് നെഗ്ലിജൻസ് ഡ്രൈവിംഗ് ആണ് അപകടത്തിലേക്ക് നയിച്ചത്.

ALSO READ:പുറത്തുവിടട്ടെ, ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ…; മുഹമ്മദ് അസ്ലം മരണപ്പെട്ട കേസിൽ വൻ വഴിത്തിരിവ്

കൂടാതെ പ്രതികൾ അമിതമായി മദ്യപിപ്പിച്ചു എന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംഭവം നടന്ന ദിവസം ഉച്ചയ്ക്കുമുതൽ മദ്യപിക്കുന്നുണ്ട് വീണ്ടും മാരിയറ്റ് ഹോട്ടലിൽ മദ്യപിക്കാൻ ഒത്തുകൂടുകയും മദ്യപിച്ച് വാഹനം ഓടിച്ചാൽ മനുഷ്യന് ജീവന് അപകടം ഉണ്ടാകുമെന്ന് പ്രതികൾക്ക് അറിയില്ലേ എന്നുമാണ് പോസിക്യൂഷൻ ചോദിക്കുന്നത്.

അതേസമയം മരണത്തെ നീതീകരിക്കുന്നില്ല എന്നാണ് പ്രതിഭാ​ഗം വ്യക്തമാക്കിയത് സത്യസന്ധമായ അന്വേഷണമാണ് കേസിൽ വേണ്ടതെന്നും ചൂണ്ടിക്കാട്ടി. മാത്രമല്ല മാധ്യമങ്ങൾക്ക് വേണ്ടി ആവരുത് അന്വേഷണം എന്നും പ്രതിഭാഗം കോടതിയിൽ അറിയിച്ചു. പ്രതികളെ മാധ്യമങ്ങൾക്ക് മുമ്പിൽ പ്രദർശിപ്പിച്ചു എന്നും ആരോപണം ഉയരുന്നുണ്ട്. പ്രതികളുടെ അറസ്റ്റ് മാധ്യമങ്ങൾ ആഘോഷമാക്കി അപകടത്തെ ന്യായീകരിക്കുന്നില്ല മാധ്യമങ്ങളെ തൃപ്തിപ്പെടുത്താൻ പോലീസിന്റെ ഭാഗത്തുനിന്നും ശ്രമം ഉണ്ടായി. പോലീസ് കേസിന്റെ ക്ലൈമാക്സ് തീരുമാനിച്ചിട്ടുണ്ട് എന്നും പ്രതിഭാഗം ആരോപിച്ചു.

ENGLISH SUMMARY

A special team has been formed to investigate the Mini Cooper accident in Nedumbassery, Ernakulam, which claimed three lives. The team is led by the Ernakulam Rural SP, with Aluva DySP Baiju K. Paulose in charge of the investigation. The young victims, who met a tragic end on the road, were the hope of their families and held many dreams for the future.

Follow Us