Mani C Kappan : ചെക്ക് കേസിൽ മാണി സി. കാപ്പൻ എം.എൽ.എയ്ക്ക് ഒരു വർഷം തടവും പിഴയും
Mani C Kappan MLA Sentenced in Cheque Case : കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ പാലാ എംഎൽഎ മാണിസി കാപ്പന് ഒരു വർഷം തടവ് ശിക്ഷ വിധിച്ചു. മുംബൈയിലെ കോടതിയുടെ ഏതാണ് ശിക്ഷാവിധി. മുംബൈ വ്യവസായിയായ ദിനേശ് മേനോൻ നൽകിയ വഞ്ചന കേസിലാണ് വിധി വന്നിരിക്കുന്നത്. ഒരു മാസത്തിനകം 5.3 കോടി രൂപ പലിശ ഉൾപ്പെടെ നഷ്ടപരിഹാരം നൽകണമെന്നും ഇല്ലെങ്കിൽ മൂന്നുമാസം കൂടി തടവ് അനുഭവിക്കണം എന്നുമാണ് വിധി.
കോട്ടയം : കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ പാലാ എംഎൽഎ മാണിസി കാപ്പന് ഒരു വർഷം തടവ് ശിക്ഷ വിധിച്ചു. മുംബൈയിലെ ബോറിവലി മജിസ്‌ട്രേറ്റ് കോടതിയുടെതാണ് ശിക്ഷാ വിധി. മുംബൈ വ്യവസായിയായ ദിനേശ് മേനോൻ നൽകിയ വഞ്ചന കേസിലാണ് വിധി വന്നിരിക്കുന്നത്. ഒരു മാസത്തിനകം 5.3 കോടി രൂപ പലിശ ഉൾപ്പെടെ നഷ്ടപരിഹാരം നൽകണമെന്നും ഇല്ലെങ്കിൽ മൂന്നുമാസം കൂടി തടവ് അനുഭവിക്കണം എന്നുമാണ് വിധി.
എന്നാൽ താൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്നും കേസിനെ നിയമപരമായി നേരിടും എന്നും മാണി സി കാപ്പാൻ പ്രതികരിച്ചു. ശിക്ഷാവിധികെതിരെ അപ്പീൽ പോകും. തന്റെ ഭാഗം കേൾക്കാതെയാണ് വിധി വന്നിരിക്കുന്നത്. ഇന്ന് വാദത്തിനുവേണ്ടിയാണ് കേസ് വച്ചിരുന്നത്. പക്ഷേ താൻ ഹാജരായിരുന്നില്ല. താൻ ഹാജരാകാതെ എങ്ങനെയാണ് കേസിൽ വിധി പുറപ്പെടുവിക്കുക എന്നുമാണ് എംഎൽഎയുടെ പ്രതികരണം.
Also Read : വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ വ്യാജ ലൈസൻസ്; മലപ്പുറം സബ് ആർടി ഓഫീസിനെതിരെ വിജിലൻസ് അന്വേഷണം
നിലവിൽ പാലാ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധിയാണ് മാണി സി കപ്പാൻ. യുഡിഎഫ് മുന്നണിയിൽ നിന്നുള്ള എംഎൽഎയായ മാണി സി കാപ്പൻ ഈ സർക്കാരിന്റെ കാലത്ത് മന്ത്രി പദവി പ്രതീക്ഷിക്കുന്നുണ്ട്. മുതിർന്ന കേരള കോൺഗ്രസ് നേതാവായിരുന്ന കെ എം മാണിയുടെ മരണത്തെ തുടർന്ന് നടന്ന തെരഞ്ഞെടുപ്പിലാണ് മണി സി കാപ്പാൻ ആദ്യമായി നിയമസഭയിലേക്ക് എത്തുന്നത്. നേരത്തെ എൻ.സി.പിയുടെ ഭാഗമായി എൽഡിഎഫിനൊപ്പം ആയിരുന്നു എങ്കിലും പാലാ സീറ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ മുന്നണി വിട്ടു.
നിലവിലെ ശിക്ഷാവിധി മാണി സി കാപ്പന്റെ എംഎൽഎ സ്ഥാനത്തെ ബാധിക്കില്ല. തടവ് ശിക്ഷ ഒരു വർഷത്തിൽ താഴെ ആയതിനാലാണ് എംഎൽഎ സ്ഥാനത്തിന് ഭീഷണിയി ഇല്ലാത്തത്. കോടതി വിധിക്ക് എതിരെ ഉടനെ അപ്പീൽ നൽകുമെന്നും സമീപ ഭാവിയിൽ തന്നെ തനിക്ക് ലഭിക്കാൻ പോകുന്ന പദവി ഇല്ലാതാക്കുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യം എന്നും മാണി സി കാപ്പാൻ പറയുന്നു.
English Summary
Mani C. Kappan MLA from Pala has been sentenced to one year in prison in a financial fraud case related to the Kannur Airport project. The verdict was delivered by the Borivali Magistrate Court in Mumbai. The case stems from a fraud complaint filed by Dinesh Menon, a Mumbai-based businessman. Kappan has been ordered to pay ₹5.3 crore in compensation (including interest) within one month; failure to do so will result in an additional three months of imprisonment.