AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Palakkad Missing Child Suhan: പ്രാര്‍ത്ഥനകളും പരിശ്രമങ്ങളും വിഫലം; നോവായി സുഹാന്‍; പാലക്കാട് കാണാതായ ആറു വയസുകാരന്റെ മൃതദേഹം കണ്ടെത്തി

Missing six year old Suhan found dead in Palakkad: ചിറ്റൂരില്‍ കാണാതായ ആറു വയസുകാരന്റെ മൃതദേഹം കണ്ടെത്തി. കുളത്തിലായിരുന്നു മൃതദേഹം.

Palakkad Missing Child Suhan: പ്രാര്‍ത്ഥനകളും പരിശ്രമങ്ങളും വിഫലം; നോവായി സുഹാന്‍; പാലക്കാട് കാണാതായ ആറു വയസുകാരന്റെ മൃതദേഹം കണ്ടെത്തി
കാണാതായ സുഹാന്‍
Jayadevan AM
Jayadevan AM | Updated On: 28 Dec 2025 | 09:52 AM

പാലക്കാട്: ചിറ്റൂരില്‍ കാണാതായ ആറു വയസുകാരന്റെ മൃതദേഹം കണ്ടെത്തി. കുളത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. നേരത്തെ ഡോഗ് സ്‌ക്വാഡ് മണം പിടിച്ച് ഈ കുളത്തിന് സമീപത്തെത്തിയിരുന്നു. 20 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വീട്ടില്‍ നിന്ന് 100 മീറ്റര്‍ അകലെയുള്ള കുളത്തില്‍ പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

സുഹാന്റെ വീടിന് സമീപം അഞ്ചോളം ആമ്പല്‍ കുളങ്ങള്‍ ഉണ്ടായിരുന്നു. നാട്ടുകാര്‍ കുളിക്കാനും മറ്റും ഉപയോഗിക്കുന്ന ഒരു കുളത്തിലായിരുന്നു കുട്ടിയുടെ മൃതദേഹം. കുട്ടി എങ്ങനെ ഇവിടെ എത്തിയെന്നാണ് ഇനി കണ്ടെത്തേണ്ടത്. ചിറ്റൂർ അമ്പാട്ടുപ്പാളയം എരുമങ്കോട് സ്വദേശി മുഹമ്മദ് അനസ് തൗഹിത ദമ്പതികളുടെ മകനായ സുഹാനെ ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് കാണാതായത്.

Also Read: Chittur Child Missing Case: വീട്ടില്‍ നിന്നും പിണങ്ങി ഇറങ്ങിയ കുട്ടി പോയത് എവിടേക്ക്? സുഹാനായ് തിരച്ചില്‍ ഇന്നും തുടരും

സുഹാനെ കാണാതായ വിവരം അറിഞ്ഞ് ഗള്‍ഫിലുള്ള പിതാവ് അനസ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. കുട്ടിയെ കാണാതാകുന്ന സമയത്ത് മുത്തശിയും, സഹോദരനും, സുഹാന്റെ അമ്മയുടെ സഹോദരിയുടെ മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. ടിവി കാണുന്നതിനിടെ സഹോദരനുമായി പിണങ്ങിയ സുഹാന്‍ പുറത്തിറങ്ങുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ ഏറെ നേരം പിന്നിട്ടിട്ടും കുട്ടിയെ കാണാത്തതുകൊണ്ട് അന്വേഷണം നടത്തുകയായിരുന്നു. അധ്യാപികയായ മാതാവ് സുഹാനെ കാണാതാകുന്ന സമയത്ത് സ്‌കൂളിലായിരുന്നു.

Follow Us