തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കട്ടിലിൽ നിന്ന് വീണ് രോഗി മരിച്ചു

ആഗസ്റ്റ് 26 നാണ് സുകുമാരപിള്ളയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പക്ഷാ​ഗാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിനിടയിൽ 29ാം തീയതി കട്ടിലിൽ നിന്നും വീഴുകയായിരുന്നു. സ്ട്രോക്ക് വീണ്ടും വരാൻ സാധ്യതയുള്ള രോഗികൾക്ക് നൽകുന്ന കൈവരിയുള്ള കട്ടിലിൽ നൽകിയിരുന്നെങ്കിൽ മരിക്കില്ലായിരുന്നു എന്നാണ് കുടുംബം..........

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കട്ടിലിൽ നിന്ന് വീണ് രോഗി മരിച്ചു

Thiruvananthapuram Medical College (1)

Published: 

31 Aug 2026 | 08:03 PM

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും കട്ടിലിൽ നിന്ന് വീണ് മരണം. കൊല്ലം ചടയമംഗലം സ്വദേശി സുകുമാരപിള്ളയാണ് മരിച്ചത്. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് മരണകാരണം എന്ന് ബന്ധുക്കൾ ആരോപിക്കുന്നു. അതേസമയം ഈ വർഷം ആദ്യമായല്ല കട്ടിലിൽ നിന്നും വീണു രോഗി മരിക്കുന്നത്. ജൂൺ മാസത്തിൽ മറ്റൊരു രോഗി കൂടി ഇതേ രീതിയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചിരുന്നു.

അതേസമയം ആഗസ്റ്റ് 26 നാണ് സുകുമാരപിള്ളയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പക്ഷാ​ഗാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിനിടയിൽ 29ാം തീയതി കട്ടിലിൽ നിന്നും വീഴുകയായിരുന്നു. സ്ട്രോക്ക് വീണ്ടും വരാൻ സാധ്യതയുള്ള രോഗികൾക്ക് നൽകുന്ന കൈവരിയുള്ള കട്ടിലിൽ നൽകിയിരുന്നെങ്കിൽ മരിക്കില്ലായിരുന്നു എന്നാണ് കുടുംബം ആരോപിക്കുന്നത്.

ALSO READ:കോഴിക്കോട് സൂര്യാഘാതമേറ്റ് വയോധികൻ തളർന്നുവീണു; ജാ​ഗ്രതാ നിർദ്ദേശം

കൂടാതെ കട്ടിലിൽ നിന്ന് വീണ് സുകുമാരപിള്ളയ്ക്ക് സാരമായ പരിക്ക് പറ്റിയിട്ടും ചികിത്സ ലഭിക്കാൻ വൈകിയെന്നും ആരോപണം. അതേ കട്ടിലിൽ തന്നെ കിടത്തിയാണ് മുറിവ് തുന്നിയത് എന്നും അവസ്ഥ ഗുരുതരമായിട്ടും ഡോക്ടർമാർ വേണ്ട മുൻകരുതലുകളോ പരിചരണമോ നൽകിയില്ല എന്നും കുടുംബം ആലോചിപ്പിക്കുന്നു.

ENGLISH SUMMARY

Another death after falling from a bed at Thiruvananthapuram Medical College. Sukumara Pillai, a native of Chadayamangalam, Kollam, died. Relatives allege that the cause of death was negligence on the part of the hospital authorities. Meanwhile, this is not the first time this year that a patient has died after falling from a bed. In June, another patient had died in the same manner at the Medical College Hospital.

Loading...
Unable to load recommendations.
Follow Us
വില അ‌റിഞ്ഞ് വിൽക്കാം! സെപ്റ്റംബർ 1-ലെ റബർ വില
ഈ 7 ഭക്ഷണങ്ങൾ കിഡ്നിക്ക് ശത്രുക്കൾ
ഡയറ്റ് നോക്കിയിട്ടും വയർ കുറയുന്നില്ലേ? നിങ്ങൾ വരുത്തുന്ന 5 തെറ്റുകൾ!
പുകവലി കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ