AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

PM Arsho-K Vidya Wedding: ലളിതം സുന്ദരം! കെ വിദ്യയും പിഎം ആര്‍ഷോയും വിവാഹിതരായി

PM Arsho, K Vidya Register Marriage at Thrikkaripur: എറണാകുളം മഹാരാജാസ് കോളേജിലാണ് ഇരുവരും പഠിച്ചത്. മഹാരാജാസിലെ ആര്‍ക്കിയോളജി ഇന്റഗ്രേറ്റഡ് വിദ്യാര്‍ഥിയായിരുന്ന ആര്‍ഷോയ്ക്ക് ഹാജരിന്റെ കുറവുമൂലം പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു. കൃത്രിമമായി ഹാജരുണ്ടാക്കി പരീക്ഷയെഴുതാന്‍ ആര്‍ഷോ ശ്രമിച്ചതിന് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ആര്‍ഷോ നടത്തുന്ന പല പ്രസ്താവനങ്ങളും വലിയ വിവാദമാകാറുമുണ്ട്.

PM Arsho-K Vidya Wedding: ലളിതം സുന്ദരം! കെ വിദ്യയും പിഎം ആര്‍ഷോയും വിവാഹിതരായി
പിഎം ആര്‍ഷോയും കെ വിദ്യയും Image Credit source: Mansoor Paremmal Facebook
Shiji M K
Shiji M K | Updated On: 01 Jun 2026 | 01:27 PM

കാസര്‍കോട്: സിപിഐഎം പാലക്കാട് ജില്ല കമ്മിറ്റി അംഗം പിഎം ആര്‍ഷോയും മുന്‍ എസ്എഫ്‌ഐ നേതാവ് കെ വിദ്യയും വിവാഹിതരായി. കാസര്‍കോട് തൃക്കരിപ്പൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു. എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറി കൂടിയാണ് പിഎം ആര്‍ഷോ. വളരെ ലളിതമായ ചടങ്ങായാണ് വിവാഹം നടന്നത്.

വയലറ്റ് നിറത്തിലുള്ള ഷര്‍ട്ടും വെള്ളമുണ്ടുമായിരുന്നു ആര്‍ഷോയുടെ വേഷം. വയലറ്റ് ബ്ലൗസും പച്ച നിറത്തിലുള്ള സാരിയും ധരിച്ച് അതിസുന്ദരിയായാണ് വിദ്യ വിവാഹത്തിനെത്തിയത്. പാര്‍ട്ടിക്കുള്ളിലെ യുവ നേതാക്കള്‍ പലരും വിവാഹത്തില്‍ പങ്കെടുത്തു. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ പിഎച്ച്ഡി ചെയ്യുകയാണ് വിദ്യ. കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിനിയാണ്.

എറണാകുളം മഹാരാജാസ് കോളേജിലാണ് ഇരുവരും പഠിച്ചത്. മഹാരാജാസിലെ ആര്‍ക്കിയോളജി ഇന്റഗ്രേറ്റഡ് വിദ്യാര്‍ഥിയായിരുന്ന ആര്‍ഷോയ്ക്ക് ഹാജരിന്റെ കുറവുമൂലം പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു. കൃത്രിമമായി ഹാജരുണ്ടാക്കി പരീക്ഷയെഴുതാന്‍ ആര്‍ഷോ ശ്രമിച്ചതിന് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ആര്‍ഷോ നടത്തുന്ന പല പ്രസ്താവനങ്ങളും വലിയ വിവാദമാകാറുമുണ്ട്.

പിഎം ആര്‍ഷോയും കെ വിദ്യയും വിവാഹിതരാകുന്നു

 

View this post on Instagram

 

A post shared by Pink Heaven (@pink.heaven.official)

വ്യാജരേഖ വിദ്യയെ കുരുക്കി

ഗസ്റ്റ് അധ്യാപക ജോലിയ്ക്കായി വ്യാജരേഖ ഹാജരാക്കിയതോടെയാണ് കെ വിദ്യ വാര്‍ത്തകളിലിടം നേടുന്നത്. മഹാരാജാസ് കോളേജിന്റെ പേരിലായിരുന്നു വിദ്യ വ്യാജ പരിചയ സമ്പത്ത് രേഖകള്‍ ഉണ്ടാക്കിയത്. മഹാരാജാസ് പഠനം നടത്തുമ്പോള്‍ തന്നെ അവിടെ അധ്യാപികയായും ജോലി ചെയ്തിരുന്നുവെന്ന് രേഖകളില്‍ പറയുന്നു.

Also Read: PM Arsho-K Vidya Wedding: ആര്‍ഷോയ്ക്കും കെ വിദ്യയ്ക്കും മാംഗല്യം; വിവാഹം ജൂണ്‍ ഒന്നിന്

പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ കോളേജിലും കാസര്‍കോട് കരിന്തളം കോളേജിലും ഈ വ്യാജരേഖകളുമായി വിദ്യ അഭിമുഖത്തിനെത്തി. എന്നാല്‍ ഈ സര്‍ട്ടിഫിക്കറ്റില്‍ സംശയം തോന്നിയ കോളേജ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് വ്യാജരേഖ പുറത്തായത്. മഹാരാജാസ് കോളേജ് പ്രിന്‍സിപ്പാളും കരിന്തളം കോളേജ് അധികൃതരും വിദ്യയ്‌ക്കെതിരെ പരാതി നല്‍കി.

പോലീസ് കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ വിദ്യയെ ജൂണ്‍ 21ന് കോഴിക്കോട് മേപ്പയൂരില്‍ വെച്ച് അഗളി പോലീസ് അറസ്റ്റ് ചെയ്തു. കരിന്തളം കോളേജില്‍ ഹാജാരാക്കിയ വ്യാജരേഖ കേസില്‍ ഹോസ്ദുര്‍ഗ് കോടതി 2023 ജൂലൈയില്‍ വിദ്യയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു.

വ്യാജരേഖ ചമയ്ക്കല്‍, വ്യാജരേഖ നിര്‍മിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് വിദ്യയ്‌ക്കെതിരെ കേസെടുത്തത്. വിദ്യ തനിച്ചാണ് ഇതെല്ലാം ചെയ്തതെന്നാണ് പോലീസ് കുറ്റപത്രത്തില്‍ പറയുന്നത്.

അതേസമയം, ഒട്ടനവധി കുറ്റകൃത്യങ്ങളില്‍ പ്രതിയായ ആര്‍ഷോയ്ക്ക് വിദ്യര്‍ഥിയെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഇതിന് ശേഷവും തെറ്റുകള്‍ ആവര്‍ത്തിച്ചതോടെ 2022ല്‍ ഹൈക്കോടതി ജാമ്യം റദ്ദാക്കി. കേസും മറ്റുമായി ആര്‍ഷോയ്ക്ക് കോളേജില്‍ ആവശ്യത്തിന് ഹാജര്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ കോളേജ് അധികൃതരുടെ സഹായത്തോടെ വ്യാജ ഹാജരുണ്ടാക്കി പരീക്ഷയെഴുതാന്‍ ആര്‍ഷോ ശ്രമിച്ചിരുന്നുവെങ്കിലും അത് വലിയ വിവാദമായി. ഇതിന് പിന്നാലെ കോഴ്‌സ് പാതിവഴിയില്‍ ആര്‍ഷോ ഉപേക്ഷിക്കുകയായിരുന്നു.

English Summary

CPM leader PM Arsho and K Vidya were married at the Thrikkaripur Registrar Office in a simple ceremony. The wedding was attended by family members, close friends, and party colleagues.

Follow Us