AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Post-Metric Scholarship: പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കുള്ള പോസ്റ്റ്-മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം; അവസാന തീയതി ഇത്

Post-Matric Scholarship for Tribal Students Documents Eligibility and Deadline: പത്താം ക്ലാസ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനം നടത്താനായി സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക സഹായമാണ് പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ്. സാമ്പത്തികമായി പിന്നാക്കം നില്‍കുന്ന വിവിധ വിഭാഗങ്ങളില്‍ പെടുന്ന വിദ്യാര്‍ഥികള്‍ക്കായാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

Post-Metric Scholarship: പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കുള്ള പോസ്റ്റ്-മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം; അവസാന തീയതി ഇത്
പ്രതീകാത്മക ചിത്രം Image Credit source: seksan Mongkhonkhamsao/Getty Images
Shiji M K
Shiji M K | Published: 10 May 2026 | 07:57 AM

പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്കായി സര്‍ക്കാര്‍ നല്‍കുന്ന പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. പത്താം ക്ലാസ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത. യോഗ്യരായ എല്ലാ വിദ്യാര്‍ഥികളും ഉടന്‍ തന്നെ അപേക്ഷ സമര്‍പ്പിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. പദ്ധതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വിശദമായി പരിശോധിക്കാം.

എന്താണ് പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ്

പത്താം ക്ലാസ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനം നടത്താനായി സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക സഹായമാണ് പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ്. സാമ്പത്തികമായി പിന്നാക്കം നില്‍കുന്ന വിവിധ വിഭാഗങ്ങളില്‍ പെടുന്ന വിദ്യാര്‍ഥികള്‍ക്കായാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

പട്ടികജാതി, പട്ടികവര്‍ഗം, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍, ന്യൂനപക്ഷ സമുദായങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കാണ് പദ്ധതിക്ക് അര്‍ഹത. പ്ലസ് വണ്‍, പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, പിഎച്ച്ഡി തുടങ്ങിയ കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

എന്നാല്‍ അപേക്ഷകര്‍ക്ക് മുന്‍വര്‍ഷത്തെ പരീക്ഷയില്‍ 50 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ഉണ്ടായിരിക്കണം. കൂടാതെ എസ്‌സി, എസ്ടി വിദ്യാര്‍ഥികളുടെ മാതാപിതാക്കളുടെ വാര്‍ഷിക വരുമാനം 2.50 ലക്ഷം രൂപയില്‍ അധികമാകാനും പാടുള്ളതല്ല. ന്യൂനപക്ഷ-ഒബിസി വിഭാഗങ്ങള്‍ക്ക് 2 ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനവും ഉണ്ടാകരുത്.

പട്ടികവര്‍ഗ പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ്

സംസ്ഥാനത്തെ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായാണ് ഈ സ്‌കോളര്‍ഷിപ്പ്. കേരളത്തില്‍ സ്ഥിരതാമസമാക്കിയ ആളുകള്‍ക്ക് മാത്രമേ സാമ്പത്തിക സഹായം ലഭിക്കുകയുള്ളൂ. ലംപ്‌സം ഗ്ലാന്റ്, സ്റ്റൈപ്പന്റ്, ഹോസ്റ്റല്‍ ഫീസ്, മറ്റ് നിര്‍ബന്ധത ഫീസുകള്‍ എന്നിവയ്‌ക്കെല്ലാം സര്‍ക്കാര്‍ സഹായം അനുവദിക്കും.

സ്‌കോളര്‍ഷിപ്പ് മാനദണ്ഡങ്ങള്‍ വിശദമായി

  • പത്താം ക്ലാസ് വിജയിച്ചിരിക്കണം
  • വിദ്യാര്‍ഥിയുടെ കുടുംബ വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ അധികമാകാന്‍ പാടുള്ളതല്ല
  • പ്ലസ് വണ്‍ മുതല്‍ പിഎച്ച്ഡി വരെയുള്ള കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം
  • അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന സ്ഥിരം വിദ്യാര്‍ഥികളായിരിക്കണം അപേക്ഷകര്‍

എന്തെല്ലാം ആനുകൂല്യം ലഭിക്കും?

  • സ്‌കോളര്‍ഷിപ്പിന് പുറമെ അലവന്‍സ് ഉള്‍പ്പെടെ വിദ്യാര്‍ഥിക്ക് ലഭിക്കുന്നതാണ്
  • ട്യൂഷന്‍ ഫീസ് പൂര്‍ണമായോ അല്ലെങ്കില്‍ ഭാഗികമായോ അനുവദിക്കും
  • ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ക്ക് അധികം അലവന്‍സ്
  • വിദ്യാര്‍ഥികളുടെ അക്കൗണ്ടിലേക്ക് നേരിട്ടാകും തുക അനുവദിക്കുന്നത്

Also Read: Snehayanam Scheme: ഭിന്നശേഷിക്കാരുടെ അമ്മമാര്‍ക്ക് ഓട്ടോ കിട്ടും; തുണയായി സ്‌നേഹയാനം പദ്ധതി

എങ്ങനെ അപേക്ഷിക്കാം?

നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍, മിനിസ്ട്രി ഓഫ് ട്രൈബല്‍ അഫയേഴ്‌സ്, സംസ്ഥാന ട്രൈബല്‍ ഡെവലപ്പ്‌മെന്റ് വകുപ്പിന്റെ വെബ്‌സൈറ്റായി എന്നിവയിലൂടെ അപേക്ഷ സമര്‍പ്പിക്കാനും കൂടുതല്‍ വിവരങ്ങള്‍ അറിയാനും സാധിക്കും. കേരളത്തില്‍ ഇ ഗ്രാന്റ്‌സ് വെബ്‌സൈറ്റ് വഴിയും അപേക്ഷിക്കാന്‍ സാധിക്കുന്നതാണ്.

ആവശ്യമായ രേഖകള്‍

  • പട്ടികവര്‍ഗമാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
  • വിദ്യാര്‍ഥിയുടെയും മാതാപിതാക്കളുടെയും ആധാര്‍ കാര്‍ഡ്
  • അഡ്മിഷന്‍ നേടിയത് തെളിയിക്കുന്ന രേഖ
  • മുന്‍ പരീക്ഷയിലെ മാര്‍ക്ക് ലിസ്റ്റ്
  • ബാങ്ക് പാസ്ബുക്ക്
  • വരുമാന സര്‍ട്ടിഫിക്കറ്റ്
  • ഫീസ് രസീതി ആവശ്യമെങ്കില്‍

എന്നുവരെ അപേക്ഷിക്കാം?

നിലവില്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി പുറത്തുവിട്ടിട്ടില്ല. അഡ്മിഷന്‍ ആരംഭിച്ചതിന് ശേഷം അറിയിക്കുന്നതാണ്.

English Summary

Scheduled Tribe students can now apply for the Post-Matric Scholarship scheme. Check eligibility, application process, important documents, and the last date to apply online.

Follow Us