ക്ഷേത്രം ജീവനക്കാരിയുടെ കണ്ണിൽ മുളകുപൊടി വിതറി സ്വർണമാല കവരാൻ ശ്രമം; പൂജാരി അറസ്റ്റിൽ

ന്നത്തെ ജോലി തുടരുന്നതിനിടയാണ് പൂജാരിയായ ബിജുമോൻ അതിക്രമം നടത്തിയത്.ഇലന്തൂർ പൂക്കോട് ഗുരു മന്ദിരത്തിന് സമീപം മെട്ടയിൽ വീട്ടിൽ എംപി ബിജുമോൻ (52,) ആണ് ഇലവുംതിട്ട പോലീസിന്റെ പിടിയിലായത്. ഉള്ളന്നൂർ പുലിക്കൂട്ടിനാൽ ക്ഷേത്രത്തിലാണ് സംഭവം നടന്നത്.പ്രതി പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ കൊലപാതക കേസിലും കോയിപ്പുറം സ്റ്റേഷനിലെ മറ്റൊരു ക്രിമിനൽ കേസിലും പ്രതിയാണെന്നാണ്.....

ക്ഷേത്രം ജീവനക്കാരിയുടെ കണ്ണിൽ മുളകുപൊടി വിതറി സ്വർണമാല കവരാൻ ശ്രമം; പൂജാരി അറസ്റ്റിൽ

പ്രതീകാത്മക ചിത്രം

Published: 

23 Aug 2026 | 07:54 AM

പത്തനംതിട്ട: ക്ഷേത്രം ജീവനക്കാരിയുടെ സ്വർണ്ണമാല കവരാൻ ശ്രമിച്ച സംഭവത്തിൽ പൂജാരിയെ അറസ്റ്റ് ചെയ്തു. ക്ഷേത്രത്തിൽ കഴകം ജോലി ചെയ്യുന്ന സ്ത്രീയുടെ കണ്ണിൽ മുളകുപൊടി വിതറി സ്വർണ്ണ മാല മോഷ്ടിക്കാൻ ശ്രമിച്ച സംഭവത്തിലാണ് പൂജാരി പിടിയിലായത്. ഇലന്തൂർ പൂക്കോട് ഗുരു മന്ദിരത്തിന് സമീപം മെട്ടയിൽ വീട്ടിൽ എംപി ബിജുമോൻ (52,) ആണ് ഇലവുംതിട്ട പോലീസിന്റെ പിടിയിലായത്. ഉള്ളന്നൂർ പുലിക്കൂട്ടിനാൽ ക്ഷേത്രത്തിലാണ് സംഭവം നടന്നത്.

ALSO READ:ശബരിമല കട്ടിളപ്പാളി കേസിൽ കുറ്റപത്രം ഉടൻ

ക്ഷേത്രത്തിലെ പട്ടുടയാടയിൽ മുളകുപൊടി തട്ടി…

വെള്ളിയാഴ്ച രാവിലെ 6:30ഓടെ ആയിരുന്നു സംഭവം നടന്നത്. പതിവായി ക്ഷേത്രം തുറന്ന് വൃത്തിയാക്കുന്നത് വിജയമ്മയാണ്. അന്നത്തെ ജോലി തുടരുന്നതിനിടയാണ് പൂജാരിയായ ബിജുമോൻ അതിക്രമം നടത്തിയത്. ക്ഷേത്രത്തിൽ നിന്നും കുറച്ച് അകലെ ഇരുചക്രവാഹനം നിർത്തിയിട്ട ശേഷം റബർതോട്ടം വഴി ഉള്ളിലെത്തിയ ഇയാൾ ക്ഷേത്രത്തിലെ പട്ടുടയാടയിൽ മുളകുപൊടി തട്ടിയിട്ട് വിജയമ്മയുടെ മുഖത്ത് അമർത്തി ശ്വാസം മുട്ടിക്കുകയായിരുന്നു.

തുടർന്ന് സ്വർണ്ണമാല പൊട്ടിച്ചെടുക്കാനുള്ള ശ്രമം നടന്നെങ്കിലും വിജയമ്മ കുതറി മാറി ബഹളം വച്ചു. നിലവിളി കേട്ടെത്തിയ നാട്ടുകാർ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പൂജാരിയെ തടഞ്ഞു വയ്ക്കുകയും പോലീസിൽ ഏൽപ്പിക്കുകയും ആയിരുന്നു. വിജയമ്മയുടെ മൊഴിയിൽ പോലീസ് കേസെടുത്തു. അതേസമയം ഈ പ്രതി പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ കൊലപാതക കേസിലും കോയിപ്പുറം സ്റ്റേഷനിലെ മറ്റൊരു ക്രിമിനൽ കേസിലും പ്രതിയാണെന്നാണ് പോലീസ് നൽകുന്ന സൂചന.

ENGLISH SUMMARY

A priest was arrested in the incident of trying to steal a gold necklace from a temple employee. The priest was caught in the incident of trying to steal a gold necklace by sprinkling chili powder in the eyes of a woman working in the temple. The Ilavumthitta police arrested MP Bijumon (52), who lives in Mettail near the Pookode Guru Mandir in Ilanthur.

Loading...
Unable to load recommendations.
Follow Us
തിരുമ്പി വന്താച്ച്! 300 രൂപ പ്രൈം പാസ് അ‌വതരിപ്പിച്ച് ജിയോ ​
വാഴയിലയിൽ സദ്യ കഴിക്കുന്നതിന്റെ ഗുണങ്ങൾ! എങ്ങനെ കഴിക്കാം
ഭക്തി മയം! നമിത കാശിയിൽ, ചിത്രങ്ങൾ വൈറൽ
9 കാരറ്റ് സ്വര്‍ണം മതി വന്‍ ലാഭം നേടാം; വാങ്ങുമ്പോള്‍ ശ്രദ്ധിക്കാം
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം