Rahul Mamkootathil MLA: രാഹുൽ മാങ്കൂട്ടത്തിൽ ‘എംഎൽഎ’യോ അതോ വെറും രാഹുലോ…. നിർണായക തീരുമാനം ഇന്നറിയാം

Rahul Mamkootathil,MLA Disqualification: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് സിപിഎം ആവശ്യപ്പെടുമ്പോഴും, അയോഗ്യതാ നീക്കത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാനാണ് കോൺഗ്രസിന്റെ നീക്കം.

Rahul Mamkootathil MLA: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയോ അതോ വെറും രാഹുലോ.... നിർണായക തീരുമാനം ഇന്നറിയാം

Rahul Mamkoottathil

Published: 

02 Feb 2026 | 06:58 AM

തിരുവനന്തപുരം: ഒന്നിലേറെ ബലാത്സംഗക്കേസുകളിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണമെന്ന പരാതിയിൽ നിയമസഭയുടെ പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റി ഇന്ന് നിർണായക തീരുമാനമെടുക്കും. ഡി.കെ. മുരളി നൽകിയ പരാതിയാണ് കമ്മിറ്റി ഇന്ന് പരിഗണിക്കുന്നത്.

ക്രിമിനൽ കേസുകളിൽ നിരന്തരം പ്രതിയാകുന്നവർക്കെതിരെ നിയമസഭയുടെ പെരുമാറ്റ ചട്ടം അനുസരിച്ച് നടപടിയെടുക്കാൻ വ്യവസ്ഥയുണ്ട്. ഇതിന്റെ ഭാഗമായി പരാതിക്കാരനായ ഡി.കെ. മുരളിയുടെയും, ആരോപണവിധേയനായ രാഹുൽ മാങ്കൂട്ടത്തിലിന്റെയും വാദങ്ങൾ കമ്മിറ്റി കേൾക്കും. വാദങ്ങൾ കേട്ട ശേഷം കമ്മിറ്റി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സ്പീക്കർ അന്തിമ തീരുമാനമെടുക്കുക.

Also Read: Budget 2026: ആവശ്യങ്ങൾ 29 കേരളത്തിന് ലഭിച്ചത് പ്രതീക്ഷിച്ചതല്ല, പ്രധാന പ്രതീക്ഷയും ഇല്ല

സഭയ്ക്ക് നേരിട്ട് എംഎൽഎയെ അയോഗ്യനാക്കാൻ അധികാരമുണ്ടെങ്കിലും നടപടിക്രമങ്ങൾ സങ്കീർണ്ണമാണ്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് സിപിഎം ആവശ്യപ്പെടുമ്പോഴും, അയോഗ്യതാ നീക്കത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാനാണ് കോൺഗ്രസിന്റെ നീക്കം. സമാനമായ കേസുകളിൽ മുൻപ് അറസ്റ്റിലായ മറ്റ് ജനപ്രതിനിധികളുടെ കാര്യം ചൂണ്ടിക്കാട്ടി ഈ നീക്കത്തെ രാഷ്ട്രീയ പ്രേരിതമായി കാണാനാണ് പ്രതിപക്ഷത്തെ ഒരു വിഭാഗം ശ്രമിക്കുന്നത്.

നിലവിലെ നിയമസഭാ സമ്മേളനം അവസാനിക്കുന്നതിന് മുൻപ് നടപടികൾ പൂർത്തിയാക്കുക എന്നത് സർക്കാരിനും പ്രിവിലേജ് കമ്മിറ്റിക്കും വലിയ വെല്ലുവിളിയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കൂടുതൽ സമയമെടുത്താൽ സഭയുടെ കാലാവധി തീരുന്നതിന് മുൻപ് അന്തിമ തീരുമാനം ഉണ്ടായേക്കില്ല.

Follow Us
Related Stories
Pala BJP Leader Death: ഷോൺ ജോർജിൻ്റെ പര്യടനത്തിനിടെ ബിജെപി നേതാവ് കുഴഞ്ഞുവീണ് മരിച്ചു
PM Modi: എൽഡിഎഫിന് വിട നൽകാൻ കേരളം ഒരുങ്ങിക്കഴിഞ്ഞു; അയ്യപ്പനെ പ്രണമിച്ചുകൊണ്ട് തിരുവല്ലയെ ആവേശത്തിലാക്കി മോദി
KSRTC Special service: ഈസ്റ്ററും വിഷുവും മാത്രമല്ല തിരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ട് അധിക സർവ്വീസുമായി കെഎസ്ആർടിസി, അറിയേണ്ടതെല്ലാം
Kerala Lottery Result Today: ഒരു കോടി ആരു നേടും? ഇന്നത്തെ കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു
Kerala Voters List: ഇത്തവണ നിങ്ങൾക്ക് വോട്ടുണ്ടോ? വോട്ടർപട്ടികയിൽ പേരുണ്ടോ? ഓൺലൈനായി പരിശോധിക്കാൻ 3 വഴികൾ; അറിയേണ്ടതെല്ലാം
Kerala Weather Update: മഴയെ വെല്ലുന്ന കത്തുന്ന ചൂട്; സംസ്ഥാനത്ത് ഇന്ന് മഴ പെയ്യുമോ… വരാനിരിക്കുന്നത് എന്ത്?
നെന്മാറ വെല്ലങ്ങി വേലയ്ക്കിടെ ആന വിരണ്ടോടിയപ്പോൾ
മൂന്നാറിൽ നിന്നും പിടികൂടിയ കടുവ
Viral Video: ഉറക്കമെഴുന്നേറ്റ പയ്യൻ കണ്ടത്
വോട്ട് ചോദിച്ചത് ഇഷ്ടപ്പെട്ടില്ലായിരിക്കും! വോട്ട് ചോദിച്ചെത്തിയവർക്ക് നേരെ പാഞ്ഞടുത്ത് വളർത്തുനായ