AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Budget 2026: ആവശ്യങ്ങൾ 29 കേരളത്തിന് ലഭിച്ചത് പ്രതീക്ഷിച്ചതല്ല, പ്രധാന പ്രതീക്ഷയും ഇല്ല

ചെറിയ പ്രതീക്ഷകളെങ്കിലും ബാക്കി വെക്കാൻ ധാതു ഇടനാഴി പ്രഖ്യാപനം കേരളത്തിനായി ലഭിച്ചു. അതിവേഗ റെയിലും, എയിംസും കേരളത്തിൽ എത്താൻ ഇനിയും സംസ്ഥാനം കാത്തിരിക്കേണ്ടി വരുമെന്ന് ചുരുക്കം

Budget 2026: ആവശ്യങ്ങൾ 29 കേരളത്തിന് ലഭിച്ചത് പ്രതീക്ഷിച്ചതല്ല, പ്രധാന പ്രതീക്ഷയും ഇല്ല
Union Budget 2026 Kerala AllocationsImage Credit source: TV9 Network, Social Media
Arun Nair
Arun Nair | Updated On: 01 Feb 2026 | 01:13 PM

ന്യൂഡൽഹി: പ്രതീക്ഷയുടെ അമിതഭാരം കേരളത്തിന് ഇനി വേണ്ടന്ന് പറഞ്ഞു വെക്കുന്നത് പോലെയായിരുന്നു ഇത്തവണ കേന്ദ്ര ബജറ്റ് പ്രഖ്യാപനം. എങ്കിലും ചെറിയ പ്രതീക്ഷകളെങ്കിലും ബാക്കി വെക്കാൻ ധാതു ഇടനാഴി പ്രഖ്യാപനം കേരളത്തിനായി ലഭിച്ചു. അതിവേഗ റെയിലും, എയിംസും കേരളത്തിൽ എത്താൻ ഇനിയും സംസ്ഥാനം കാത്തിരിക്കേണ്ടി വരുമെന്ന് ചുരുക്കം. എങ്കിലും കാർഷിക മേഖലയിലെ പ്രഖ്യാപനങ്ങൾ പ്രതീക്ഷക്ക് വക നൽകുന്നവയാണ്. കേര മേഖലക്കും, കശുവണ്ടി ഉത്പാദനത്തിനും, കൊക്കോയിലും കേരളത്തിന് വളരെ അധികം പ്രതീക്ഷ നൽകുന്നതാണ് പ്രഖ്യാപനങ്ങൾ.

കേരളത്തിന് ലഭിച്ചത്, ചോദിച്ചത്

ധാതു ഇടനാഴിയും, കടലാമ സംരക്ഷണ കേന്ദ്രവുമാണ് കേരളത്തിന് ബജറ്റിൽ ലഭിച്ചത്. 29 ആവശ്യങ്ങൾ സംസ്ഥാനം കേന്ദ്രത്തിന് മുൻപിൽ വെച്ചിരുന്നെങ്കിലും അവഗണിച്ചുവെന്ന് ഇടത് നേതാക്കൾ കുറ്റപ്പെടുത്തുന്നു. വിഴിഞ്ഞം തുറമുഖ വികസനം, റബ്ബർ വില സ്ഥിരത, ഡിഫൻസ് പാർക്ക്,  21000 കോടിയുടെ പ്രത്യേകം സാമ്പത്തിക പാക്കേജ്,  നെല്ല് സംഭരണ കേന്ദ്രങ്ങൾ, വന്യമൃഗ ശല്യത്തിനും കൃഷി വികസനത്തിന് 1000 കോടി തുടങ്ങി കേരളത്തിൻ്റെ ആവശ്യങ്ങൾ നിരവധിയായിരുന്നു.

Follow Us