AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Rahul Mamkoottathil: എം എ ഷഹനാസിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ ഡിജിപിക്ക് പരാതി നൽകി

Rahul Mamkoottathil Case: രാഹുൽ മാങ്കൂട്ടത്തിൽ കോഴിയാണെന്ന് തനിക്ക് പണ്ടേ അറിയാമെന്നും രാഹുൽ ലൈംഗിക വൈകൃതം ഉള്ളയാളെന്നും എം എ ഷഹനാസ് ആരോപിച്ചു....

Rahul Mamkoottathil: എം എ ഷഹനാസിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ ഡിജിപിക്ക് പരാതി നൽകി
Rahul Mamkoottathil Case (1)Image Credit source: Social Media
Ashli C
Ashli C | Updated On: 04 Feb 2026 | 08:32 PM

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ എതിരായ കോൺഗ്രസ് സഹയാത്രിക എം എ ഷഹനാസ് ആരോപണം അടിസ്ഥാനരഹിതമാണെന്ന് രാഹുലിന്റെ അഭിഭാഷകൻ ശേഖർ ജി തമ്പി. എം എ ഷഹനാസിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ ഡിജിപിക്ക് പരാതി നൽകി. ആരോപണം അടിസ്ഥാനരഹിതം ആണെന്നും ഇന്ന് വൈകിട്ടോടെ നോട്ടീസ് അയക്കുമെന്നും അറിയിച്ചു. കൂടാതെ മാനനഷ്ടത്തിന് കോടതി മുഖേന നിയമനടപടികൾ ഉണ്ടാകുമെന്നും രാഹുലിന്റെ അഭിഭാഷകൻ‌ പറഞ്ഞു. കർഷക സമരത്തിന്റെ ഭാഗമായി ക്ഷണിച്ചു എന്നത് വസ്തുതാ വിരുദ്ധമാണെന്നും സാരിയുടുത്തതുമായി ബന്ധപ്പെട്ട പറഞ്ഞതും അടിസ്ഥാന രഹിതം.

ഷഹനാസിനെതിരെ കേസെടുക്കണം. ഗൂഢാലോചന നടന്നോ എന്ന് അന്വേഷിക്കണം എന്നും രാഹുൽ പരാതിയിൽ ആവശ്യപ്പെട്ടു. ഷഹനാസിനെതിരെ കേസെടുക്കണം, ഷഹനാസിന്റെ ആരോപണങ്ങളിലെ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കണം, ഗൂഢാലോചന നടത്തിയ മറ്റുള്ളവർക്കെതിരെയും കേസെടുക്കണം, ഷഹനാസുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ കണ്ടുകിട്ടണമെന്നും കൂടുതൽ അപകീർത്തിപരമായ പരാമർശങ്ങൾ വരുന്നത് തടയണമെന്നുമാണ് രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ പരാതിയിലെ പ്രധാനപ്പെട്ട ആവശ്യങ്ങൾ.

ALSO READ:രാഹുൽ കോഴിയെന്ന് പണ്ടേ അറിയാം, ലൈംഗിക വൈകൃതമുള്ളയാൾ; എം എ ഷഹനാസ്

അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ​ഗുരുതരമായ ആരോപണങ്ങളാണ് കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിലൂടെ വെളിപ്പെടുത്തിയത്. രാഹുൽ മാങ്കൂട്ടത്തിൽ കോഴിയാണെന്ന് തനിക്ക് പണ്ടേ അറിയാമെന്നും രാഹുൽ ലൈംഗിക വൈകൃതം ഉള്ളയാളെന്നും എം എ ഷഹനാസ് ആരോപിച്ചു. കോൺഗ്രസിനകത്ത് ഒരു കമ്മിറ്റി വെച്ചാൽ ഇക്കാര്യം വ്യക്തമാകും ഓരോ സ്ത്രീയെയും എങ്ങനെ മാനിപ്പുലേറ്റ് ചെയ്യണമെന്ന് രാഹുലിന് വ്യക്തമായി അറിയാം.

Follow Us