AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Train Cancellation: ട്രെയിൻ നിയന്ത്രണം: നാളെ 8 ട്രെയിനുകൾ ആലപ്പുഴ വഴി, മെമു റദ്ദാക്കി; യാത്രക്കാർ അറിയേണ്ടതെല്ലാം

Railway Maintenance at Chengannur: കോട്ടയം വഴി പോകേണ്ട താഴെ പറയുന്ന ട്രെയിനുകൾ നാളെ ആലപ്പുഴ വഴി സർവീസ് നടത്തും. ഇവർക്ക് ആലപ്പുഴ, ചേർത്തല, എറണാകുളം ജംക്‌ഷൻ എന്നിവിടങ്ങളിൽ പ്രത്യേക സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്

Kerala Train Cancellation: ട്രെയിൻ നിയന്ത്രണം: നാളെ 8 ട്രെയിനുകൾ ആലപ്പുഴ വഴി, മെമു റദ്ദാക്കി; യാത്രക്കാർ അറിയേണ്ടതെല്ലാം
ട്രെയിന്‍Image Credit source: Southern Railway Facebook Page
Aswathy Balachandran
Aswathy Balachandran | Published: 13 Mar 2026 | 08:12 PM

തിരുവനന്തപുരം: ചെങ്ങന്നൂർ – മാവേലിക്കര സെക്ഷനിൽ പാലത്തിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെ (ശനിയാഴ്ച) കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിന് റെയിൽവേ നിയന്ത്രണം ഏർപ്പെടുത്തി. കൊല്ലം – എറണാകുളം മെമു പൂർണ്ണമായും റദ്ദാക്കി. കോട്ടയം വഴിയുള്ള എട്ട് പ്രധാന ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും.

പൂർണ്ണമായും/ഭാഗികമായി റദ്ദാക്കിയവ

  • കൊല്ലം – എറണാകുളം മെമു : നാളെ രാത്രി 9.05-ന് പുറപ്പെടേണ്ട ഈ ട്രെയിൻ പൂർണ്ണമായും റദ്ദാക്കി.
  • മധുര – ഗുരുവായൂർ എക്സ്പ്രസ് : നാളെ കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. (മടക്ക ട്രെയിൻ 15-ന് കൊല്ലത്ത് നിന്ന് സർവീസ് തുടങ്ങും).
  • നാഗർകോവിൽ – കോട്ടയം എക്സ്പ്രസ് : കായംകുളത്ത് യാത്ര അവസാനിപ്പിക്കും.
  • ചെന്നൈ – തിരുവനന്തപുരം സൂപ്പർഫാസ്റ്റ് : നാളെ രാവിലെ കോട്ടയത്ത് യാത്ര അവസാനിപ്പിക്കും. (തിരിച്ച് ചെന്നൈയിലേക്കുള്ള ട്രെയിൻ രാത്രി 8.05-ന് കോട്ടയത്ത് നിന്ന് യാത്ര തുടങ്ങും).

ആലപ്പുഴ വഴി തിരിച്ചുവിടുന്ന ട്രെയിനുകൾ

കോട്ടയം വഴി പോകേണ്ട താഴെ പറയുന്ന ട്രെയിനുകൾ നാളെ ആലപ്പുഴ വഴി സർവീസ് നടത്തും. ഇവർക്ക് ആലപ്പുഴ, ചേർത്തല, എറണാകുളം ജംക്‌ഷൻ എന്നിവിടങ്ങളിൽ പ്രത്യേക സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്:

  • തിരുവനന്തപുരം – ചെന്നൈ മെയിൽ
  • തിരുവനന്തപുരം – ശ്രീഗംഗാനഗർ എക്സ്പ്രസ്
  • തിരുവനന്തപുരം നോർത്ത് – എസ്എംവിടി ബെംഗളൂരു ഹംസഫർ
  • തിരുവനന്തപുരം – മംഗളൂരു മലബാർ
  • കന്യാകുമാരി – ദിബ്രുഗഡ് വിവേക് എക്സ്പ്രസ്
  • തിരുവനന്തപുരം – രാമേശ്വരം അമൃത
  • തിരുവനന്തപുരം നോർത്ത് – നിലമ്പൂർ രാജ്യറാണി
  • തിരുവനന്തപുരം – മംഗളൂരു എക്സ്പ്രസ്

സമയം വൈകുന്നവ

  • നാളെ പുറപ്പെടുന്ന പാലരുവി എക്സ്പ്രസ് 35 മിനിറ്റും വഞ്ചിനാട് എക്സ്പ്രസ് 30 മിനിറ്റും വൈകും.
  • മാർച്ച് 15-ലെ കൊല്ലം–എറണാകുളം മെമു (66322) 45 മിനിറ്റ് വൈകിയാകും സർവീസ് നടത്തുക.

Follow Us