ന്താ പ്പൊ ണ്ടായേ! രമ്യഹരിദാസ് ഉൾപ്പെട്ട തമ്മിലടി: വ്യക്തമല്ല, അ‌ന്വേഷിക്കുമെന്ന് KC, ഗൂഢാലോചനയെന്ന് രമ്യ

Ramya Haridas controversy: രമ്യ ഹരിദാസ് ഉൾപ്പെട്ട ​കൈയാങ്കളി പാർട്ടി അനേഷിക്കുമെന്ന് കോൺ​ഗ്രസ് ദേശീയ നേതാവ് കൂടിയായ കെസി വേണുഗോപാൽ പറഞ്ഞു. എന്താണ് നടന്നതെന്ന് തനിക്ക് വ്യക്തമായി അറിയില്ലെന്നും ​അ‌ദ്ദേഹം പറയുന്നു. അ‌തേസമയം തനിക്ക് എതിരേ നടന്നത് ആസൂത്രിതമായ ഗൂഢാലോചനയാണ് എന്നാണ് രമ്യ ഹരിദാസ് എംഎൽഎ പറയുന്നത്. വിഷയത്തിൽ പാർട്ടി കൃത്യമായ ഇടപെടൽ നടത്തുമെന്ന് രമ്യാ ഹരിദാസ് പ്രതികരിച്ചു.

ന്താ പ്പൊ ണ്ടായേ! രമ്യഹരിദാസ് ഉൾപ്പെട്ട തമ്മിലടി: വ്യക്തമല്ല, അ‌ന്വേഷിക്കുമെന്ന് KC, ഗൂഢാലോചനയെന്ന് രമ്യ

Ramya Haridas Controversy

Published: 

05 Sep 2026 | 03:53 PM

തിരുവനന്തപുരം: സംസ്ഥാനത്തെ കോൺഗ്രസിന് നാണക്കേടായി ചിറയൻകീഴ് എംഎൽഎ രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും ഉൾപ്പെട്ട ​കൈയാങ്കളി കേസ്. കോൺഗ്രസിന് മാത്രമല്ല, സ്വന്തം സർക്കാർ സ്വന്തം എംഎൽഎയ്ക്കും സ്വന്തം പ്രവർത്തകർക്കും എതിരേ ഒരു അ‌ടിപിടിക്കേസിൽ നടപടി എടുക്കേണ്ടി വന്നത് യുഡിഎഫ് സർക്കാരിനും നാണക്കേടായി. എന്താ ഇപ്പൊ ഉണ്ടായത് എന്ന് പോലുമറിയാതെ ഈ വിവാദത്തിന് മുന്നിൽ പകച്ച് നിൽക്കുകയാണ് കോൺഗ്രസ്. രമ്യ ഹരിദാസ് ഉൾപ്പെട്ട ​കൈയാങ്കളി പാർട്ടി അനേഷിക്കുമെന്ന് കോൺ​ഗ്രസ് ദേശീയ നേതാവ് കൂടിയായ കെസി വേണുഗോപാൽ പറഞ്ഞു. എന്താണ് നടന്നതെന്ന് തനിക്ക് വ്യക്തമായി അറിയില്ലെന്നും ​അ‌ദ്ദേഹം പറയുന്നു.

ദേശീയ തലത്തിൽ എന്തെലാം കാര്യങ്ങൾ നടക്കുന്നു. നിങ്ങൾ അതിനെ കുറിച്ച് ചോദിക്കുമെന്നാണ് കരുതിയതെന്നും കെസി വേണു​ഗോപാൽ പറഞ്ഞു. അ‌തേസമയം തനിക്ക് എതിരേ നടന്നത് ആസൂത്രിതമായ ഗൂഢാലോചനയാണ് എന്നാണ് രമ്യ ഹരിദാസ് എംഎൽഎ പറയുന്നത്. വിഷയത്തിൽ പാർട്ടി കൃത്യമായ ഇടപെടൽ നടത്തുമെന്ന് രമ്യാ ഹരിദാസ് പ്രതികരിച്ചു.

ALSO READ: ഉറക്കം നടിച്ച്, KSRTC ബസിൽ അ‌ടുത്തിരുന്ന യുവതിയെ കയറിപ്പിടിച്ചു; മലപ്പുറം സ്വദേശി അ‌റസ്റ്റിൽ

‘എല്ലാവർക്കും അറിയാം. എത്രയോ കാലങ്ങളായി സൈബറിത്തിൽ വളരെ രൂക്ഷമായ സൈബറാക്രമണം നേരിടുന്ന വനിതാ പ്രവർത്തകയാണ് ഞാൻ. അതിന്റെ കൂട്ടത്തിൽ ഇത്തരം പ്രശ്നങ്ങൾ. ഇതിനെതിരേ ശക്തമായ നടപടി പാർട്ടിയുടെ ഭാഗത്ത് നിന്നും ആഭ്യന്തരവകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്’ എന്ന് രമ്യാ ഹരിദാസ് പറഞ്ഞു.

ചിറയിൻകീഴിൽ ഉണ്ടായ സംഘർഷത്തിൽ രമ്യഹരിദാസ് എംഎൽഎയുടെ പരാതിയിൽ 7 കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. എസ്‍സി, എസ്ടി വകുപ്പടക്കം ജാമ്യമില്ല വകുപ്പാണ് ചുമത്തിയിരിക്കുന്നത്. എന്നാൽ ഇതിനെതിരേ യൂത്ത് കോൺഗ്രസ് രംഗത്തെത്തി. സ്ത്രീസുരക്ഷാനിയമത്തെ അടക്കം രമ്യാഹരിദാസ് ദുരുപയോഗം ചെയ്തു എന്നാണ് യൂത്ത് കോൺഗ്രസിന്റെ ആരോപണം.

ജില്ലാ പഞ്ചായത്തംഗം സജിത്തിനെ അറസ്റ്റ് ചെയ്താൽ പോലീസ് സ്റ്റേഷൻ ഉപരോധിക്കുമെന്നും സംസ്ഥാന നേതൃത്വത്തെ നിലപാട് അറിയിച്ചെന്നും യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം ഷജീർ പറയുന്നു. എംഎൽഎ പ്രകോപിതയായി പ്രശ്‌നങ്ങളുണ്ടാക്കുകയായിരുന്നുവെന്നും ആരും എംഎൽഎയെ കൈയേറ്റം ചെയ്തിട്ടില്ലെന്നും ജില്ലാ പഞ്ചായത്ത് അംഗം സജിത് പറയുന്നു. ബ്ലോക്ക് ജനറൽ സെക്രട്ടറി സജാദിനെ വീട്ടിലേക്ക് കുട്ടികൊണ്ടുപോയത് എംഎൽഎയും പാളയം പ്രദീപുമാണ്. പാളയം പ്രദീപാണ് കുറേ നാളുകളായി പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതെന്നും സജിത് ആരോപിച്ചു.

തന്നെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ മോശം പ്രചരണം നടത്തിയത് ആണ് താൻ ചോദ്യം ചെയ്തതെന്ന് രമ്യ ഹരിദാസ് വ്യക്തമാക്കി. വീട്ടിലേക്ക് ക്ഷണിച്ചു വരുത്തിയാണ് തന്നെ ആക്രമിച്ചത്. വസ്ത്രം ഉൾപ്പെടെ വലിച്ചുകീറി, കൈയിൽ പിടിച്ചു. സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ താൻ നിഷ്പക്ഷത പാലിച്ചതാണ് ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് ഉൾപ്പെടെയുള്ളവരുടെ പ്രകോപനത്തിന് കാരണമെന്ന് എംഎൽഎ പറഞ്ഞു. കഴിഞ്ഞ രണ്ട് മാസമായി ഈ അപകീർത്തിപ്പെടുത്തൽ തുടരുകയാണ് എന്നും രമ്യ ഹരിദാസ് ആരോപിച്ചു.

English Summary

Congress leader KC Venugopal said that the party will investigate the incident involving Ramya Haridas. He also said that he does not know clearly what happened. Meanwhile, Ramya Haridas MLA says that what happened against her was a planned conspiracy. Ramya Haridas responded that the party will take appropriate action in the matter.

Loading...
Unable to load recommendations.
Follow Us
വേ പ്രോട്ടീൻ ഐസൊലേറ്റോ കോൺസെൻട്രേറ്റോ മികച്ചത്?
ബിഗ് ബോസ് മലയാളത്തിൽ ഇത്തവണ ഗേ കപ്പിൾ? കൂടെ ഇവരെല്ലാം
വെറുതെ കളയല്ലേ! പപ്പായ വിത്തിൽ മുഴുവൻ ഗുണങ്ങളാ...
ഫാമിലിക്കിത് മികച്ച ഓപ്ഷൻ, 200 KM റേഞ്ചുള്ള ഏഥർ കൊണാർക്ക്
Viral Video | പോലീസും കൂടെ ചാടി, സംഭവം ഹിറ്റ്
മുഖ്യമന്ത്രിയും മന്ത്രിമാരും ക്ലാസ് മുറിയിൽ, IIM-ൽ പ്രത്യേക പരിശീലനം
Viral Video | ഒറിജിനൽ ആരാ, ക്യൂട്ട് വീഡിയോ
മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി ദയബായി