AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Kerala Fever Spread: പനിച്ചു വിറച്ച് കേരളം; എലിപ്പനിയും ഡെങ്കിപ്പനിയും പടരുന്നു, ജാ​ഗ്രത!

Fever Sperading in kerala due to monsoon:ഇന്നലെ മാത്രം 34 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. കൂടാതെ 115 പേർക്ക് എലിപ്പനി ബാധിച്ചിട്ടുണ്ട്. ഈ മാസം മാത്രം 8 പേർ മരിച്ചതായും റിപ്പോർട്ട്. കാലാവസ്ഥയിൽ ഉണ്ടായ വ്യതിയാനം ആണ് ഇത്തരത്തിൽ രോഗങ്ങൾ പടർന്നു കയറുവാൻ കാരണമായത്. ഇടവിട്ടുള്ള മഴയും വെയിലും കൊതുക് പെറ്റു പെരുകാൻ കാരണമാകുന്നു...........

Kerala Fever Spread: പനിച്ചു വിറച്ച് കേരളം; എലിപ്പനിയും ഡെങ്കിപ്പനിയും പടരുന്നു, ജാ​ഗ്രത!
Fever Spreading In Kerala With MonsoonImage Credit source: getty images, PTI photos
Ashli C
Ashli C | Updated On: 26 May 2026 | 07:42 AM

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായതോടെ നിരവധി രോഗങ്ങളും പടർന്നു കയറുകയാണ്. വിവിധ പനികൾ സ്ഥിരീകരിച്ച് നിരവധി ആളുകളാണ് ആശുപത്രികളിൽ ചികിത്സയിൽ ഉള്ളത്. പ്രധാനമായും എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങളാണ് പടർന്നു കയറുന്നത്. ഈ മാസം മാത്രം 670 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. കൂടാതെ 2153 പേർക്ക് രോഗ ബാധ ഉള്ളതായാണ് സൂചന. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളുമായി നിരവധി പേരാണ് ആശുപത്രിയിൽ എത്തുന്നത്.

ഇന്നലെ മാത്രം 34 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. കൂടാതെ 115 പേർക്ക് എലിപ്പനി ബാധിച്ചിട്ടുണ്ട്. ഈ മാസം മാത്രം 8 പേർ മരിച്ചതായും റിപ്പോർട്ട്. കാലാവസ്ഥയിൽ ഉണ്ടായ വ്യതിയാനം ആണ് ഇത്തരത്തിൽ രോഗങ്ങൾ പടർന്നു കയറുവാൻ കാരണമായത്. ഇടവിട്ടുള്ള മഴയും വെയിലും കൊതുക് പെറ്റു പെരുകാൻ കാരണമാകുന്നു. പ്രധാനമായും ഡെങ്കിപ്പനി പരത്തുന്ന കൊതുകളുടെ എണ്ണം വർദ്ധിച്ചു. മഴ കനക്കുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനി കൂടുതൽ പടർന്നു കയറാൻ സാധ്യതയുണ്ട് എന്നാണ് ആരോഗ്യ മേഖലയിലെ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.

ALSO READ:മഴ തീര്‍ന്നു…വീണ്ടും കടുത്ത ചൂട്; കാലവര്‍ഷം വൈകും, ജൂലൈയിലും ഉണ്ടാകില്ല?

എലിപ്പനി എങ്ങനെ പടരുന്നു?

കൃത്യമായ രീതിയിലെ മാലിന്യ സംസ്കരണം ഇല്ലായ്മ തന്നെയാണ് പ്രധാനമായും എലിപ്പനി പോലെയുള്ള രോഗങ്ങൾ പടരുവാൻ കാരണം. എലി, പട്ടി, പൂച്ച തുടങ്ങിയ മൃഗങ്ങളുടെ മൂത്രം കലർന്ന വെള്ളത്തിലൂടെയോ മണ്ണിലൂടെയോ ആണ് ഇവ ശരീരത്തിലേക്ക് കയറുന്നത്. പ്രധാനമായും മുറിവുകളും മറ്റും ഉണ്ടെങ്കിൽ ഇതുവഴി ശരീരത്തിലേക്ക് കടക്കുന്നു.തൊഴിലുറപ്പ് തൊഴിലാളികൾ, കർഷകർ, ശുചീകരണ തൊഴിലാളികൾ, ഡയറി ഫാം ജീവനക്കാർ എന്നിവർ ദീർഘനേരം മലിനജലവുമായോ മണ്ണുമായോ സമ്പർക്കത്തിൽ വരുന്നത് രോഗം വർദ്ധിക്കുവാനുള്ള സാധ്യത കൂടുതലാണ്.

ഡെങ്കിപ്പനി പടരുന്നത് എങ്ങനെ?

ഡെങ്കിപ്പനി പരത്തുന്ന പ്രധാനമായും ഈഡിസ് കൊതുകുകൾ ആണ്. ശുദ്ധജലത്തിലാണ് ഇവ വളരുന്നത് അതായത് പ്രധാനമായും വീട്ടുപറമ്പിലോ ടെറസിലോ കിടക്കുന്ന ചിരട്ടകൾ, പ്ലാസ്റ്റിക് പാത്രങ്ങൾ, കപ്പ്, പൂച്ചട്ടികൾ, ടയറുകൾ എന്നിവയിൽ മഴവെള്ളം കെട്ടിക്കിടക്കുന്നത് കൊതുകു വളരാൻ മികച്ച സാഹചര്യം ഒരുക്കുന്നു. അതിനാൽ കൊതുക പടരാനുള്ള സാധ്യതകളും സാഹചര്യങ്ങളും ഇല്ലാതാക്കുക എന്നത് വളരെ പ്രധാനമാണ്.

ലക്ഷണങ്ങൾ

പനിയോടൊപ്പം കടുത്ത ശരീരവേദന, കണ്ണ് ചുവക്കുക, മൂത്രത്തിന്റെ നിറം മാറുക എന്നിവയാണ് എലിപ്പനിയുടെ ലക്ഷണങ്ങൾ.തലവേദന കണ്ണിനു പുറകിലെ വേദന ശരീരത്തിൽ ചുവന്ന പാടുകൾ യുവർ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളായേക്കാം അതിനാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടനെ ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്.

കേരളത്തിൽ വീണ്ടും മഴ ശക്തമായിരിക്കുകയാണ്

അതേസമയം ഇന്നലെ മുതൽ കേരളത്തിൽ വീണ്ടും മഴ ശക്തമായിരിക്കുകയാണ്. അതിന്റെ അടിസ്ഥാനത്തിൽ വിവരചിലകളിൽ പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് 25 മുതൽ 27 വരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.

ENGLISH SUMMARY

With the heavy rains in the kerala, many diseases are spreading. Many people are undergoing treatment in hospitals with various fevers. Mainly diseases like leptospirosis and dengue fever are spreading. This month alone, 670 people have been confirmed to have dengue fever. In addition, 2153 people are reported to be infected with the disease.

Follow Us