Rathan U Kelkar: തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു, മികച്ച കളക്ടർ, ഇനി മുഖ്യമന്ത്രിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ; ആരാണ് രത്തൻ ഖേൽക്കർ?

Rathan Kelkar IAS Profile: 20 പേരെയാണ് പേഴ്‌സണൽ സ്റ്റാഫായിട്ട് നിയമിച്ചിട്ടുള്ളത്. സെക്രട്ടറി പദവിയിലേക്ക് മുഖ്യമന്ത്രി തന്നെയാണ് രത്തൻ ഖേൽക്റിന്റെ പേര് നിർദേശിച്ചത്. നിലവിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറാണ് അദ്ദേഹം. മുമ്പ് കണ്ണൂർ കളക്ടറായി സേവനമനുഷ്ഠിച്ചിരുന്ന രത്തൻ ഖേൽക്കർ ഐഎഎസിനെ കുറിച്ച് വിശദമായി അറിഞ്ഞാലോ...

Rathan U Kelkar: തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു, മികച്ച കളക്ടർ, ഇനി മുഖ്യമന്ത്രിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ; ആരാണ് രത്തൻ ഖേൽക്കർ?

Rathan Kelkar Ias

Updated On: 

23 May 2026 | 10:46 AM

മുഖ്യമന്ത്രി വിഡി സതീശന്റെ സെക്രട്ടറിയായി രത്തൻ യു ഖേൽക്കർ ഐഎഎസിനെ നിയമിച്ചു. നിലവിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറാണ് അദ്ദേഹം. നേരത്തെ മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫുകളെ നിയമിച്ച് ഉത്തരവിറക്കിയിരുന്നു. 20 പേരെയാണ് പേഴ്‌സണൽ സ്റ്റാഫായിട്ട് നിയമിച്ചിട്ടുള്ളത്. സെക്രട്ടറി പദവിയിലേക്ക് മുഖ്യമന്ത്രി തന്നെയാണ് രത്തൻ ഖേൽക്റിന്റെ പേര് നിർദേശിച്ചത്. മുമ്പ് കണ്ണൂർ കളക്ടറായി സേവനമനുഷ്ഠിച്ചിരുന്ന രത്തൻ ഖേൽക്കർ ഐഎഎസിനെ കുറിച്ച് വിശദമായി അറിഞ്ഞാലോ…

ആരാണ് രത്തൻ ഖേൽക്കർ?

1975 ഫെബ്രുവരി 5ന് ജനിച്ച ഇന്ത്യൻ അഡ്മിനിസ്ട്രറ്റീവ് ഉദ്യോഗസ്ഥനാണ് രത്തൻ യു ഖേൽക്കർ. 2003-ലെ കേരള കേഡർ ബാച്ചിൽപ്പെട്ട അദ്ദേഹം എംബിബിഎസ് ബിരുദധാരിയാണ്. 2024 ഡിസംബർ 4 മുതൽ കേരളത്തിലെ തിരഞ്ഞെടുപ്പ് വകുപ്പിൽ ചീഫ് ഇലക്ടറൽ ഓഫീസറായി അദ്ദേഹം സേവനമനുഷ്ഠിക്കുന്നു.

ALSO READ: സൂക്ഷിക്കുക, ഇത് വ്യാജനാണ്, വി.ഡി. സതീശന്റെ പേരിൽ ഫെയ്‌സ്ബുക്കിൽ നിന്ന് പണം തട്ടാൻ ശ്രമം

സ്പെഷ്യൽ സെക്രട്ടറി, പ്രോജക്ട് അഡ്മിനിസ്ട്രറ്റർ, എക്സിക്യൂട്ടീവ് ഡയറക്ടർ, മിഷൻ ഡയറക്ടർ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, ജില്ല കളക്ടർ, ഇൻസ്പെക്ടർ ജനറൽ, പ്രോജക്ട് ഡയറക്ട്ർ, മാനേജിംഗ് ഡയറക്ടർ, സ്പെഷ്യൽ ഓഫീസർ, അഡീഷണൽ ഡയറക്ട്ർ, ഡയറക്ട്ർ, സബ് കളക്ടർ, അസിസ്റ്റന്റ് കളക്ടർ തുടങ്ങിയ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2012-ൽ കണ്ണൂർ ജില്ലാകളക്ടറായി പ്രവർത്തിച്ചിരുന്ന കാലത്ത് മികച്ച ജില്ലാ കളക്ടർക്കുള്ള സംസ്ഥാന പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു. ഇംഗ്ലീഷ്, ഹിന്ദി, മറാത്തി ഭാഷകളിൽ രത്തൻ ഖേൽക്കറിന് പ്രാവീണ്യമുണ്ട്.

പേഴ്‌സണൽ സ്റ്റാഫ് നിയമനം

ഇരുപത് പേരെയാണ് മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫായിട്ട് നിയമിച്ചിട്ടുള്ളത്. ശ്രീകുമാർ ടിയെ സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായും സിജി ജി എസിനെ പ്രസ് സെക്രട്ടറിയായും നിയമിച്ചു. റോയ് മാത്യുസാണ് മീഡിയ സെക്രട്ടറി. തിലകൻ കെ പി കെ, അനീഷ് അനിരുദ്ധൻ, മോഹനചന്ദ്രൻ എന്നിവരെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാരായും നിയമിച്ചു.

  • ശ്രീകുമാർ ടി- സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി
  • സിജി ജി എസ്- പ്രസ് സെക്രട്ടറി
  • റോയ് മാത്യൂസ്- മീഡിയ സെക്രട്ടറി
  • തിലകൻ കെ പി കെ- അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി
  • അനീഷ് എ- അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി
  • മോഹനചന്ദ്രൻ എം എസ്- അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി
  • പത്മകുമാർ എം- അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറി
  • എബിമോൻ പി എ- അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറി
  • മനോജ്‌കുമാർ പി എൻ- അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറി
  • ജാഫർഖാൻ എസ് -അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറി
  • ജയചന്ദ്രൻ എ- അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറി
  • പ്രകാശ് ഒ ടി- അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറി
  • വിനീത് ടി സി- പേഴ്‌സണൽ അസിസ്റ്റൻ്റ്
  • എം ബി സുരേഷ് ബാബു – അഡീഷണൽ പേഴ്‌സണൽ അസിസ്റ്റൻ്റ്
  • പ്രശാന്ത് എം കെ- അഡീഷണൽ പേഴ്‌സണൽ അസിസ്റ്റൻ്റ്
  • വി കെ കമറുദ്ദീൻ- അഡീഷണൽ പേഴ്‌സണൽ അസിസ്റ്റൻ്റ്
  • ഹരിനാഥ് കെ – അഡീഷണൽ പേഴ്‌സണൽ അസിസ്റ്റൻ്റ്
  • ജയകുമാർ എസ്- സെക്ഷൻ ഓഫീസർ
  • ജോസഫ് ടി ഡി- ക്ലർക്ക്
  • ആഷിഫ് വി ജെ- ക്ലർക്ക്

English Summary:

Ratan U Khelkar is an Indian Administrative Service officer born on 5 February 1975. He is a 2003 Kerala Cadre batch and an MBBS graduate. He has been serving as the Chief Electoral Officer in the Election Department of Kerala since 4 December 2024.

Loading...
Unable to load recommendations.
Follow Us
Related Stories
Robo Maveli : തിരുവാതിര സ്റ്റെപ്പൊക്കെ ഇട്ട് മാസായി വന്നതാ, ദേ വെട്ടിയിട്ട വാഴത്തണ്ട് പോലെ! കൊച്ചിയിൽ റോബോ മാവേലിക്ക് സംഭവിച്ചത്?
PV Anvar: ബേപ്പൂരിൽ പി വി അൻവർ വേണ്ടിയിരുന്നില്ല; മറ്റാരെങ്കിലും ആയിരുന്നെങ്കിൽ വിജയിച്ചേനെ ; മുല്ലപ്പള്ളി രാമചന്ദ്രൻ
MVD On Modification : ഒരു മോഡിഫിക്കേഷനും വേണ്ട, പിടിച്ചാൽ നല്ല ഫൈനടിക്കും – നിർദേശവുമായി ട്രാൻസ്പോർട്ട് കമ്മീഷ്ണർ
CM VD Satheesan Onam Wishes: അതിജീവനത്തിന് പ്രേരിപ്പിക്കുന്ന പ്രതിസന്ധികളിൽ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണവും; ആശംസകൾ നേർന്നു മുഖ്യമന്ത്രി
Kerala Weather Update: കൂടുതൽ ഇടങ്ങളി​ൽ യെല്ലോ അ‌ലർട്ട്; 11 ജില്ലകളിൽ ഇന്ന് ശക്തമായ മഴ
Pinarayi Vijayan: എല്ലാം ഞാനാണെന്ന ഭാവം കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല; പിണറായി വിജയനെ കടന്നാക്രമിച്ച് സിപിഐ
നല്ല 'മൊഞ്ചൻ ഫോൺ! ഐക്യൂ Z11 5G വിൽപ്പന തുടങ്ങി
പിൻകോഡ് ഇല്ലെങ്കിലും പാഴ്സലെത്തും; ദുബായിലെ ഡെലിവറി സിസ്റ്റം ഇങ്ങനെ
ഓണസദ്യയിൽ ഉപ്പ് ചേർക്കാത്ത വിഭവം
ഇലയിടൽ മുതൽ പായസം വരെ: ഓണസദ്യ കഴിക്കേണ്ട ശരിയായ ക്രമം
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി