AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

VD Satheesan : സൂക്ഷിക്കുക, ഇത് വ്യാജനാണ്, വി.ഡി. സതീശന്റെ പേരിൽ ഫെയ്‌സ്ബുക്കിൽ നിന്ന് പണം തട്ടാൻ ശ്രമം

Fake Facebook Page of CM VD Satheesan Demands Subscription Fee: സാധാരണയായി ചലച്ചിത്ര താരങ്ങളും പ്രമുഖ ഇൻഫ്ലുവൻസർമാരുമാണ് ഫെയ്‌സ്ബുക്കിൽ സബ്‌സ്‌ക്രിപ്ഷൻ ഫീച്ചർ ഉപയോഗിക്കാറുള്ളത്. പണം നൽകി സബ്‌സ്‌ക്രൈബ് ചെയ്യുന്നവർക്ക് മാത്രമായി പ്രത്യേക പോസ്റ്റുകളും വീഡിയോകളും പങ്കുവെക്കാനാണ് ഈ ഫീച്ചർ. എന്നാൽ, ഈ സംവിധാനത്തെ ദുരുപയോഗം ചെയ്താണ് രാഷ്ട്രീയ നേതാക്കളുടെ പേരിൽ വ്യാജ പേജുകൾ ഉണ്ടാക്കി തട്ടിപ്പുകാർ പണം കൊയ്യുന്നത്.

VD Satheesan : സൂക്ഷിക്കുക, ഇത് വ്യാജനാണ്, വി.ഡി. സതീശന്റെ പേരിൽ ഫെയ്‌സ്ബുക്കിൽ നിന്ന് പണം തട്ടാൻ ശ്രമം
വിഡി സതീശൻImage Credit source: PTI
Aswathy Balachandran
Aswathy Balachandran | Published: 23 May 2026 | 06:32 AM

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ പേരിൽ വ്യാജ ഫെയ്‌സ്ബുക് പേജ് നിർമ്മിച്ച് സബ്‌സ്‌ക്രിപ്ഷൻ തുക ഈടാക്കി പണം തട്ടാൻ ശ്രമം. ചീഫ് മിനിസ്റ്റർ വിഡിഎസ് (Chief Minister VDS) എന്ന പേരിലുള്ള വ്യാജ പേജ് വഴിയാണ് മാസം 89 രൂപ സബ്‌സ്‌ക്രിപ്ഷൻ ഫീസായി ആവശ്യപ്പെടുന്നത്. ഫെയ്‌സ്ബുക്കിൽ വി.ഡി. സതീശൻ എന്ന് തിരയുമ്പോൾ കാണുന്ന നിരവധി അക്കൗണ്ടുകളിൽ ഒന്നിലാണ് ഈ തട്ടിപ്പ് നടക്കുന്നത്.

5.89 ലക്ഷം ഫോളോവേഴ്‌സ്; ആശങ്കയിൽ സൈബർ വിദഗ്ധർ

വ്യാജമെന്ന് സംശയിക്കുന്ന ഈ ഫെയ്‌സ്ബുക് പേജിന് നിലവിൽ ഏകദേശം 5,89,000 ഫോളോവേഴ്‌സുണ്ട്. ഇതിൽ എത്രപേർ ഇതിനകം പണം നൽകി പേജ് സബ്‌സ്‌ക്രൈബ് ചെയ്‌തു എന്ന വിവരം പേജിൽ ഹൈഡ് ചെയ്‌തു വെച്ചിരിക്കുകയാണ്. ഇത്രയധികം ഫോളോവേഴ്‌സുള്ള പേജ് ആയതിനാൽ തന്നെ നിരവധി പേർ ഇതിനകം കെണിയിൽ പെട്ടിട്ടുണ്ടാകാമെന്നാണ് സൈബർ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഓഫിസിന്റെ അറിയിപ്പ്

മുഖ്യമന്ത്രി വി.ഡി. സതീശന്റെ പേരിൽ ഔദ്യോഗികമായി വെരിഫൈഡ് ചെയ്‌ത ഒരു ഫെയ്‌സ്ബുക് പേജ് മാത്രമേയുള്ളൂ. സബ്‌സ്‌ക്രിപ്ഷൻ ആവശ്യപ്പെടുന്ന ഇത്തരം പേജുകൾ പൂർണ്ണമായും വ്യാജമാണ്. പൊതുജനങ്ങൾ ഇതിൽ വഞ്ചിതരാകരുത് എന്നാണ് പേജിൽ അറിയിപ്പിൽ പറയുന്നത്.

എന്താണ് ഫെയ്‌സ്ബുക് സബ്‌സ്‌ക്രിപ്ഷൻ തട്ടിപ്പ്?

സാധാരണയായി ചലച്ചിത്ര താരങ്ങളും പ്രമുഖ ഇൻഫ്ലുവൻസർമാരുമാണ് ഫെയ്‌സ്ബുക്കിൽ സബ്‌സ്‌ക്രിപ്ഷൻ ഫീച്ചർ ഉപയോഗിക്കാറുള്ളത്. പണം നൽകി സബ്‌സ്‌ക്രൈബ് ചെയ്യുന്നവർക്ക് മാത്രമായി പ്രത്യേക പോസ്റ്റുകളും വീഡിയോകളും പങ്കുവെക്കാനാണ് ഈ ഫീച്ചർ. എന്നാൽ, ഈ സംവിധാനത്തെ ദുരുപയോഗം ചെയ്താണ് രാഷ്ട്രീയ നേതാക്കളുടെ പേരിൽ വ്യാജ പേജുകൾ ഉണ്ടാക്കി തട്ടിപ്പുകാർ പണം കൊയ്യുന്നത്.

Also Read: Kerala Assembly Speaker Polls: നിയമസഭ ഇന്ന് വോട്ട് ചെയ്യും; സ്പീക്കർ സ്ഥാനത്തേക്ക് തിരുവഞ്ചൂർ, ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാൻ

മുഖ്യമന്ത്രിയുടെ പേരിലുള്ള വ്യാജ അക്കൗണ്ടുകൾക്കെതിരെയും പണം ആവശ്യപ്പെടുന്ന പേജുകൾക്കെതിരെയും കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

മുഖ്യമന്ത്രി പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിച്ചു

മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവിറങ്ങി. ആകെ 20 പേരെയാണ് മുഖ്യമന്ത്രിയുടെ സ്റ്റാഫിലേക്ക് നിയമിച്ചിരിക്കുന്നത്. ശ്രീകുമാർ ടി. ആണ് സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി. മുതിർന്ന മാധ്യമപ്രവർത്തകരായ സീജി കടയ്ക്കലിനെ (സീജി ജി.എസ്) പ്രസ് സെക്രട്ടറിയായും റോയ് മാത്യൂസിനെ മീഡിയ സെക്രട്ടറിയായും നിയമിച്ചു.

തിലകൻ കെ.പി.കെ, അനീഷ് എ, മോഹനചന്ദ്രൻ എം.എസ് എന്നിവരാണ് അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിമാർ. അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാരായി ആറുപേരെയും അഡീഷണൽ പേഴ്‌സണൽ അസിസ്റ്റന്റ്മാരായി നാലുപേരെയും നിയമിച്ചിട്ടുണ്ട്.

English Summary

A fake Facebook page titled ‘Chief Minister VDS’ with nearly 5.89 lakh followers has been exposed for running a scam by demanding a monthly subscription fee of ₹89. The Chief Minister’s Office has issued a warning, clarifying that CM V.D. Satheesan has only one verified official page and urging the public not to fall for such fraudulent accounts.

Follow Us