Relative appointment controversy: ബന്ധു നിയമന വിവാദം: സണ്ണി ജോസഫിന്റെ അഡീ.പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് രാജിവച്ചു
Sunny Joseph Relative appointment controversy: സഹോദരിയുടെ ഭർത്താവ് എന്ന നിലയിലല്ല ബെന്നി തോമസിനെ ദീർഘകാലമായി മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു പൊതു പ്രവർത്തകൻ എന്ന നിലയിലായിരുന്നു നിയമിച്ചത് എന്നാണ് കഴിഞ്ഞ ദിവസം മന്ത്രി പ്രതികരിച്ചിരുന്നത്. മാത്രമല്ല കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സണ്ണി ജോസഫിന്റെ ചീഫ് ഇലക്ഷൻ........
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിന് പിന്നാലെ മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് രാജിവച്ചു. മന്ത്രി സണ്ണി ജോസഫിന്റെ സ്വന്തം സഹോദരുടെ ഭർത്താവാണ് ബെന്നി തോമസ്. ഇദ്ദേഹത്തെ പേഴ്സണൽ സ്റ്റാഫ് ആയി നിയമത്തിനെതിരെ വലിയ രീതിയിൽ വിവാദം നടന്നിരുന്നു. പ്രതിപക്ഷത്തെ കൂടാതെ കേരളത്തിലെ സാധാരണ ജനങ്ങളും രാഷ്ട്രീയ വിവാദം ഉയർത്തിയിരുന്നു. പിന്നാലെയാണ് ഇപ്പോൾ സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം ബെന്നി തോമസ് രാജിവെക്കുന്നതായി റിപ്പോർട്ട് എത്തിയത്.
ദീർഘകാലമായി മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു പൊതു പ്രവർത്തകൻ
എന്നാൽ ബെന്നി തോമസിന്റെ നിയമനത്തെക്കുറിച്ച് ന്യായീകരിച്ചുകൊണ്ടാണ് മന്ത്രി സണ്ണി ജോസഫ് പ്രതികരണം നടത്തിയത്.സഹോദരിയുടെ ഭർത്താവ് എന്ന നിലയിലല്ല ബെന്നി തോമസിനെ ദീർഘകാലമായി മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു പൊതു പ്രവർത്തകൻ എന്ന നിലയിലായിരുന്നു നിയമിച്ചത് എന്നാണ് കഴിഞ്ഞ ദിവസം മന്ത്രി പ്രതികരിച്ചിരുന്നത്. മാത്രമല്ല കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സണ്ണി ജോസഫിന്റെ ചീഫ് ഇലക്ഷൻ ഏജന്റ് ആയി പ്രവർത്തിച്ചിരുന്നതും ബെന്നി തോമസ് ആയിരുന്നു.
മുഖ്യമന്ത്രി വി ഡി സതീഷിനെ കൈമാറിയത് ആണ് റിപ്പോർട്ട്
കണ്ണൂർ ഡിസിസി പ്രസിഡന്റ് ഔദ്യോഗികമായി ശുപാർശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ബെന്നി തോമസിനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ആക്കാൻ തീരുമാനിച്ചതൊന്നും മന്ത്രി വ്യക്തമാക്കിയതിന് പിന്നാലെയാണ് രാജി. രാജിക്കത്ത് മുഖ്യമന്ത്രി വി ഡി സതീഷിനെ കൈമാറിയത് ആണ് റിപ്പോർട്ട്. ബന്ധുവിനെ നിയമിച്ചു എന്ന പേരിൽ കെപിസിസി യോഗത്തിൽ സണ്ണി ജോസഫിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നിരുന്നത്.
ഇടതു കാലത്ത് ആഞ്ഞടിച്ച വിഷയം
പേഴ്സണൽ സ്റ്റാഫിനെ നിയമിക്കുമ്പോൾ അത് കരുതലോടെ വേണമായിരുന്നു എന്നും ഇത്തരത്തിൽ വിവാദത്തിന് ഇടണം നൽകരുത് എന്നും വിമർശനം ഉയർന്നിരുന്നു. എന്നാൽ വിമർശനം ഉയർന്നു പിന്നാലെയും ബന്ധു നിയമനത്തെ ന്യായീകരിച്ചു കൊണ്ടായിരുന്നു മന്ത്രി പ്രതികരണം നടത്തിയത്. എന്നാൽ ഇടത് സർക്കാറിന്റെ കാലത്ത് ബന്ധുനിയമത്തിനെതിരെ ആഞ്ഞടിച്ച യുഡിഎഫ് അധികാരത്തിൽ എത്തിയപ്പോൾ പറഞ്ഞതെല്ലാം മറന്നു എന്നായിരുന്നു വിമർശനം ഉയർന്നത്.
ENGLISH SUMMARY
Following the controversy over the appointment of relatives, Minister Sunny Joseph’s Additional Private Secretary Benny Thomas has resigned. Benny Thomas is the husband of Minister Sunny Joseph’s own brother. There was a huge controversy over the law on his appointment as a personal staff. Apart from the opposition, the common people of Kerala also raised a political controversy.