Robo Maveli : തിരുവാതിര സ്റ്റെപ്പൊക്കെ ഇട്ട് മാസായി വന്നതാ, ദേ വെട്ടിയിട്ട വാഴത്തണ്ട് പോലെ! കൊച്ചിയിൽ റോബോ മാവേലിക്ക് സംഭവിച്ചത്?

Watch Robo Maveli in Kochi : ഓണം കളറാക്കാൻ പലവിധ വെറൈറ്റി കാര്യങ്ങൾ ഓരോരുത്തരും ചെയ്യാറുണ്ട്. പ്രത്യേകിച്ച് കച്ചവട സ്ഥാപനങ്ങൾ. അത്തരത്തിൽ ഈ ഓണത്തെ വെറൈറ്റി ആക്കുന്നതിനായി കൊച്ചിയിലെ ഫോറം മാളിൽ ഒരു വ്യത്യസ്തമായ സംഭവം അധികൃതർ ഒരുക്കിയിരുന്നു. സാധാരണഗതിയിൽ മാവേലി വേഷം കെട്ടിയ മനുഷ്യരെയാണ് ഓണക്കാലത്ത് കച്ചവട സ്ഥാപനങ്ങൾ ഇറക്കിയിരുന്നത് എങ്കിൽ ഫോറം മാളിൽ ഇക്കുറി വെറൈറ്റി മാവേലിയാണ് ഇറങ്ങിയത്. മാവേലി വേഷത്തിൽ എത്തിയത് മനുഷ്യനായിരുന്നില്ല പകരം റോബോട്ട് ആണ്.

Robo Maveli : തിരുവാതിര സ്റ്റെപ്പൊക്കെ ഇട്ട് മാസായി വന്നതാ, ദേ വെട്ടിയിട്ട വാഴത്തണ്ട് പോലെ! കൊച്ചിയിൽ റോബോ മാവേലിക്ക് സംഭവിച്ചത്?

Robo Maveli

Published: 

25 Aug 2026 | 05:44 PM

ഓണം കളറാക്കാൻ പലവിധ വെറൈറ്റി കാര്യങ്ങൾ ഓരോരുത്തരും ചെയ്യാറുണ്ട്. പ്രത്യേകിച്ച് കച്ചവട സ്ഥാപനങ്ങൾ. അത്തരത്തിൽ ഈ ഓണത്തെ വെറൈറ്റി ആക്കുന്നതിനായി കൊച്ചിയിലെ ഫോറം മാളിൽ ഒരു വ്യത്യസ്തമായ സംഭവം അധികൃതർ ഒരുക്കിയിരുന്നു. സാധാരണഗതിയിൽ മാവേലി വേഷം കെട്ടിയ മനുഷ്യരെയാണ് ഓണക്കാലത്ത് കച്ചവട സ്ഥാപനങ്ങൾ ഇറക്കിയിരുന്നത് എങ്കിൽ ഫോറം മാളിൽ ഇക്കുറി വെറൈറ്റി മാവേലിയാണ് ഇറങ്ങിയത്. മാവേലി വേഷത്തിൽ എത്തിയത് മനുഷ്യനായിരുന്നില്ല പകരം റോബോട്ട് ആണ്. മാളിൽ എത്തുന്നവർക്ക് പുറമേ സമൂഹമാധ്യമങ്ങളിലും ഏറെ വൈറലായിരുന്നു ഈ റോബോ മാവേലി.

മാളിൽ എത്തുന്നവരെ സ്വീകരിക്കുന്നതിനൊപ്പം വ്യത്യസ്തങ്ങളായ കലാ പ്രകടനവും ഈ റോബോ മാവേലി കാഴ്ചവയ്ക്കും. ഓണക്കാലത്ത് ഒഴിച്ചുകൂടാൻ ആവാത്ത തിരുവാതിരപ്പാട്ടിനൊപ്പവും അടിച്ചുപൊളി പാട്ടിനൊപ്പം വളരെ മനോഹരമായി ഈ റോബോട്ട് മാവേലി ചുവടു വയ്ക്കുന്നത് ഏറെ കൗതുകം ഉണർത്തുന്ന കാഴ്ചയാണ്. തനിക്ക് അടുത്തെത്തുന്ന വർക്ക് ഷെയ്ക്ക് ഹാൻഡും നമസ്തേയും പറയുന്ന ഈ ക്യൂട്ട് റോബോട്ട് മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ ആകർഷിക്കുന്നതാണ്.

Also Read : വർഷത്തിൽ രണ്ട് തവണ ഓണം ആഘോഷിക്കുന്ന ഒരു നാടുണ്ട് കേരളത്തിൽ!; അറിയാമോ മഹാബലിയുടെ ഈ വരവിനെ കുറിച്ച്?

റോബോട്ടിന്റെ ഈ വൈറൽ പ്രകടനത്തിന് പുറമേ മറ്റൊരു വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. തറയിൽ വീണു കിടക്കുന്ന റോബോ മാവേലിയെ രണ്ടുപേർ ചേർന്ന് എടുത്തുകൊണ്ടു പോകുന്നതാണ് വീഡിയോയിൽ ഉള്ളത്. സാങ്കേതിക തകരാറും മൂലം റോബോട്ട് പണിമുടക്കിയതാണോ അതോ റോബോട്ടിനെ നിയന്ത്രിക്കുന്നവർ തന്നെ അതിന്റെ ആ ദിവസത്തെ പ്രവർത്തനം അവസാനിപ്പിച്ചതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഒറ്റനോട്ടത്തിൽ കണ്ടാൽ തകരാറ് സംഭവിച്ച് നിലത്ത് വീണ റോബോട്ടിനെ രണ്ടുപേർ ചേർന്ന് എടുത്തു കൊണ്ടു പോകുന്നതായിട്ടാണ് തോന്നുക.

വൈറൽ പ്രകടനത്തിനൊപ്പം തന്നെ ഈ വീഡിയോയും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിക്കുന്നുണ്ട്. വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്ന കമന്റുകൾ ആണ് ഏറെ രസകരം. ‘നിലത്തൊന്നും ആയിരുന്നില്ലല്ലോ… എങ്ങനെ കണ്ണ് കിട്ടാതിരിക്കും, എന്തൊക്കെയായിരുന്നു ഡാൻസ് പാട്ട് എനിക്ക് അപ്പോഴേ തോന്നി, കുറച്ചു ദിവസമായിട്ട് ഇവൻ കിടന്ന് അഴിഞ്ഞാടുകയായിരുന്നു, എന്തുചെയ്യാനാ നല്ലൊരു റോബോട്ട് ആയിരുന്നു, ദൈവം നല്ലവരെ നേരത്തെ വിളിക്കും’ അങ്ങനെ നീളുന്നു കമന്റുകൾ.

English Summary

People and business establishments in particular often do various unique things to add color to the Onam celebrations. In a bid to make this year’s festivities stand out, the authorities at Forum Mall in Kochi organized something truly distinctive. While commercial establishments typically feature individuals dressed as Maveli during the Onam season, Forum Mall introduced a unique version of the character this time around.

Loading...
Unable to load recommendations.
Follow Us
Related Stories
PV Anvar: ബേപ്പൂരിൽ പി വി അൻവർ വേണ്ടിയിരുന്നില്ല; മറ്റാരെങ്കിലും ആയിരുന്നെങ്കിൽ വിജയിച്ചേനെ ; മുല്ലപ്പള്ളി രാമചന്ദ്രൻ
MVD On Modification : ഒരു മോഡിഫിക്കേഷനും വേണ്ട, പിടിച്ചാൽ നല്ല ഫൈനടിക്കും – നിർദേശവുമായി ട്രാൻസ്പോർട്ട് കമ്മീഷ്ണർ
CM VD Satheesan Onam Wishes: അതിജീവനത്തിന് പ്രേരിപ്പിക്കുന്ന പ്രതിസന്ധികളിൽ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണവും; ആശംസകൾ നേർന്നു മുഖ്യമന്ത്രി
Kerala Weather Update: കൂടുതൽ ഇടങ്ങളി​ൽ യെല്ലോ അ‌ലർട്ട്; 11 ജില്ലകളിൽ ഇന്ന് ശക്തമായ മഴ
Pinarayi Vijayan: എല്ലാം ഞാനാണെന്ന ഭാവം കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല; പിണറായി വിജയനെ കടന്നാക്രമിച്ച് സിപിഐ
Kerala Lottery Result : ഓണത്തലേന്ന് ഒരു കോടി ! സ്ത്രീശക്തി ലോട്ടറി ഫലം അറിയാം
പിൻകോഡ് ഇല്ലെങ്കിലും പാഴ്സലെത്തും; ദുബായിലെ ഡെലിവറി സിസ്റ്റം ഇങ്ങനെ
ഓണസദ്യയിൽ ഉപ്പ് ചേർക്കാത്ത വിഭവം
ഇലയിടൽ മുതൽ പായസം വരെ: ഓണസദ്യ കഴിക്കേണ്ട ശരിയായ ക്രമം
വിവോ X500 മുതൽ X500 പ്രോ മാക്സ് വരെയുണ്ട്; ലോഞ്ച് ഉറപ്പിച്ചു
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി