AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Sabarimala Ghee Theft Case: ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് തട്ടിപ്പ്; ദേവസ്വം ജീവനക്കാരൻ അറസ്റ്റിൽ

Sabarimala Ghee Theft Case Latest: പ്രാഥമിക അന്വേഷണത്തിൽ 34 ലക്ഷം രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയിരുന്നത്. തട്ടിപ്പ് പ്രത്യേക അന്വേഷണ സംഘത്തെ വച്ച് അന്വേഷിക്കാൻ ഹൈക്കോടതി നിർദേശം ഉണ്ടായിരുന്നു.....

Sabarimala Ghee Theft Case: ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് തട്ടിപ്പ്; ദേവസ്വം ജീവനക്കാരൻ അറസ്റ്റിൽ
Sabarimala (37)
Ashli C
Ashli C | Published: 04 Feb 2026 | 08:10 PM

ശബരിമല ആടിയ നെയ്യ് വില്പന തട്ടിപ്പുമായി ബന്ധപ്പെട്ട ദേവസ്വം ജീവനക്കാരൻ അറസ്റ്റിൽ. ശബരിമലയിലെ ദേവസ്വം ജീവനക്കാരനായ സുനിൽകുമാറിനെയാണ് പത്തനംതിട്ട വിജിലൻസ് അറസ്റ്റ് ചെയ്തത്. പ്രാഥമിക അന്വേഷണത്തിൽ 34 ലക്ഷം രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയിരുന്നത്. തട്ടിപ്പ് പ്രത്യേക അന്വേഷണ സംഘത്തെ വച്ച് അന്വേഷിക്കാൻ ഹൈക്കോടതി നിർദേശം ഉണ്ടായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ 34 ഓളം പേരെ കേസിൽ പ്രതിചേർത്തിരുന്നു. വിജിലൻസ് വീഡിയോ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. കേസിലെ പ്രതിമൂന്നാമത്തെ പ്രതിയാണ് സുനിൽകുമാർ. കീശാന്തിയായി പ്രവർത്തിച്ചിരുന്നയാൾ ശബരിമലയിൽ സ്പെഷ്യൽ ഡ്യൂട്ടിയുടെ ഭാഗമായി ആണ് എത്തിയത്.

ആടിയ നെയ്യ് വിൽപ്പന നടത്തുന്ന കൗണ്ടറിലായിരുന്നു ഇയാൾ ജോലി ചെയ്തിരുന്നത് വ്യാജ രേഖകൾ ഉപയോഗിച്ചുകൊണ്ടാണ് ഇയാൾ ചട്ടവിരുദ്ധമായി ക്രമക്കേട് നടത്തിയത്. കൂടാതെ ദേവസ്വം വിജിലൻസ് ക്രമക്കേടിൽ ഇയാൾക്ക് പങ്കുണ്ടെന്നും കണ്ടെത്തിയിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട പ്രതിയെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും.

Follow Us