AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Sabarimala Global Ayyappa Sangamam: മൂന്നുകോടി 40 ലക്ഷം രൂപ നഷ്ടം! ആഗോള അയ്യപ്പ സംഗമത്തിലെ ദേവസ്വം ബോര്‍ഡിന്റെ നഷ്ടം

Sabarimala Global Ayyappa Sangamam: സ്പോൺസർഷിപ്പിലൂടെ നാലു കോടി രൂപ കിട്ടിയെന്നും ബോർഡിൽ നിന്നെടുത്ത മൂന്ന് കോടി രൂപ തിരിച്ചടച്ചിട്ടുണ്ട് എന്നും ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ടായ പി എസ് പ്രശാന്ത് അറിയിച്ചു...

Sabarimala Global Ayyappa Sangamam: മൂന്നുകോടി 40 ലക്ഷം രൂപ നഷ്ടം! ആഗോള അയ്യപ്പ സംഗമത്തിലെ ദേവസ്വം ബോര്‍ഡിന്റെ നഷ്ടം
Global Ayyappa SangamamImage Credit source: Tv9 Network
Ashli C
Ashli C | Published: 11 Feb 2026 | 12:50 PM

ആഗോള അയ്യപ്പ സംഗമം നടത്തിയതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3 കോടി 40 ലക്ഷം രൂപ നഷ്ടം എന്ന് സൂചന. ഹൈക്കോടതിയിൽ ഇന്ന് ഓഡിറ്റ് റിപ്പോർട്ട് ഉൾപ്പെടെയുള്ളവ സമർപ്പിക്കും. ഹൈക്കോടതിയുടെ കർശന നിർദേശം മറികടന്ന് പരിപാടിക്ക് ദേവസ്വം ബോർഡ് മുൻകൂറായി മൂന്ന് കോടി നൽകിയിരുന്നു. എന്നാൽ പണം സ്പോൺസർഷിപ്പിലൂടെ വന്നില്ല എന്നാണ് വിവരം.

അതേസമയം സ്പോൺസർഷിപ്പിലൂടെ നാലു കോടി രൂപ കിട്ടിയെന്നും ബോർഡിൽ നിന്നെടുത്ത മൂന്ന് കോടി രൂപ തിരിച്ചടച്ചിട്ടുണ്ട് എന്നും ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ടായ പി എസ് പ്രശാന്ത് അറിയിച്ചു.

ALSO READ:ശബരിമല സ്വർണ്ണം മോഷണം; എൻ വാസുവിന് ജാമ്യം

സ്പോൺസർമാർ ഇനിയും തുക തരാനുണ്ടെന്നും ഇത് കിട്ടുന്നതോടെ ബോർഡിനെ ചെലവ് ഉണ്ടാകില്ല എന്നുമാണ് അദ്ദേഹം നൽകുന്ന വിശദീകരണം. ആഗോള അയ്യപ്പ സംഗമത്തിന്റെ വരവ് ചെലവ് കണക്ക് ഒരു മാസത്തിൽ സമർപ്പിച്ചില്ലെങ്കിൽ നിയമനടപടി ഉണ്ടാകുമെന്ന് ഹൈക്കോടതി കഴിഞ്ഞ മാസം താക്കീത് നൽകിയിരുന്നു ഇതുവരെ നൽകാത്തതിൽ കോടതി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

Follow Us