AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Sabarimala Gold Theft Case: ശബരിമല സ്വര്‍ണമോഷണ കേസ്: പ്രതികൾ ആരും രക്ഷപ്പെടില്ലെന്നാവർത്തിച്ച് ഹൈക്കോടതി‌

Sabarimala Gold Theft Case: ശബരിമലയിൽ നടന്ന സ്വർണ തട്ടിപ്പ് അതിസങ്കീർണമായ കേസ് ആണ് എന്നും ഹൈക്കോടതി നിരീക്ഷിച്ചു. കോടതിയുടെ മേൽനോട്ടത്തിലാണ് എല്ലാ കാര്യങ്ങളും നടക്കുന്നതെന്നും....

Sabarimala Gold Theft Case: ശബരിമല സ്വര്‍ണമോഷണ കേസ്: പ്രതികൾ ആരും രക്ഷപ്പെടില്ലെന്നാവർത്തിച്ച് ഹൈക്കോടതി‌
കേരള ഹൈക്കോടതിImage Credit source: Pinterest
Ashli C
Ashli C | Published: 04 Feb 2026 | 02:44 PM

ശബരിമല സ്വർണ്ണ മോഷണ കേസിൽ പ്രതികൾ ആരും രക്ഷപ്പെടില്ല എന്ന് ആവർത്തിച്ചു ഹൈക്കോടതി. അന്വേഷണം നടക്കുന്നത് ശരിയായ ദിശയിലാണെന്നും സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുന്ന വേളയിൽ കോടതി വ്യക്തമാക്കി. പ്രതികൾക്ക് സ്വാഭാവികമായ ജാമ്യം ലഭിച്ചതിൽ ആശങ്കയില്ലെന്നും ഹൈക്കോടതി പറഞ്ഞു. 90 ദിവസത്തിനുശേഷം ജാമ്യം ലഭിച്ചത് അന്വേഷണത്തെ ബാധിക്കും എന്നതിൽ ആശങ്ക ഇല്ല.

ശബരിമലയിൽ നടന്ന സ്വർണ തട്ടിപ്പ് അതിസങ്കീർണമായ കേസ് ആണ് എന്നും ഹൈക്കോടതി നിരീക്ഷിച്ചു. കോടതിയുടെ മേൽനോട്ടത്തിലാണ് എല്ലാ കാര്യങ്ങളും നടക്കുന്നതെന്നും അല്പം സമയം കൂടെ എസ്ഐടിക്ക് നൽകണമെന്നും ഹർജിക്കാരോട് ഹൈക്കോടതി വ്യക്തമാക്കി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ബിജെപി സംസ്ഥാന അധ്യക്ഷൻ അടക്കമുള്ളവരുടെ ഹർജിയാണ് പരിഗണിച്ചത്.

Follow Us