AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Sabarimala: ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു; വെർച്വൽ ക്യൂ നിർബന്ധം, ഭക്തർ അറിയേണ്ടതെല്ലാം

Sabarimala Temple Opens for Edavam Month Pujas: ഇടവമാസം ഒന്നാം തീയതി മുതൽ ദീപാരാധനയ്ക്ക് ശേഷം പതിനെട്ടാം പടിയിൽ പടിപൂജ ഉണ്ടായിരിക്കും. മാസംതോറുമുള്ള പതിവ് പൂജകൾക്ക് പുറമെയാണിത്. ശബരിമല ദർശനത്തിനായി എത്തുന്ന തീർത്ഥാടകർ വെർച്വൽ ക്യൂ വഴി സ്ലോട്ടുകൾ ബുക്ക് ചെയ്യേണ്ടതാണ്. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവർക്ക് മാത്രമേ ദർശനം അനുവദിക്കൂ എന്ന് അധികൃതർ അറിയിച്ചു.

Sabarimala: ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു; വെർച്വൽ ക്യൂ നിർബന്ധം, ഭക്തർ അറിയേണ്ടതെല്ലാം
SabarimalaImage Credit source: PTI Photos
Aswathy Balachandran
Aswathy Balachandran | Updated On: 15 May 2026 | 07:03 AM

ശബരിമല | മെയ് 15, 2026: ഇടവമാസ പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട തുറന്നു. വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ.ഡി നടതുറന്ന് ദീപം തെളിയിച്ചു. തുടർന്ന് പതിനെട്ടാം പടിക്ക് താഴെയുള്ള ആഴിയിൽ അഗ്നി പകർന്നു. ഇടവമാസം ഒന്നായ ഇന്ന് രാവിലെ 5 മണി മുതൽ ഭക്തർക്ക് ദർശനം അനുവദിച്ചു തുടങ്ങിയിട്ടുണ്ട്. അഞ്ച് ദിവസത്തെ പൂജകൾക്ക് ശേഷം മെയ് 19ന് രാത്രി 10 മണിക്ക് നട അടയ്ക്കും. പ്രതിഷ്ഠാ ദിന പൂജകൾക്കായി മെയ് 25ന് വീണ്ടും നട തുറക്കും. മെയ് 26നാണ് പ്രതിഷ്ഠാ ദിനം.

പ്രത്യേക പൂജകൾ

ഇടവമാസം ഒന്നാം തീയതി മുതൽ ദീപാരാധനയ്ക്ക് ശേഷം പതിനെട്ടാം പടിയിൽ പടിപൂജ ഉണ്ടായിരിക്കും. മാസംതോറുമുള്ള പതിവ് പൂജകൾക്ക് പുറമെയാണിത്. ശബരിമല ദർശനത്തിനായി എത്തുന്ന തീർത്ഥാടകർ വെർച്വൽ ക്യൂ വഴി സ്ലോട്ടുകൾ ബുക്ക് ചെയ്യേണ്ടതാണ്. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവർക്ക് മാത്രമേ ദർശനം അനുവദിക്കൂ എന്ന് അധികൃതർ അറിയിച്ചു. മാസപൂജ പ്രമാണിച്ച് ഭക്തർക്കായി വിപുലമായ ക്രമീകരണങ്ങളാണ് ദേവസ്വം ബോർഡും പോലീസും ഒരുക്കിയിരിക്കുന്നത്.

വെർച്വൽ ക്യൂ ബുക്ക് ചെയ്യേണ്ട രീതി

  • ആദ്യം www.sabarimalaonline.org എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക.
  • നിങ്ങൾ ആദ്യമായാണ് ഉപയോഗിക്കുന്നതെങ്കിൽ ‘Register’ ബട്ടൺ ക്ലിക്ക് ചെയ്ത് പേര്, മൊബൈൽ നമ്പർ, ഫോട്ടോ, തിരിച്ചറിയൽ കാർഡ് (Aadhaar, Voter ID, etc.) എന്നിവ നൽകി അക്കൗണ്ട് തുടങ്ങുക.
  • നേരത്തെ അക്കൗണ്ട് ഉള്ളവർ മൊബൈൽ നമ്പറും പാസ്‌വേഡും നൽകി ‘Login’ ചെയ്യുക.
  • ലോഗിൻ ചെയ്ത ശേഷം വരാനിരിക്കുന്ന മാസപൂജകൾ അല്ലെങ്കിൽ ഉത്സവങ്ങൾ കാണിക്കുന്ന കലണ്ടർ വരും. അതിൽ നിങ്ങൾക്ക് പോകേണ്ട തിയതിയും സമയവും (Slot) ലഭ്യമാണോ എന്ന് പരിശോധിച്ച് തിരഞ്ഞെടുക്കുക.

ALSO READ; കേരളത്തിൽ മഴ കനക്കും; ബംഗാൾ ഉൾക്കടലിൽ ശക്തമായ ന്യൂനമർദ്ദം, കാലവർഷം നേരത്തെ എത്തുന്നു…

  • ഒരാൾക്ക് ഒരു അക്കൗണ്ട് വഴി ഗ്രൂപ്പായി ഉള്ളവരെയും ചേർക്കാം. ഓരോരുത്തരുടെയും ഫോട്ടോയും ഐഡി കാർഡ് വിവരങ്ങളും നൽകണം.
  • അരവണ, അപ്പം തുടങ്ങിയ പ്രസാദങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യവും ഇതോടൊപ്പം ലഭ്യമാണ്.
  • വിവരങ്ങൾ നൽകിക്കഴിഞ്ഞാൽ ‘Submit’ നൽകുക. നിങ്ങളുടെ ബുക്കിംഗ് പൂർത്തിയായാൽ അത് കാണിക്കുന്ന കൂപ്പൺ (Receipt) സ്ക്രീനിൽ വരും.
  • ലഭിച്ച കൂപ്പൺ പിഡിഎഫ് (PDF) ആയി ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കുകയോ ഫോണിൽ സൂക്ഷിക്കുകയോ ചെയ്യുക.
  • ദർശനത്തിന് പോകുമ്പോൾ ബുക്ക് ചെയ്യാൻ ഉപയോഗിച്ച ഒറിജിനൽ തിരിച്ചറിയൽ കാർഡ് നിർബന്ധമായും കൈയ്യിൽ കരുതണം.
  • പമ്പയിലെയും നിലയ്ക്കലിലെയും പരിശോധനയ്ക്ക് വെർച്വൽ ക്യൂ കൂപ്പൺ അത്യാവശ്യമാണ്.
  • ബുക്കിംഗ് പൂർണ്ണമായും സൗജന്യമാണ്.

English Summary

The Sabarimala Sree Dharmasastha Temple has opened its doors for the monthly Edavam season pujas, with Head Priest Kantharu Mahesh Mohanaru and Melsanthi Prasad E.D. performing the opening rituals. Devotees can offer prayers from May 15 until the temple closes on May 19, provided they have secured slots through the official virtual queue system.

Follow Us