Sandalwood selling New Law: വീട്ടിൽ ചന്ദനമുണ്ടോ? ഇനി ഉടമയ്ക്ക് വെട്ടി വിൽക്കാം, പുതിയ നിയമം എത്തി…

Sandalwood cultivation Kerala: ചന്ദനമരം നട്ടുപിടിപ്പിക്കാനും അവ സംരക്ഷിക്കാനും കർഷകർക്ക് ഈ നിയമം വലിയ പ്രോത്സാഹനമാകും. സാമ്പത്തിക നേട്ടം ഉറപ്പാകുന്നതോടെ ചന്ദന കൃഷി മേഖലയിൽ വലിയ ഉണർവ് ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

Sandalwood selling New Law: വീട്ടിൽ ചന്ദനമുണ്ടോ? ഇനി ഉടമയ്ക്ക് വെട്ടി വിൽക്കാം, പുതിയ നിയമം എത്തി...

Sandalwood

Published: 

14 Mar 2026 | 08:17 PM

തിരുവനന്തപുരം: സ്വന്തം പുരയിടത്തിലെ ചന്ദനമരം ഇനി കർഷകർക്ക് ശാപമാകില്ല. സ്വകാര്യ ഭൂമിയിലെ ചന്ദനമരം മുറിച്ച് വനം വകുപ്പ് മുഖേന വിൽപന നടത്താൻ അനുവദിക്കുന്ന 2025-ലെ കേരള വന (ഭേദഗതി) ബിൽ നിയമമായി. ഫെബ്രുവരി 9 മുതൽ പുതിയ നിയമം സംസ്ഥാനത്ത് നിലവിൽ വന്നു. ഇതോടെ ദീർഘകാലമായി കർഷകർ നേരിട്ടിരുന്ന വലിയൊരു പ്രതിസന്ധിക്കാണ് പരിഹാരമാകുന്നത്.

നിയമത്തിലെ പ്രധാന മാറ്റങ്ങൾ

മുൻപ് സ്വകാര്യ ഭൂമിയിലെ ചന്ദനമരത്തിന്മേൽ ഉടമയ്ക്ക് അധികാരമില്ലായിരുന്നു. എന്നാൽ പുതിയ നിയമപ്രകാരം വനം വകുപ്പ് മുഖേന മരം വിൽക്കുമ്പോൾ ലഭിക്കുന്ന തുക പൂർണ്ണമായും ഭൂമിയുടെ ഉടമയ്ക്ക് ലഭിക്കും. സ്വന്തം ഭൂമിയിലെ ചന്ദനമരം മോഷണം പോയാൽ പോലും ഉടമയ്ക്കെതിരെ കേസെടുക്കുന്ന രീതിയായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്. വീട് വെക്കുന്ന സ്ഥലത്തെ മരങ്ങൾ മുറിക്കണമെങ്കിൽ പോലും സമിതിയുടെ ശുപാർശ കാത്തുനിൽക്കേണ്ടി വന്നിരുന്നു. ഈ കടമ്പകളെല്ലാം പുതിയ നിയമത്തോടെ ഒഴിവായി.

Also Read: Special Train: കേരളത്തിന് ആശ്വാസം; ആറ് സ്പെഷ്യൽ ട്രെയിനുകൾ സ്ഥിരപ്പെടുത്തി റെയിൽവേ മന്ത്രാലയം

കോടതിയിൽ എത്തുന്ന നിസ്സാര സ്വഭാവത്തിലുള്ള വന കുറ്റകൃത്യങ്ങൾ പിഴയടച്ച് ഒത്തുതീർപ്പാക്കാൻ പുതിയ നിയമം അനുവാദം നൽകുന്നു. കോടതിയുടെ അനുമതിയോടെ ഇത്തരം കേസുകൾ അവസാനിപ്പിക്കുമ്പോൾ ജയിൽ ശിക്ഷ ഒഴിവാക്കി ലഭിക്കും. എന്നാൽ വലിയ വന കുറ്റകൃത്യങ്ങൾക്ക് ഈ ഇളവ് ബാധകമല്ല.

ചന്ദനമരം നട്ടുപിടിപ്പിക്കാനും അവ സംരക്ഷിക്കാനും കർഷകർക്ക് ഈ നിയമം വലിയ പ്രോത്സാഹനമാകും. സാമ്പത്തിക നേട്ടം ഉറപ്പാകുന്നതോടെ ചന്ദന കൃഷി മേഖലയിൽ വലിയ ഉണർവ് ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

Follow Us
Related Stories
Kerala Fuel Regulations: എറണാകുളത്ത് ഇന്ധനക്ഷാമമില്ല, കാനുകളിൽ ഇന്ധനം വാങ്ങുന്നവർക്കായി പുതിയ നിയമങ്ങൾ
Thiruvananthapuram News: പ്രണയം നിരസിച്ചതിന് 16കാരിയെ കുത്തികൊലപ്പെടുത്താൻ ശ്രമം; കഴുത്തിന് ​ഗുരുതര പരിക്ക്
Priyadarshini Project: പ്രിയദർശിനി ഉണ്ടാക്കുന്നത് കനത്ത നഷ്ടം; ഇന്ധനത്തിനുള്ള കളക്ഷൻ പോലും കിട്ടുന്നില്ല: പരാതിയുമായി സ്വകാര്യ ബസ് ഉടമകൾ
Kerala Lottery Result: സ്ത്രീശക്തിയുടെ സൗഭാ​ഗ്യം ആർക്ക്… ഇന്നത്തെ ലോട്ടറി ഫലമെത്തി
Beef price Increse Kerala: വഴിയിൽ തടയൽ പതിവാകുന്നു, കന്നുകാലി വരവ് പകുതിയായി, കേരളത്തിൽ ബീഫ് വില കുതിച്ചുയരുന്നു
Kerala KSRTC Free Travel: പ്രിയമോടെ പ്രിയദർശിനി! സൗജന്യ യാത്ര ആദ്യ ദിനം പ്രയോജനപ്പെടുത്തിയത് 13 ലക്ഷത്തിലധികം സ്ത്രീകള്‍
മുടിയുടെയും ആരോഗ്യത്തിന് ​ഗ്രാമ്പു മതിയോ?
ഭാരം കുറയും സൗന്ദര്യം കൂടും! റാ​ഗിയുടെ ​ഗുണങ്ങൾ
പാൽ പിരിഞ്ഞാൽ കളയേണ്ട, അടിപൊളി പലഹാരം റെഡിയാക്കാം
അടുക്കളയില്‍ ഈച്ചശല്യമുണ്ടോ? ടെന്‍ഷന്‍ വേണ്ട, വഴിയുണ്ട്‌
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം