AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

സംസ്ഥാനത്ത് 15 പേര്‍ക്ക് കൂടി ഷിഗെല്ല, നിപയില്‍ ആശ്വാസം, ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം

Shigella ditected on 15 more people : സംസ്ഥാനത്ത് നിപ രോഗബാധയില്‍ ആശ്വാസം ഉണ്ടായെങ്കിലും മറ്റ് പകര്‍ച്ചവ്യാധി രോഗങ്ങള്‍ ആശങ്കയായി തുടരുകയാണ്. കേരളത്തില്‍ ഇന്ന് 15 പേര്‍ക്ക് കൂടി ഷിഗെല്ല രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തു. പുതിയതായി ഇന്ന് 159 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി ബാധയെ തുടര്‍ന്ന് ഒരു മരണവും ഉണ്ടായി. ഒരാള്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരവും റിപ്പോര്‍ട്ട് ചെയതു.

സംസ്ഥാനത്ത് 15 പേര്‍ക്ക് കൂടി ഷിഗെല്ല, നിപയില്‍ ആശ്വാസം, ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം
പ്രതീകാത്മക ചിത്രംImage Credit source: Social Media
Amal KV
Amal KV | Published: 23 Jun 2026 | 10:47 PM

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ രോഗബാധയില്‍ ആശ്വാസം ഉണ്ടായെങ്കിലും മറ്റ് പകര്‍ച്ചവ്യാധി രോഗങ്ങള്‍ ആശങ്കയായി തുടരുകയാണ്. കേരളത്തില്‍ ഇന്ന് 15 പേര്‍ക്ക് കൂടി ഷിഗെല്ല രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തു. പുതിയതായി ഇന്ന് 159 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി ബാധയെ തുടര്‍ന്ന് ഒരു മരണവും ഉണ്ടായി. ഒരാള്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരവും റിപ്പോര്‍ട്ട് ചെയതു. പനി ബാധിതരുടെ എണ്ണത്തിലും കുറവില്ല.

ഷിഗെല്ല ബാധയുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ നോക്കിയാല്‍ കോഴിക്കോട് ജില്ലയില്‍ 8 പേര്‍ക്കും മലപ്പുറം ജില്ലയില്‍ 3 പേര്‍ക്കും വയനാട് ജില്ലയില്‍ രണ്ട് പേര്‍ക്കും കണ്ണൂര്‍, കൊല്ലം ജില്ലകളില്‍ ഒരോരുത്തര്‍ക്ക് വീതവുമാണ് ഷിഗെല്ല രോഗബാധ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് ജൂണ്‍ മാസത്തില്‍ 165 പേര്‍ക്കാണ് ഇതുവരെ ഷിഗെല്ല ബാധിച്ചത്. രോഗബാധയെ തുടര്‍ന്ന് ആറ് മരണവും റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം ഇതുവരെ 241 പേര്‍ക്കാണ് ഷിഗെല്ല ബാധ ഉണ്ടായത്. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂണില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഷിഗെല്ല ബാധിച്ചത്.

Also Read: ആരോഗ്യ വകുപ്പ് ഡയറക്ടറുടെ സ്ഥലംമാറ്റത്തില്‍ സര്‍ക്കാരിന് ആശ്വാസം; നടപടി ശരിവച്ച് ഹൈക്കോടതി

നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ തുടരുകയാണ്. നിപാബാധിതന്റെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നവരില്‍ 21 ദിവസത്തെ നിരീക്ഷണം പൂര്‍ത്തിയാക്കിയ കുറഞ്ഞ റിസ്‌ക് വിഭാഗത്തില്‍പെട്ട 11 പേരെ നിരീക്ഷണത്തില്‍ നിന്നു ഇന്ന് ഒഴിവാക്കി. നിരീക്ഷണ കാലയളവില്‍ രോഗലക്ഷണങ്ങള്‍ കാണാത്തതിനെ തുടര്‍ന്നാണ് നടപടി. രോഗബാധിതന്റെ സമ്പക്കപ്പെട്ടികയിലുള്ള ആരെയും പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ല. നിലവില്‍ വളരെ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തില്‍പ്പെട്ട 4 പേരും, ഉയര്‍ന്ന വിഭാഗത്തില്‍ പെട്ട 14 പേരും ക്വാറന്റൈനില്‍ തുടരുന്നു. കുറഞ്ഞ റിസ്‌ക് ഭാഗത്തില്‍പ്പെട്ട 75 പേര്‍ നിരീക്ഷണത്തിലുമാണ്.

അതനിടെ സംസ്ഥാനത്തെ പകര്‍ച്ചവ്യാധി ബാധയില്‍ ഭരണ പ്രിതപക്ഷ വാക്‌പോര് തുടരുകയാണ്. കഴിഞ്ഞ ദിവസം പകര്‍ച്ചവ്യാധി പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടിയിരുന്നു. മുന്‍ ആരോഗ്യ വകുപ്പ് മന്ത്രിമാരായ കെ.കെ ഷൈലജ ടീച്ചറും വീണാ ജോര്‍ജ്ജും നലവിലെ വകുപ്പിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെ എന്ന് കുറ്റപ്പെടുത്തുകയും ഉണ്ടായി. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷക്കാലത്ത് റീല്‍സ് ഇറക്കലും വീണ മീട്ടലുമാണ് നടന്നത് എന്നാണ് അതിന് മറുപടിയയായി ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍ പറഞ്ഞത്. മികച്ച പ്രതിരോധ പ്രവര്‍ത്തനമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും താറുമാറായ സിസ്റ്റത്തെ മെച്ചടുത്തി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English Summary

Although there has been relief in the Nipah outbreak in the state, other infectious diseases continue to be a concern. 15 more people were reported to be infected with Shigella in Kerala today. 159 new cases of dengue fever were confirmed today. There was one death due to dengue fever. One person was also reported to have amoebic encephalitis.

Follow Us