Snehayanam Scheme: ഭിന്നശേഷിക്കാരുടെ അമ്മമാര്‍ക്ക് ഓട്ടോ കിട്ടും; തുണയായി സ്‌നേഹയാനം പദ്ധതി

How to Apply for Snehayanam Scheme: അമ്മമാരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇലക്ട്രിക് ഓട്ടോയാണ് സര്‍ക്കാര്‍ വിതരണം ചെയ്യുന്നത്. ഭിന്നശേഷിക്കാരായ കുട്ടികളെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനും മറ്റ് സമയങ്ങളില്‍ വാടകയ്ക്ക് ഓടുന്നതിനും ഈ ഓട്ടോ ഉപയോഗിക്കാം. എന്നാല്‍ ചില മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് സര്‍ക്കാര്‍ സഹായം അനുവദിക്കുന്നത്.

Snehayanam Scheme: ഭിന്നശേഷിക്കാരുടെ അമ്മമാര്‍ക്ക് ഓട്ടോ കിട്ടും; തുണയായി സ്‌നേഹയാനം പദ്ധതി

പ്രതീകാത്മക ചിത്രം

Updated On: 

09 May 2026 | 06:49 AM

നമുക്കും ചുറ്റും ഭിന്നശേഷിക്കാരായ നിരവധിയാളുകളുണ്ട്. ഇവരില്‍ എല്ലാവരുടെയും ജീവിതം അത്ര സുഖവും സന്തോഷവും നിറഞ്ഞതായിരിക്കില്ല. സമൂഹത്തിലെ മറ്റാളുകള്‍ക്ക് ലഭിക്കുന്ന തുല്യ പരിഗണനയും പ്രാതിനിധ്യവും ഇവര്‍ക്കും ഉറപ്പാക്കാനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ധാരാളം ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. എന്നാല്‍ ഇവരുടെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കാനായി ആവിഷ്‌കരിച്ച സ്‌നേഹയാനം പദ്ധതിയെ കുറിച്ച് കേട്ടിട്ടുണ്ടോ?

കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളില്‍ ഒന്നാണ് സ്‌നേഹയാനം. സംസ്ഥാനത്തെ സാമൂഹ്യനീതി വകുപ്പ് മുഖേനെയാണ് പദ്ധതിയുടെ പ്രവര്‍ത്തനം. ഭിന്നശേഷിക്കാരായ കുട്ടികളെ പരിപാലിക്കുന്ന അമ്മമാര്‍ക്ക് വേണ്ടിയാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

എന്താണ് സ്‌നേഹയാനം പദ്ധതി?

ഭിന്നശേഷിക്കാരായ കുട്ടികളുടെ പരിചരണത്തിനായി അമ്മമാരാണ് അവരുടെ ജീവിതം പൂര്‍ണമായും മാറ്റിവെക്കുന്നത്. ഇത് പലരെയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് ഉള്‍പ്പെടെ എത്തിക്കുന്നു. മരുന്ന്, ഭക്ഷണം, പാര്‍പ്പിടം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി പണം കണ്ടെത്താന്‍ സാധിക്കാതെ വരുന്ന എത്രയോ കുടുംബങ്ങള്‍, പ്രത്യേകിച്ച് അമ്മമാര്‍ നമുക്ക് ചുറ്റുമുണ്ട്, അവര്‍ക്ക് കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെയാണ് സ്‌നേഹയാനം പദ്ധതി സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്.

അമ്മമാരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇലക്ട്രിക് ഓട്ടോയാണ് സര്‍ക്കാര്‍ വിതരണം ചെയ്യുന്നത്. ഭിന്നശേഷിക്കാരായ കുട്ടികളെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനും മറ്റ് സമയങ്ങളില്‍ വാടകയ്ക്ക് ഓടുന്നതിനും ഈ ഓട്ടോ ഉപയോഗിക്കാം. എന്നാല്‍ ചില മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് സര്‍ക്കാര്‍ സഹായം അനുവദിക്കുന്നത്.

സ്‌നേഹയാനം പദ്ധതി ആര്‍ക്കെല്ലാം?

ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബുദ്ധിമാന്ദ്യം, ഒന്നിലധികം വൈകല്യങ്ങള്‍ തുടങ്ങിയവ ബാധിച്ച കുട്ടികളുടെ അമ്മമാര്‍ക്കാണ് സ്‌നേഹയാനം പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുക. ഇത്തരം അസുഖങ്ങള്‍ ഉള്ള കുട്ടികളുടെ പുനരധിവാസം മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായതിനാലാണ് ഇവര്‍ക്കായി സര്‍ക്കാര്‍ സഹായഹസ്തം നീട്ടുന്നത്. ഇവരെ ആശുപത്രിയില്‍ കൊണ്ടുപോകാനും മറ്റുമായി കുടുംബങ്ങള്‍ക്ക് വലിയ തുക തന്നെ ചെലവഴിക്കേണ്ടതായി വരുന്നു. എന്നാല്‍ സര്‍ക്കാര്‍ സ്വന്തം വാഹനം അനുവദിക്കുന്നതോടെ യാത്രാ ചെലവ് എന്ന പ്രശ്‌നത്തിന് പരിഹാരമാകും.

Also Read: Jeevanam Scheme: കുറ്റകൃത്യങ്ങള്‍ക്ക് ഇരയായവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം; എന്താണ് ജീവനം പദ്ധതി?

ആര്‍ക്കെല്ലാം അപേക്ഷിക്കാം?

  1. അപേക്ഷകര്‍ 55 വയസില്‍ താഴെയുള്ള വ്യക്തിയായിരിക്കണം എന്നതാണ് ആദ്യ നിബന്ധന.
  2. ഭര്‍ത്താവ് ഉപേക്ഷിച്ചവരോ അല്ലെങ്കില്‍ വിധവകളോ ആയ ഭിന്നശേഷിക്കാരുടെ അമ്മമാര്‍ക്കാണ് പദ്ധതി വഴി സഹായം നല്‍കുന്നത്.
  3. അപേക്ഷ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ആളായിരിക്കണം.
  4. നാഷണല്‍ ട്രസ്റ്റ് നിയമത്തിന് കീഴില്‍ വരുന്ന ഭിന്നശേഷിക്കാരുടെ അമ്മമാര്‍ ആയിരിക്കണം അപേക്ഷകര്‍.
  5. മറ്റ് വരുമാന മാര്‍ഗങ്ങള്‍ ഉള്ളവര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാനാകില്ല.
  6. പദ്ധതി അനുസരിച്ച് അപേക്ഷയ്ക്ക് മുച്ചക്ര വാഹനം ഓടിക്കാനുള്ള ലൈസന്‍സ് ഉണ്ടായിരിക്കണം.
  7. പദ്ധതി വഴി ലഭിക്കുന്ന വാഹനം വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ പാടുള്ളതല്ല.

എങ്ങനെ അപേക്ഷിക്കാം?

ജില്ലാ സാമൂഹ്യനിതീ ഓഫീസ്, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തില്‍ നേരിട്ടോ അല്ലെങ്കില്‍ തപാല്‍ മുഖേനെയോ ആണ് പദ്ധതിയിലേക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ആവശ്യമായ രേഖകള്‍ എന്തെല്ലാമാണെന്ന് നോക്കാം.

  • റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്
  • തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ്
  • വിധവ അല്ലെങ്കില്‍ ഭര്‍ത്താവ് ഉപേക്ഷിച്ച സ്ത്രീയാണെന്ന് വില്ലേജ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ രേഖ
  • കുട്ടികള്‍ ഭിന്നശേഷി വിഭാഗത്തിലുള്ളവരാണെന്ന് തെളിയിക്കുന്ന മെഡിക്കല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ രേഖ

English Summary

The Kerala government’s Snehayanam scheme provides e auto support for mothers of differently abled children to help improve livelihood and mobility. Here is everything about eligibility, benefits, and the application process.

Follow Us
Related Stories
VD Satheesan: ‘കണ്ണേ കരളേ വിഡിഎസ്സേ’; ഡൽഹിയിലെത്തിയ സതീശനെ തോളിലേറ്റി ജെൻസി വിദ്യാർത്ഥികൾ, വമ്പൻ സ്വീകരണം
Kerala Rain Alert: ചക്രവാതച്ചുഴി കനക്കുന്നു, വരും മണിക്കൂറിൽ പെരുമഴ; 9 ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നലും കാറ്റും
KSRTC Free Travel: കെഎസ്ആർടിസിയിൽ സൗജന്യ വനിതാ യാത്ര ഉടൻ, നാളെ മുതൽ ജെൻഡർ ടിക്കറ്റിങ്, വിവരശേഖരണം തുടങ്ങി
Kerala CM Race: പ്രിയപ്പെട്ട കെസി സർ ഇപ്പോൾ ചെയ്യേണ്ടത് ഒറ്റ കാര്യം, ഒരു ചുവടു പിന്നിലേക്ക് വയ്ക്കൂ… വൈറൽ പോസ്റ്റുമായി യുവനടി
Amoebic Meningitis: ആലപ്പുഴയിൽ മാത്രം ഒരാഴ്ചയ്ക്കിടെ 5 പേർക്ക് അമീബിക് മസ്തിഷ്കജ്വരം, പ്രശ്നം വരുന്ന വഴി ഇതാ…
Kerala Weather Alert: മഴ ഈ മാസം അവസാനം വരെ…. ഈ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം
മഴക്കാലമല്ലേ! അച്ചാറിൽ പൂപ്പൽ വരാതിരിക്കാൻ ചെയ്യേണ്ടത്
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്