Bevco Holiday: ശ്രീകൃഷ്ണ ജയന്തിക്ക് ബെവ്‌കോയ്ക്ക് അവധിയുണ്ടോ? മദ്യപാനികളറിയാന്‍

Bevco Holiday on Sri Krishna Jayanti 2026? Here’s What to Know: സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ ഏതെല്ലാം ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും ഏതെല്ലാം ദിവസങ്ങളില്‍ അടഞ്ഞുകിടക്കും എന്നെല്ലാം മലയാളികള്‍ എപ്പോഴും അന്വേഷിക്കുന്നു. ഓണക്കാലം കഴിഞ്ഞെങ്കിലും ബെവ്‌കോയുടെയും അവധികള്‍ കഴിഞ്ഞിട്ടില്ല. സെപ്റ്റംബര്‍ മാസത്തിലും ധാരാളം അവധികള്‍ വരുന്നുണ്ട്.

Bevco Holiday: ശ്രീകൃഷ്ണ ജയന്തിക്ക് ബെവ്‌കോയ്ക്ക് അവധിയുണ്ടോ? മദ്യപാനികളറിയാന്‍

പ്രതീകാത്മക ചിത്രം

Published: 

02 Sep 2026 | 06:54 AM

ഏതെല്ലാം ദിവസങ്ങളില്‍ അവധിയുണ്ട്, ഏതെല്ലാം ദിവസങ്ങളായിരിക്കും പ്രവൃത്തിദിനങ്ങള്‍ എന്നെല്ലാം നമ്മള്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഓഫീസുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ അവധിയുമായി ബന്ധപ്പെട്ടാണ് അന്വേഷണങ്ങള്‍ ഏറെയും വരാറുള്ളത്. എന്നാല്‍ ഇവയുടെ മാത്രം അവധിയാണോ മലയാളികള്‍ അന്വേഷിക്കാറുള്ളത്? മലയാളികള്‍ ആകാംക്ഷയോടെ നോക്കുന്ന മറ്റൊരു അവധിയാണ് ബെവ്‌കോയുടേത്.

സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ ഏതെല്ലാം ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും ഏതെല്ലാം ദിവസങ്ങളില്‍ അടഞ്ഞുകിടക്കും എന്നെല്ലാം മലയാളികള്‍ എപ്പോഴും അന്വേഷിക്കുന്നു. ഓണക്കാലം കഴിഞ്ഞെങ്കിലും ബെവ്‌കോയുടെയും അവധികള്‍ കഴിഞ്ഞിട്ടില്ല. സെപ്റ്റംബര്‍ മാസത്തിലും ധാരാളം അവധികള്‍ വരുന്നുണ്ട്. ഇനി വരാനിക്കുന്ന പ്രധാന ആഘോഷം ശ്രീകൃഷ്ണ ജയന്തിയാണ് ഇന്നേ ദിവസം ബെവ്‌കോ തുറന്നുപ്രവര്‍ത്തിക്കുമോ?

ശ്രീകൃഷ്ണ ജയന്തിക്ക് അവധിയുണ്ടോ?

ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ സംസ്ഥാനത്ത് പൊതുഅവധിയാണ്. എന്നാല്‍ ഈ ദിവസത്തില്‍ കേരളത്തിലെ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്ക് അവധി ഉണ്ടായിരിക്കില്ല. സര്‍ക്കാര്‍ ഡ്രൈ ഡേ ആയി നിശ്ചയിച്ചിട്ടില്ല എന്നതാണ് ഇതിന് കാരണം. സാധാരണ ദിവസങ്ങളിലേത് പോലെ തന്നെ ബെവ്‌കോ ശ്രീകൃഷ്ണ ജയന്തിക്കും തുറന്നുപ്രവര്‍ത്തിക്കും.

2026ലെ ഡ്രൈ ഡേകള്‍

  • തിരുവോണം
  • ശ്രീനാരായണ ഗുരു ജയന്തി
  • ശ്രീനാരായണ ഗുരു സമാധി ദിനം
  • ഗാന്ധി ജയന്തി (ഒക്ടോബര്‍ 2)
  • റിപ്പബ്ലിക് ദിനം (ജനുവരി 26)
  • സ്വാതന്ത്ര്യദിനം (ആഗസ്റ്റ് 15)
  • ദുഃഖവെള്ളി

എന്നീ ദിവസങ്ങളിലാണ് കേരളത്തില്‍ ഡ്രൈ ഡേ ഉള്ളത്. ഇതിന് പുറമെ എല്ലാ മാസവും ഒന്നാം തീയതികളിലും ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതല്ല.

എന്താണ് ശ്രീകൃഷ്ണ ജയന്തി?

ഹിന്ദുമത വിശ്വാസത്തില്‍ ഏറെ ശ്രേഷ്ഠമായ ഒരു ദിവസമാണ് ശ്രീകൃഷ്ണജയന്തി, കൃഷ്ണന്റെ ജന്മദിനമായാണ് ഇന്നേദിവസം ആചരിക്കുന്നത്. ചിങ്ങമാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി വരുന്ന രോഹിണി നക്ഷത്ര ദിവസത്തിലാണ് കൃഷ്ണന്‍ ജനിച്ചത്. ഈ വര്‍ഷത്തെ ശ്രീകൃഷ്ണജയന്തി കൃഷ്ണന്റെ 5253ാംമത്തെ ജന്മവാര്‍ഷികമായി ആഘോഷിക്കുന്നു.

Also Read: September 2026 Bevco Holiday: സെപ്റ്റംബര്‍ മാസത്തിലെ ബെവ്‌കോ അവധികള്‍; ഉപഭോക്താക്കള്‍ ശ്രദ്ധിക്കൂ

ഈ വര്‍ഷത്തെ ശ്രീകൃഷ്ണജയന്തി വരുന്നത് സെപ്റ്റംബര്‍ 4 വെള്ളിയാഴ്ചയാണ്. ശ്രീകൃഷ്ണന്‍ പിറന്നത് അര്‍ധരാത്രിയായതിനാല്‍ തന്നെ ഈ ദിവസം അര്‍ധരാത്രിയില്‍ പൂജകള്‍ നടത്തുന്നതും കൃഷ്ണനെ ആരാധിക്കുന്നതും പുണ്യമായി കണക്കാക്കുന്നു. മധുരയില്‍ യദു വംശത്തില്‍ വസുദേവന്റെയും ദേവകിയുടെയും മകനായാണ് ശ്രീകൃഷ്ണന്റെ ജനനം എന്നാണ് വിശ്വാസം.

ശ്രീകൃഷ്ണജയന്തി ദിനത്തില്‍ മത്സ്യവും മാംസവും കഴിക്കരുതെന്നും വിശ്വാസമുണ്ട്. മത്സ്യവും മാംസവും മാത്രമല്ല, പുകവലി മദ്യപാനം പോലെയുള്ള കാര്യങ്ങളൊന്നും ചെയ്യരുതെന്ന് പറയപ്പെടുന്നു. ഇവയെല്ലാം ഉപേക്ഷിച്ചെങ്കില്‍ മാത്രമേ വ്രതം അനുഷ്ഠിക്കുന്നത് പൂര്‍ണമാവുകയുള്ളൂവെന്നാണ് പറയപ്പെടുന്നത്. ഈ ദിവസം ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതും വ്രതം അനുഷ്ഠിക്കുന്നതും വളരെ ഉത്തമമായാണ് കണക്കാക്കുന്നത്.

English Summary

Sri Krishna Jayanti 2026 will be observed in Kerala with celebrations across the state. The holiday may also affect the functioning of Bevco outlets. Here are the details on whether Bevco will remain closed on the occasion.

Loading...
Unable to load recommendations.
Follow Us
ദുബായില്‍ നിന്ന് എത്ര അളവില്‍ സ്വര്‍ണം ഇന്ത്യയിലേക്ക് കൊണ്ടുവരാം?
പുതിന കാട് പോലെ വളരാൻ ഉരുളക്കിഴങ്ങ് മാജിക്!
തുടക്കം ഒടിടിയിലേക്ക്, എവിടെ എപ്പോൾ കാണാം?
വല്ലാത്ത സർപ്രൈസ്! ഐക്യൂ Z11x 5G വില കൂട്ടി
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ