Pinarayi Vijayan: മാസപ്പടിക്കേസിൽ സുപ്രീം കോടതി ബുധാനാഴ്ച വാദം കേൾക്കും, പിണറായിയുടെ ഹർജിയിൽ പ്രത്യേക ബെഞ്ച് രൂപീകരിച്ചു
Pinarayi Vijayan's Plea in Masappadi Case: സി.എം.ആർ.എൽ എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതി ബുധനാഴ്ച വാദം കേൾക്കും. ഹൈക്കോടതി ഉത്തരവിനെതിരെ ആണ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിന് വേണ്ടി സുപ്രീംകോടതി പ്രത്യേക ബെഞ്ചിന്...
ഡൽഹി: സി.എം.ആർ.എൽ എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതി ബുധനാഴ്ച വാദം കേൾക്കും. ഹൈക്കോടതി ഉത്തരവിനെതിരെ ആണ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിന് വേണ്ടി സുപ്രീംകോടതി പ്രത്യേക ബെഞ്ചിന് രൂപം നൽകിയിട്ടുണ്ട്. ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി അധ്യക്ഷനായ പ്രത്യേക ബെഞ്ചാണ് ഹർദിയിൽ വാദം കേൾക്കുന്നത്.
വിഷയത്തിൽ സുപ്രീംകോടതി സ്വീകരിക്കുന്ന നിലപാട് പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്ക് ഏറെ നിർണായകമാണ്. മാസപ്പടി കേസിൽ വിജിലൻസ് കേസെടുക്കാനുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ ടി വീണ, വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസ് കഴിഞ്ഞ വെള്ളിയാഴ്ച സുപ്രീംകോടതിയെ സമീപിച്ചത്.
Also Read: എല്ലാവർക്കും ബാധകം, പരസ്യ പ്രസ്താവന വേണ്ട; നേതാക്കൾക്ക് താക്കീതുമായി സണ്ണി ജോസഫ്
കേസിലെ ആരോപണ വിധേയരെ കേൾക്കാതെയുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യംചെയ്ത് അപ്പിൽ നൽകിയെങ്കിലും ഇതിൽ ഇടപെടാൻ ഡിവിഷൻ ബഞ്ച് തയ്യാറായില്ല. ഇതിനെ തുടർന്നാണ് അപ്പീലുമായി പിണറായി ഉൾപ്പെടെയുള്ളവർ സുപ്രീംകോടതിയിൽ എത്തിയത്.
കേസിൽ 82 വയസ്സുള്ള ഉന്നത രാഷ്ട്രീയ നേതാവായ പിണറായി വിജയന്റെ അറസ്റ്റിന് സാധ്യത ഉണ്ടെന്നും അതുകൊണ്ട് വെള്ളിയാഴ്ച തന്നെ ഹർജി പരിഗണിക്കണമെന്നാണ് പിണറായി വിജയന്റെ അഭിഭാഷകൻ സുപ്രീംകോടതിയിൽ വാദം ഉന്നയിച്ചത്. എന്നാൽ ദസറ അവധിക്കാലത്ത് പ്രത്യേക ബഞ്ച് രൂപീകരിച്ച് കേസിൽ വാദം കേൾക്കുന്നത് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. അതിനെ തുടർന്നാണ് ഇപ്പോൾ പ്രത്യേക ബെഞ്ച് രൂപീകരിച്ച് കേസ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. പിണറായി വിജയൻ ഉൾപ്പെടെ ഉള്ള എല്ലാ കക്ഷികളും നൽകിയ ഹർജിയും സുപ്രീം കോടതി ലിസ്റ്റ് ചെയ്തിട്ടുണ്ട്.
English Summary
The Supreme Court will hear arguments on Wednesday regarding a petition filed by individuals including Leader of the Opposition Pinarayi Vijayan concerning the ‘monthly payoff’ case linked to the CMRL Exalogic deal. The petition has been submitted to the Supreme Court challenging an order issued by the High Court.