CM Vijay: അവസാന നിമിഷം, തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ കേരള സന്ദർശനം റദ്ദാക്കി, കാരണമിത്

CM Vijay's Kerala Visit : തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയിയുടെ കേരള സന്ദർശനം അവസാന നിമിഷം റദ്ദാക്കി. മോശം കാലാവസ്ഥയെ തുടർന്നാണ് സന്ദർശനം റദ്ദാക്കിയത്. കോയമ്പത്തൂരിൽ പെരിയാർ അറിവുലകം നോളജ് സെന്റർ ഉദ്ഘാടനം ചെയ്യുന്നതിനായി എത്തിയ വിജയ് പരിപാടിക്ക് ശേഷം കോയമ്പത്തൂരിൽ നിന്ന് ഹെലികോപ്റ്റർമാർഗ്ഗം കേരളത്തിലേക്ക് വരാനാണ് പദ്ധതി ഇട്ടിരുന്നത്. എന്നാൽ  കോയമ്പത്തൂരിൽ കനത്ത മഴയും മോശം കാലാവസ്ഥയും അനുഭവപ്പെട്ടതിനെ തുടർന്ന് കേരളത്തിലേക്കുള്ള യാത്ര റദ്ദാക്കുകയായിരുന്നു.

CM Vijay: അവസാന നിമിഷം, തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ കേരള സന്ദർശനം റദ്ദാക്കി, കാരണമിത്

CM Vijay

Updated On: 

16 Oct 2026 | 04:25 PM

പാലക്കാട് : തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയിയുടെ കേരള സന്ദർശനം അവസാന നിമിഷം റദ്ദാക്കി. മോശം കാലാവസ്ഥയെ തുടർന്നാണ് സന്ദർശനം റദ്ദാക്കിയത്. കോയമ്പത്തൂരിൽ പെരിയാർ അറിവുലകം നോളജ് സെന്റർ ഉദ്ഘാടനം ചെയ്യുന്നതിനായി എത്തിയ വിജയ് പരിപാടിക്ക് ശേഷം കോയമ്പത്തൂരിൽ നിന്ന് ഹെലികോപ്റ്റർമാർഗ്ഗം കേരളത്തിലേക്ക് വരാനാണ് പദ്ധതി ഇട്ടിരുന്നത്. എന്നാൽ  കോയമ്പത്തൂരിൽ കനത്ത മഴയും മോശം കാലാവസ്ഥയും അനുഭവപ്പെട്ടതിനെ തുടർന്ന് കേരളത്തിലേക്കുള്ള യാത്ര റദ്ദാക്കുകയായിരുന്നു.

ഇന്ന് തൃശ്ശൂരിൽ നടക്കുന്ന കല്യാൺ ജ്വല്ലേഴ്സിന്‍റെ നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാൻ വിജയ് എത്തും എന്നായിരുന്നു സൂചന ഉണ്ടായിരുന്നത് . കല്യാൺ ജ്വല്ലേഴ്സ് ഉടമ ടി.എസ് കല്യാണരാമന്റെ വസതിയിൽ ആണ് ചടങ്ങ് നടക്കുന്നത്. കല്യാൺ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ എല്ലാവർഷവും നവരാത്രി ആഘോഷങ്ങൾ സംഘടിപ്പിച്ചു വരാറുണ്ട്. ഇതിന്റെ ഭാഗമായി സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ള നിരവധി പ്രമുഖർ പരിപാടിക്ക് എത്താറുമുണ്ട്. ഇത്തവണത്തെ പരിപാടിയുടെ പ്രധാന ആകർഷണങ്ങൾ ഒന്നായി തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ സാന്നിധ്യം മാറും എന്നാണ് പ്രതീക്ഷിച്ചിരുന്നത്.

Also Read: സിഎംആർഎൽ എക്സാലോജിക്ക് കേസിൽ പിണറായി വിജയൻ സുപ്രീം കോടതിയിൽ! വിജിലൻസ് എഫ്ഐആർ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യം

തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതല ഏറ്റതിനുശേഷം വിജയ് ഇതുവരെ കേരളത്തിൽ സന്ദർശനം നടത്തിയിട്ടില്ല. ഏറ്റവും ഒടുവിലായി രണ്ടു വർഷം മുമ്പാണ് വിജയ് കേരളത്തിൽ എത്തിയിരുന്നത്. ദ ഗ്രേറ്റ് ഓഫ് ഓൾ ടൈം എന്ന സിനിമയുടെ ചിത്രീകരണത്തിന് വേണ്ടി തിരുവനന്തപുരത്താണ് അന്ന് വിജയ് വന്നിരുന്നത്.

Loading...
Unable to load recommendations.
Follow Us
Related Stories
തിരുവനന്തപുരത്ത് കുഴഞ്ഞുവീണ യുവാവും ആംബുലൻസിൽ കയറ്റാൻ സഹായിച്ച അയൽവാസിയും മരിച്ചു
CMRL – Exalogic Case: സിഎംആർഎൽ എക്സാലോജിക്ക് കേസിൽ പിണറായി വിജയൻ സുപ്രീം കോടതിയിൽ! വിജിലൻസ് എഫ്ഐആർ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യം
Kerala Lottery Result: ഒരു കോടിയടിച്ച ഭാഗ്യക്കുറി നിങ്ങളുടെ പോക്കറ്റിലുണ്ടോ? സുവര്‍ണ കേരളം ലോട്ടറിഫലം പുറത്ത്‌
Kerala Weather Update: ചക്രവാതച്ചുഴി! അടുത്ത 5 ദിവസവും മഴ തകർക്കും; ജില്ലകളിൽ യെല്ലോ അലർട്ട്
മിനിമം ചാർജ് 20 രൂപയാക്കണം, കൺസഷൻ ചാർജ് 10 രൂപയും: സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്
ഗജനി പടത്തിലെ വില്ലന്റെ ഐഡിയയോ! അ‌ഭിമന്യു വധക്കേസ് പ്രതികളുടെ ‘ഒരേ രൂപം’ മേക്കോവർ തന്ത്രത്തിനെതിരേ കോടതി
സ്വര്‍ണാഭരണങ്ങളുടെ തിളക്കം വര്‍ധിപ്പിക്കാന്‍ പരീക്ഷിക്കാവുന്ന വഴികള്‍
160 കിലോ മീറ്റർ മൈലേജ്, കാണാൻ അടിപൊളി ലുക്കും - റിവ‍‍‍‍‍ർ ഇൻഡി
ട്രിപ്പിൾ 200MP ക്യാമറയുള്ള സീരീസ്! ലോഞ്ചിന് മുമ്പ് വില ചോർന്നു
വിജയദശമി നാളിൽ വിദ്യാരംഭം കുറിക്കുന്നത് എന്തുകൊണ്ട്?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?