Angamaly-Erumely Sabari Rail project : 2032-ൽ ആദ്യ ട്രെയിൻ എത്തും, അങ്കമാലി- എരുമേലി ശബരി റെയിൽ പദ്ധതിയ്ക്കുള്ള നടപടികൾ പുരോ​ഗമിക്കുന്നു

Angamaly - Erumely Sabari Rail project Update: 1997-98 കാലയളവിലാണ് കേന്ദ്ര സർക്കാർ ശബരി പാത പ്രഖ്യാപിച്ചത്. 2009-ൽ നിർമ്മാണം തുടങ്ങിയെങ്കിലും അങ്കമാലി മുതൽ കാലടി വരെയുള്ള പാതയും പെരിയാറിന് കുറുകെയുള്ള പാലവും മാത്രമാണ് ഇതുവരെ പൂർത്തിയായത്. പദ്ധതിച്ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കണമെന്ന നിബന്ധനയെച്ചൊല്ലി കഴിഞ്ഞ 12 വർഷമായി നിർമ്മാണം മുടങ്ങിയിരിക്കുകയായിരുന്നു.

Angamaly-Erumely Sabari Rail project : 2032-ൽ ആദ്യ ട്രെയിൻ എത്തും, അങ്കമാലി- എരുമേലി ശബരി റെയിൽ പദ്ധതിയ്ക്കുള്ള നടപടികൾ പുരോ​ഗമിക്കുന്നു

Sabari Rail Project

Published: 

21 Mar 2026 | 08:29 PM

മൂവാറ്റുപുഴ: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ അങ്കമാലി – എരുമേലി ശബരി റെയിൽപാതയിൽ 2032-ഓടെ ട്രെയിൻ ഓടുമെന്ന് പ്രതീക്ഷ. പദ്ധതിയുടെ ഭൂമിയേറ്റെടുക്കൽ നടപടികൾ ഒന്നര വർഷത്തിനുള്ളിലും നിർമ്മാണം അഞ്ച് വർഷത്തിനുള്ളിലും പൂർത്തിയാക്കാൻ സാധിക്കുമെന്ന് റെയിൽവേ നിർമ്മാണ വിഭാഗം അറിയിച്ചു.

1997-98 കാലയളവിലാണ് കേന്ദ്ര സർക്കാർ ശബരി പാത പ്രഖ്യാപിച്ചത്. 2009-ൽ നിർമ്മാണം തുടങ്ങിയെങ്കിലും അങ്കമാലി മുതൽ കാലടി വരെയുള്ള പാതയും പെരിയാറിന് കുറുകെയുള്ള പാലവും മാത്രമാണ് ഇതുവരെ പൂർത്തിയായത്. പദ്ധതിച്ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കണമെന്ന നിബന്ധനയെച്ചൊല്ലി കഴിഞ്ഞ 12 വർഷമായി നിർമ്മാണം മുടങ്ങിയിരിക്കുകയായിരുന്നു.

Also Read: Vande Bharat Express: ബെംഗളൂരു-മധുര വന്ദേ ഭാരത് സര്‍വീസില്‍ മാറ്റം; യാത്രക്കാര്‍ ശ്രദ്ധിക്കൂ

പദ്ധതിച്ചെലവിന്റെ 50 ശതമാനമായ 1900 കോടി രൂപ കിഫ്ബി വഴി നൽകാൻ സംസ്ഥാന സർക്കാർ ഭരണാനുമതി നൽകിയതോടെയാണ് പദ്ധതിക്ക് വീണ്ടും ജീവൻ വെച്ചത്. ഭൂമിയേറ്റെടുക്കൽ വിജ്ഞാപനം പുറപ്പെടുവിച്ചതോടെ നടപടികൾ വേഗത്തിലായി. എറണാകുളം, ഇടുക്കി ജില്ലകളിലെ ഭൂമി ഒരു വർഷത്തിനുള്ളിലും കോട്ടയം ജില്ലയിലെ നടപടികൾ ഒന്നര വർഷത്തിനുള്ളിലും പൂർത്തിയാക്കി റെയിൽവേയ്ക്ക് കൈമാറാനാണ് റവന്യൂ വകുപ്പ് ലക്ഷ്യമിടുന്നത്.

ഭൂമി ലഭിക്കുന്ന മുറയ്ക്ക് പാലങ്ങളുടെയും പാതയുടെയും പണികൾ റെയിൽവേ ആരംഭിക്കും. അഞ്ച് വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കി പാത കമ്മീഷൻ ചെയ്യാനാണ് ലക്ഷ്യമിടുന്നത്.

Loading...
Unable to load recommendations.
Follow Us
വിവോ X500 മുതൽ X500 പ്രോ മാക്സ് വരെയുണ്ട്; ലോഞ്ച് ഉറപ്പിച്ചു
ഹെൽമെറ്റിനും എക്സ്പയറി ഡേറ്റ് ഉണ്ട്
സദ്യ സ്പെഷ്യൽ വട കൂട്ടുകറി എളുപ്പത്തിൽ തയ്യാറാക്കാം
മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം ചൂടിയ മാവേലിക്കരക്കാരി
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി