AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Vande Bharat Express: ബെംഗളൂരു-മധുര വന്ദേ ഭാരത് സര്‍വീസില്‍ മാറ്റം; യാത്രക്കാര്‍ ശ്രദ്ധിക്കൂ

Bengaluru–Madurai Vande Bharat Express Announces Schedule and Route Modifications: ചെന്നൈ ഡിവിഷനിലെ ജോലാര്‍പേട്ടയില്‍ അറ്റക്കുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ചില ട്രെയിന്‍ സര്‍വീസുകള്‍ മാറ്റം വരുത്തിയതായി ദക്ഷിണ റെയില്‍വേ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

Vande Bharat Express: ബെംഗളൂരു-മധുര വന്ദേ ഭാരത് സര്‍വീസില്‍ മാറ്റം; യാത്രക്കാര്‍ ശ്രദ്ധിക്കൂ
വന്ദേ ഭാരത്Image Credit source: TV9 Network
Shiji M K
Shiji M K | Published: 18 Mar 2026 | 06:36 AM

ബെംഗളൂരു: ബെംഗളൂരുവില്‍ നിന്ന് മധുര വരെ സര്‍വീസ് നടത്തുന്ന ബെംഗളൂരു വന്ദേ ഭാരത് ട്രെയിനിന്റെ സമയത്തില്‍ മാറ്റം. വന്ദേ ഭാരതിന് പുറമെ ബെംഗളൂരു-ജോലാര്‍പേട്ട പാസഞ്ചര്‍ ട്രെയിനിന്റെ സര്‍വീസിലും മാറ്റമുണ്ട്. ചെന്നൈ ഡിവിഷനിലെ ജോലാര്‍പേട്ടയില്‍ അറ്റക്കുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ചില ട്രെയിന്‍ സര്‍വീസുകള്‍ മാറ്റം വരുത്തിയതായി ദക്ഷിണ റെയില്‍വേ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

ട്രെയിന്‍ സര്‍വീസിലെ മാറ്റങ്ങള്‍

മാര്‍ച്ച് 18, 19, 24 തീയതികളില്‍ രാവിലെ 8.45ന് ബെംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന പാസഞ്ചര്‍ ട്രെയിന്‍ നമ്പന്‍ 66550, സോമനായക്കന്‍പട്ടിക്കും ജോലാര്‍പേട്ടയ്ക്കും ഇടയില്‍ ഭാഗികമായി സര്‍വീസ് റദ്ദാക്കി. ജോലാര്‍പേട്ടയിലേക്ക് ബെംഗളൂരുവില്‍ നിന്ന് സര്‍വീസ് നടത്തുന്ന ട്രെയിനാണിത്.

മാര്‍ച്ച് 18, 19, 24 തീയതികളില്‍ ജോലാര്‍പേട്ടയിലേക്കുള്ള മറ്റൊരു ട്രെയിന്‍ സര്‍വീസിലും മാറ്റമുണ്ട്. രാവിലെ 6 മണിക്ക് ഈറോഡില്‍ നിന്ന് പുറപ്പെട്ട് ജോലാര്‍പേട്ടയില്‍ എത്തുന്ന പാസഞ്ചര്‍ ട്രെയിന്‍ 56108 തിരുപ്പടൂരിനും ജോലാര്‍പേട്ടയ്ക്കും ഇടയില്‍ ഭാഗിമകമായി റദ്ദാക്കും. തിരുപ്പട്ടൂരിലാകും അവസാന സ്റ്റോപ്പ്.

ജോലാര്‍പേട്ടയില്‍ നിന്നും പുറപ്പെട്ട് ഈറോഡിലേക്ക് പോകുന്ന പാസഞ്ചര്‍ ട്രെയിനും മാര്‍ച്ച് 18, 19, 24 തീയതികളില്‍ ജോലാര്‍പേട്ടയ്ക്കും തിരുപ്പട്ടൂരിനും ഇടയില്‍ സര്‍വീസ് റദ്ദാക്കുന്നതാണ്. തിരുപ്പട്ടൂരില്‍ നിന്ന് ഉച്ചയ്ക്ക് 2.55 നായിരിക്കും ഈറോഡിലേക്കുള്ള ട്രെയിന്റെ യാത്ര.

Also Read: Bengaluru Train: തിരക്ക് കൂട്ടേണ്ടാ, ബെംഗളൂരുവില്‍ നിന്ന് നാട്ടിലെത്താന്‍ ഈ ട്രെയിനുണ്ട്‌

ഉച്ചകഴിഞ്ഞ് 3 മണിക്ക് ജോലാര്‍പേട്ടയില്‍ നിന്ന് പുറപ്പെടുന്ന ബെംഗളൂരു-ജോലാര്‍പേട്ട് പാസഞ്ചര്‍ ട്രെയിന്റെയും (66549) സര്‍വീസ് ജോലാര്‍പേട്ടയ്ക്കും സോമനായക്കന്‍പട്ടിക്കും ഇടയില്‍ ഇന്നേദിവസങ്ങളില്‍ തന്നെ റദ്ദാക്കിയിട്ടുണ്ട്. ഉച്ചകഴിഞ്ഞ് 3.12ന് സോമനായക്കന്‍പട്ടിയില്‍ നിന്നാണ് ട്രെയിന്‍ പുറപ്പെടുക.

മാര്‍ച്ച് 18ന് ഉച്ചയ്ക്ക് 1.30ന് ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് പിറ്റേദിവസം, മാര്‍ച്ച് 19ന് മധുരയില്‍ എത്തിച്ചേരേണ്ട വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ (20672) 45 മിനിറ്റ് വൈകിയാകും എത്തുക എന്നും ഉത്തരവിലുണ്ട്.

Follow Us