AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Assembly Today: നിയമസഭയിൽ ഇന്ന് നയപ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ച ആരംഭിക്കും; ഡെപ്യൂട്ടി സ്പീക്കറുടെ തിരഞ്ഞെടുപ്പ് നടക്കും

Kerala Assembly Today: ഡെപ്യൂട്ടി സ്പീക്കറുടെ തിരഞ്ഞെടുപ്പിലേക്ക് അരൂർ എംഎൽഎ ഷാനിമോൾ ഉസ്മാൻ ആണ് യുഡിഎഫ്ന്റെ സ്ഥാനാർത്ഥി. പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിൻ ആണ് എൽഡിഎഫിനു വേണ്ടി മത്സരിക്കുക. അതേസമയം ഡെപ്യൂട്ടി സ്പീക്കറുടെ തിരഞ്ഞെടുപ്പിൽ നിന്നും ബിജെപി വിട്ടുനിൽക്കും. അടിയന്തര പ്രൃമേയമായി സമകാലിക പ്രാധാന്യമുള്ള വിഷയം...........

Kerala Assembly Today: നിയമസഭയിൽ ഇന്ന് നയപ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ച ആരംഭിക്കും; ഡെപ്യൂട്ടി സ്പീക്കറുടെ തിരഞ്ഞെടുപ്പ് നടക്കും
Kerala Assembly TodayImage Credit source: PTI Photos
Ashli C
Ashli C | Published: 02 Jun 2026 | 07:36 AM

തിരുവനന്തപുരം : ഇന്ന് നിയമസഭയിൽ ഗവർണർ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ച ആരംഭിക്കും. കൂടാതെ ഡെപ്യൂട്ടി സ്പീക്കറുടെ തിരഞ്ഞെടുപ്പ് നടക്കും. അതേസമയം നിയമസഭയിൽ നിന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടിൽ നടന്ന എംഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് തുടങ്ങി വന്ദേമാതരം ആലപിച്ചതിലെ പിഴവുകൾ തുടങ്ങിയവ ചർച്ചയാകും എന്ന് റിപ്പോർട്ട്.

ഡെപ്യൂട്ടി സ്പീക്കറുടെ തിരഞ്ഞെടുപ്പിലേക്ക് അരൂർ എംഎൽഎ ഷാനിമോൾ ഉസ്മാൻ ആണ് യുഡിഎഫ്ന്റെ സ്ഥാനാർത്ഥി. പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിൻ ആണ് എൽഡിഎഫിനു വേണ്ടി മത്സരിക്കുക. അതേസമയം ഡെപ്യൂട്ടി സ്പീക്കറുടെ തിരഞ്ഞെടുപ്പിൽ നിന്നും ബിജെപി വിട്ടുനിൽക്കും. അടിയന്തര പ്രൃമേയമായി സമകാലിക പ്രാധാന്യമുള്ള വിഷയം ഉന്നയിക്കാനും പ്രതിപക്ഷം ആലോചിക്കുന്നുണ്ട്.

ALSO READ:സി എംആർഎല്ലിന് തിരിച്ചടി; ഇ ഡി അന്വേഷണം തുടരാൻ ഹൈക്കോടതി

നന്ദി പ്രമേയ ചർച്ചയിൽ മറ്റന്നാൾ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സംസാരിക്കും. പിന്നാലെ ചർച്ചകൾക്കുള്ള മറുപടി മുഖ്യമന്ത്രി വി.ഡി സതീശനും നൽകുമെന്ന് റിപ്പോർട്ട്‌.അതേസമയം നയപ്രഖ്യാപനത്തിൽ കേന്ദ്രസർക്കാരിനെ വിമർശിക്കാത്ത സംസ്ഥാന സർക്കാർ ആർഎസ്എസിന് മുന്നിൽ മുട്ട് മടക്കി എന്ന ആരോപണമാണ് പ്രധാനമായും പ്രതിപക്ഷം ഉയർത്തുക. അതേസമയം പൂരം കലക്കിയത് അടക്കമുള്ള വിവാദങ്ങൾ ഭരണപക്ഷവും ഉയർത്തിക്കാണിക്കും.

സി എംആർഎല്ലിന് തിരിച്ചടി; ഇ ഡി അന്വേഷണം തുടരാൻ ഹൈക്കോടതി

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ എൻഫോഴ്സ്മന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തടയേണ്ടത് ആവശ്യകത എന്ത് എന്ന് ഹൈക്കോടതി അന്വേഷണം തുടരാനും നിരപരാധിത്വം തെളിയിക്കുവാൻ അന്വേഷണം തുടരുകയല്ലേ വേണ്ടത് എന്നും ഹൈക്കോടതി ചോദിച്ചു. എൻഫോഴ്സ്മന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തടയണമെന്ന് സിഎംആർഎല്ലിന്റെ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ പ്രതികരണം. ഒപ്പം അന്വേഷണം തുടരാനും കോടതി ഉത്തരവിട്ടു.

ഇഡി അന്വേഷണത്തിൽ സ്റ്റേ അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സിഎംആര്‍എല്‍ നല്‍കിയ അപ്പീലില്‍ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. ജസ്റ്റിസുമാരായ രാജാ വിജയരാഘവന്‍, കെ.വി.ജയകുമാര്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്. അന്തിമവാദവും കഴിഞ്ഞദിവസം കോടതിയിൽ ആരംഭിച്ചു.ഷെഡ്യൂൾഡ് കുറ്റകൃത്യമില്ലാത്തതിനാൽ പിഎംഎൽഎ നിയമപ്രകാരം കേസെടുക്കാൻ ഇഡിക്ക് അധികാരമില്ലെന്നായിരുന്നു ഹൈക്കോടതിയിൽ സിഎം ആർഎൽ വാദിച്ചിരുന്നത്.

ഇതിന് പുറമേ സിംഗിൾ ബെഞ്ചിന്റെ വിധിയിൽ പിഴവുണ്ടെന്നും അന്വേഷണ സ്വഭാവത്തിലുള്ള സമൻസ് ഏരിയ അയച്ചത് ആണെന്നും അധികാരമില്ലാത്ത അന്വേഷണമാണ് ഡയറക്ടറേറ്റിന്റെ ഭാഗത്തുനിന്നും നടക്കുന്നതെന്നും സിഎംആർഎൽ വാദിച്ചെങ്കിലും ഹൈക്കോടതി ഈ വാദങ്ങളെല്ലാം തള്ളിക്കൊണ്ട് അന്വേഷണം തുടരുവാൻ വേണ്ടി നിർദേശം നൽകുകയായിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തുടരാം എന്ന ഹൈക്കോടതി ഉത്തരവ് വന്നതിന് പിന്നാലെയായിരുന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ അടക്കം 12 സ്ഥലങ്ങളിലായി റെയ്ഡ് നടന്നത്. എന്നാൽ കോൺഗ്രസിന്റെയും ആർഎസ്എസിന്റേയും രാഷ്ട്രീയ അജണ്ടയാണ് റെയ്ഡിന് പിന്നിലെന്നാണ് സിപിഎം ആരോപിക്കുന്നത്.

ENGLISH SUMMARY

The debate on the motion of thanks on the Governor’s policy speech will begin in the kerala assembly today. The election of the Deputy Speaker will also take place. Meanwhile, the assembly will discuss the Enforcement Directorate raid on the house of Opposition Leader Pinarayi Vijayan and the mistakes in singing Vande Mataram, according to reports.

Follow Us