Ettumanoor Ezharaponnana Controversy: ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ‘ഏഴരപ്പൊന്നാന’ യുടെ മാറ്റ് പരിശോധിക്കണം; ഹൈക്കോടതി നിർദ്ദേശം

High Court about Ettumanoor Ezharaponnana Controversy:തിരുവിതാംകൂർ ദേവസ്വം ബോർഡ് ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർക്കാണ് ഹൈക്കോടതി ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയത്. ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ രജിസ്റ്ററുകളും ഏഴരപ്പൊന്നാനയും നേരിട്ട് പരിശോധിക്കാനാണ് ഇടക്കാല ഉത്തരവ് നൽകിയത്. ജസ്റ്റിസ് വി രാജ വിജയരാഘവൻ, കെ വി ജയകുമാർ എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെതാണ് നിർദ്ദേശം..........

Ettumanoor Ezharaponnana Controversy: ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഏഴരപ്പൊന്നാന യുടെ മാറ്റ് പരിശോധിക്കണം; ഹൈക്കോടതി നിർദ്ദേശം

Kerala High Court

Updated On: 

27 Jun 2026 | 09:06 PM

കോട്ടയം: ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയുടെ മാറ്റ് പരിശോധിക്കാൻ നിർദേശിച്ച് ഹൈക്കോടതി. തിരുവിതാംകൂർ ദേവസ്വം ബോർഡ് ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർക്കാണ് ഹൈക്കോടതി ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയത്.ഭക്തനായ എ ജി പ്രസാദ് കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയാ നടപടികൾ ആരംഭിക്കുവാനായി നിർദ്ദേശം നൽകിയത്. കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകിയ സത്യവാങ്മൂലം കൂടാതെ അഡ്മിനിസ്ട്രേറ്റ് ഓഫീസറുടെയും അസിസ്റ്റന്റ് ദേവസ്വം കമ്മീഷണറുടെയും റിപ്പോർട്ടുകളും ഹാജരാക്കിയിട്ടുണ്ട്.

സ്വർണപ്പാളികൾ മാറ്റി ചെമ്പോ അതിൽ കുറഞ്ഞ മൂല്യമുള്ള മറ്റു ലോഹങ്ങളോ സ്ഥാപിച്ചു

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ രജിസ്റ്ററുകളും ഏഴരപ്പൊന്നാനയും നേരിട്ട് പരിശോധിക്കാനാണ് ഇടക്കാല ഉത്തരവ് നൽകിയത്. ഏഴരപ്പൊന്നാന പൊതിഞ്ഞിരുന്ന സ്വർണപ്പാളികളുടെ അറ്റകുറ്റപ്പണികളും നവീകരണ ജോലികളും നടത്തിയ സാഹചര്യത്തിൽ യഥാർത്ഥ സ്വർണപ്പാളികൾ മാറ്റി ചെമ്പോ അതിൽ കുറഞ്ഞ മൂല്യമുള്ള മറ്റു ലോഹങ്ങളോ സ്ഥാപിച്ചു എന്നാണ് പരാതി നൽകിയത്.ജസ്റ്റിസ് വി രാജ വിജയരാഘവൻ, കെ വി ജയകുമാർ എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെതാണ് നിർദ്ദേശം.ഒരു ഭക്തൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു.

ALSO READ:രണ്ട് ദിവസം അതിശക്തമായ മഴ; കേരളത്തില്‍ നാളെയും, മറ്റന്നാളും ജാഗ്രതാ നിര്‍ദ്ദേശം

അറ്റകുറ്റപ്പണി നടത്തിയതുമായി ബന്ധപ്പെട്ടതോ സ്വർണം മോഷ്ടിക്കപ്പെട്ടതോ ആയ രേഖകൾ ഒന്നും ഇല്ലെന്നായിരുന്നു റിപ്പോർട്ട്. അതേസമയം റിപ്പോർട്ടുകളിലെ കണ്ടെത്തലുകൾ വിശ്വസിക്കാതിരിക്കേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നാണ് ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം. തുടർന്നാണ് ബോർഡിന്റെ ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർ പരിശോധിച്ചു റിപ്പോർട്ട് സമർപ്പിക്കുന്നുവാനായി നിർദ്ദേശം നൽകിയത്. പരിശോധനയ്ക്ക് വേണ്ടി സ്വർണപ്പണിക്കാരന്റെ സേവനവും ഉപയോഗിക്കണമെന്ന് കോടതി നിർദ്ദേശം നൽകി.

ശബരിമലയിലെ സ്വർണം മോഷണവുമായി ബന്ധപ്പെട്ട കേസിലും അദ്ദേഹം പ്രതികരിച്ചു

ഇതിനിടെ ഏറ്റുമാനൂരിലെ ഏഴരപ്പൊന്നാന പരിശോധന കോടതിയുടെ നിർദ്ദേശപ്രകാരമാണെന്നും അത് നടക്കട്ടെ എന്നുമാണ് മുൻ ദേവസ്വം മന്ത്രിയായിരുന്ന വി എൻ വാസവൻ ഇതേക്കുറിച്ച് പ്രതികരണം നടത്തിയത്. ശബരിമലയിലെ സ്വർണം മോഷണവുമായി ബന്ധപ്പെട്ട കേസിലും അദ്ദേഹം പ്രതികരിച്ചു.. ഇതുവരെ അന്വേഷണത്തിൽ കോടതി തൃപ്തിയാണ് രേഖപ്പെടുത്തിയത് എന്ന് അദ്ദേഹം പറഞ്ഞു. കേസിൽ കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുകയാണ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടത് താനാണെന്നും എസ്ഐടിയിലും കോടതിയിലും പൂർണ വിശ്വാസം ഉണ്ടെന്നും വാസു പ്രതികരിച്ചു.

ENGLISH SUMMARY

High Court directs to inspect the register of the seven and a half elephants at the Ettumanoor Mahadeva Temple. The High Court has directed the Chief Vigilance and Security Officer of the Travancore Devaswom Board in this regard. The interim order was given to directly inspect the registers and the seven and a half elephants at the Ettumanoor Mahadeva Temple.

Loading...
Unable to load recommendations.
Follow Us
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
മഹാബലിയുടെ ഭാര്യ വിന്ധ്യാവലിയെ അറിയുമോ? മക്കൾ 100
ഓണസദ്യയിലെ ഈ വിഭവങ്ങൾ ഫ്രിഡ്ജിൽ വെക്കരുതേ
മുട്ടത്തോട് ഇനി വെറുതെ കളയല്ലേ; ചെടികൾക്ക് ഇതിലും മികച്ച വളം വേറെയില്ല!
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം