AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Thiruvalla Spa Case: തിരുവല്ല സ്പാ ബലാൽസംഗക്കേസിൽ ഒരാൾ കൂടി പിടിയിൽ; മരണ സുബിനുമായി ഇന്ന് തെളിവെടുപ്പ്

Thiruvalla Spa Case Latest: അതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ അടക്കം പുറത്തുവന്ന പശ്ചാത്തലത്തിലാണ് പ്രതികളെ പിടികൂടാൻ സാധിച്ചത്. ഗുണ്ടാ പിരിവ് ചോദിച്ചാണ് ഇവർ സ്പായിലെ ജീവനക്കാർക്ക് നേരെ കയ്യേറ്റവും ലൈം​ഗികാതിക്രമവും നടത്തിയത്...

Thiruvalla Spa Case: തിരുവല്ല സ്പാ ബലാൽസംഗക്കേസിൽ ഒരാൾ കൂടി പിടിയിൽ; മരണ സുബിനുമായി ഇന്ന് തെളിവെടുപ്പ്
Thiruvalla Spa AttackImage Credit source: Social Media
Ashli C
Ashli C | Published: 11 Feb 2026 | 07:19 AM

തിരുവല്ല സ്പാ ബലാത്സംഗം കേസിൽ ഒരാൾ കൂടി പിടിയിൽ. റക്കൻ എന്ന് വിളിക്കുന്ന പ്രശോഭമാണ് റാന്നിയിൽ നിന്നും പിടിയിൽ ആയത്. സംഭവത്തിൽ ഇനി രണ്ടു പേരേ കൂടിയാണ് പിടികൂടാൻ ഉള്ളത്. മരണ സുബിനും സംഘവും ചേർന്ന് സ്പായിൽ അതിക്രമിച്ച് കയറി ജീവനക്കാർക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലാണ് അറസ്റ്റ്. അതേസമയം സംഭവത്തിൽ ഒന്നാംപ്രതിയായ മരണ സുബിനുമായി ഇന്ന് തെളിവെടുപ്പ് നടത്തും.

കുറ്റകൃത്യം നടന്ന സ്പായിൽ എത്തിച്ച് ആയിരിക്കും തെളിവെടുപ്പ്. കഴിഞ്ഞദിവസം സുബിനെ കസ്റ്റഡിയിൽ വാങ്ങി അന്വേഷണസംഘം പ്രതിയെ ചോദ്യം ചെയ്തു വരികയാണ് എന്നാണ് റിപ്പോർട്ട്. അതിജീവിതയും സ്പാ ഉടമയും ആരോപിച്ച പോലെ ക്വട്ടേഷൻ ആയിരുന്നു ആക്രമണത്തിന് പിന്നിൽ എന്നാണ് പ്രാഥമികമായും അന്വേഷണം നടത്തുന്നത്.

കൂടാതെ സ്പാ കേന്ദ്രീകരിച്ച് അനധികൃതമായ ഇടപാടുകൾ നടന്നിരുന്നു എന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്. അതേസമയം മറ്റു മൂന്ന് പ്രതികൾക്ക് വേണ്ടി പ്രത്യേക അന്വേഷണസംഘം അയൽ സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിച്ചിട്ടുണ്ട്. അതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ അടക്കം പുറത്തുവന്ന പശ്ചാത്തലത്തിലാണ് പ്രതികളെ പിടികൂടാൻ സാധിച്ചത്. ഗുണ്ടാ പിരിവ് ചോദിച്ചാണ് ഇവർ സ്പായിലെ ജീവനക്കാർക്ക് നേരെ കയ്യേറ്റം ലൈംഗികമോ നടത്തിയത്. കൊലക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് മരണ സുബിൻ.

Follow Us