തിരുവനന്തപുരം ബാറിലെ തീവെപ്പ്; തീയിട്ട യുവാവ് ഉൾപ്പെടെ രണ്ടുപേർ മരിച്ചു
ഇവരെ കൂടാതെ ഇരിഞ്ചയം സ്വദേശിയായ അരുൺ വെമ്പായം സ്വദേശികളായ നൗഫൽ എന്നിവരും പൊള്ളലേറ്റ് ചികിത്സയിലാണ്.. അരുണിന് 36 വയസ്സും നൗഫലിന് 32 വയസ്സുമാണ്. സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിജയണ വിഭാഗത്തിലാണ് അരുൺ. ഞായറാഴ്ച രാത്രി 9:30ന് വെമ്പായം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന വെമ്പായം ഹോട്ടൽ ആൻഡ് റസിഡൻസി ബാറിൽ വെച്ചാണ് മദ്യപസംഘം തമ്മിൽ ഏറ്റുമുട്ടിയത്.............
തിരുവനന്തപുരം: വെമ്പായത്ത് ബാറിൽ മദ്യപിക്കാൻ എത്തിയ സംഘം തമ്മിൽ ഉണ്ടായ സംഘർഷത്തിൽ തീവച്ചതിനെ തുടർന്ന് പൊള്ളലേറ്റ യുവാവ് മരിച്ചു. പോത്തൻകോട് നന്നാട്ടുകാവ് മുണ്ടക്കൽ ഹൗസിൽ അനീഷ് (32) ആണ് കൊല്ലപ്പെട്ടത്. ഇതോടെ മരിച്ചവരുടെ എണ്ണം രണ്ടായി. അനീഷാണ് സംഭവത്തിൽ തീയിട്ട പ്രതി. തീവെപ്പിൽ എൺപത് ശതമാനത്തിനു മുകളിൽ പൊള്ളലേറ്റ ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രി വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ബുധനാഴ്ച ഉച്ചയോടെ മരിച്ചത്. കഴിഞ്ഞദിവസം സംഭവത്തിൽ ഗുരുതരമായ പൊള്ളലേറ്റ ചീരാണിക്കര കുട്ടതട്ടി നവാസ് മൻസിലിൽ നവാസ് മരിച്ചിരുന്നു.
ഇവരെ കൂടാതെ ഇരിഞ്ചയം സ്വദേശിയായ അരുൺ വെമ്പായം സ്വദേശികളായ നൗഫൽ എന്നിവരും പൊള്ളലേറ്റ് ചികിത്സയിലാണ്.. അരുണിന് 36 വയസ്സും നൗഫലിന് 32 വയസ്സുമാണ്. സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിജയണ വിഭാഗത്തിലാണ് അരുൺ. ഞായറാഴ്ച രാത്രി 9:30ന് വെമ്പായം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന വെമ്പായം ഹോട്ടൽ ആൻഡ് റസിഡൻസി ബാറിൽ വെച്ചാണ് മദ്യപസംഘം തമ്മിൽ ഏറ്റുമുട്ടിയത്. നവാസ് നൗഫൽ അരുൺ എന്നിവർ ഉൾപ്പെടുന്ന ആറംഗസംഘം ബാറിലെ എസി ഹാളിൽ ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയാണ് വാക്കു തർക്കം ഉണ്ടായത്.
ALSO READ:വിമുക്തഭടനെ മദ്യം നൽകി മർദ്ദിച്ചു സ്വർണം കവർന്ന പ്രതികളെ ധ്യാനകേന്ദ്രത്തിൽ നിന്നും പിടികൂടി
ഈ സമയത്ത് ഇവിടെയെത്തിയ ഇവരുടെ പരിചയക്കാരൻ ആയ അനീഷ് എന്ന അയാളും ഒപ്പം മദ്യപിച്ചു. കുറച്ചുസമയത്തിനുശേഷം ഇവർ വാക്കു തുറക്കത്തിലാവുകയും ഇത് കയ്യാങ്കളിയിലേക്ക് മാറുകയും ചെയ്തു. തുടർന്ന് പുറത്തേക്ക് പോയ അനീഷ് ആണ് അരമണിക്കൂറിനു ശേഷം ഒരു കന്നാസിൽ പെട്രോളുമായി ബാറിലേക്ക് എത്തിയത്. തുടർന്ന് പിടിവലി നടക്കുകയും ഇതിനിടയിൽ അനീഷ് കയ്യിൽ ഉണ്ടായിരുന്ന പെട്രോൾ മറ്റുള്ളവരുടെ പുറത്തേക്കു ഒഴിച്ച് ലൈറ്റർ ഉപയോഗിച്ച് തീ കൊടുക്കുകയും ആയിരുന്നു. പെട്രോൾ ഇവരുടെ ദേഹത്തേക്ക് ഒഴിച്ച് തീ കത്തിക്കുന്നതിനിടയിൽ അനീഷിന്റെ പുറത്തേക്കും തീ ആളിപ്പടർന്നു. അനീഷ് പെട്രോൾ ഒഴിക്കുന്നത് കണ്ടു പിടിച്ചു മാറ്റാൻ ശ്രമിച്ചപ്പോഴാണ് അടുത്ത ടേബിളിൽ ഉണ്ടായിരുന്ന റിയാസിനും തീപ്പൊള്ളലേറ്റത്.
അതേസമയം പെട്രോളുമായി ബാറിലേക്ക് എത്തുന്ന അനീഷ് മൂന്നുവട്ടം നിലത്തു വീഴുന്നതും സീറ്റ് സിറ്റിയിൽ നിന്നും വ്യക്തമാണ് വെമ്പായത്തിന് സമീപത്തായി രണ്ട് പെട്രോൾ പമ്പുകൾ ആണുള്ളത് ഇതിൽ എവിടെനിന്നെങ്കിലും ആയിരിക്കാം പെട്രോൾ വാങ്ങിയതെന്നാണ് പോലീസിന്റെ നിരീക്ഷണം. കൂടാതെ സംഭവം നടക്കുന്ന സമയത്ത് 30ലധികം ആളുകളാണ് ബാറിനുള്ളിൽ ഉണ്ടായിരുന്നത്. തീ പടർന്നു പിടിക്കുന്നത് കണ്ടതോടെ ബാറിൽ ഉണ്ടായിരുന്നവർ പരിഭ്രാന്തരായ പുറത്തേക്കു കൂടുകയായിരുന്നു മേശ, കസേര, എസി ഫാൻ തുടങ്ങിയവ പൂർണമായും കത്തി നശിച്ചു.
ENGLISH SUMMARY
A young man died after being set on fire in a clash between a group of people who had come to drink at a bar in Vempayam. Aneesh (32) was killed at Mundakkal House in Nannattukavu, Pothencode. With this, the death toll has increased to two. Aneesh is the accused in the incident who set fire to the bar.