Thiruvananthapuram Metro: തിരുവനന്തപുരം മെട്രോ നേമത്തേക്കും? നിവേദനം നൽകി ഫ്രാൻസ്

Thiruvananthapuram Metro extension: തിരുവനന്തപുരം മെട്രോയ്ക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇനി 20 മാസത്തോളം കാത്തിരിക്കേണ്ടി വരുമെന്നാണ് നിലവിലെ വിവരം. ആദ്യ അലൈൻമെന്റിൽ നേമത്തിന് തെക്ക് 2 കിലോമീറ്റർ അകലെ പള്ളിച്ചൽ വരെ നിശ്ചയിച്ചിരുന്ന പദ്ധതി ഇപ്പോഴത്തെ അലൈൻമെന്റ് പ്രകാരം നേമത്തിനു വടക്ക് പാപ്പനംകോട് നിന്നാണ് ആരംഭിക്കുന്നത്.

Thiruvananthapuram Metro: തിരുവനന്തപുരം മെട്രോ നേമത്തേക്കും? നിവേദനം നൽകി ഫ്രാൻസ്

പ്രതീകാത്മക ചിത്രം

Updated On: 

23 Jul 2026 | 08:24 AM

നിർദിഷ്ട തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതി നേമം സൗത്ത് റെയിൽവേ ടെർമിനൽ വരെ നീട്ടണമെന്ന് ആവശ്യം. നേമം മേഖലയിലെ റസിഡന്റ്സ് അസോസിയേഷനുകളുടെ കേന്ദ്ര സംഘടനയായ ഫ്രാൻസ് ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി വിഡി സതീശനും രാജീവ് ചന്ദ്രശേഖർ എംഎൽഎയ്ക്കും നിവേദനം നൽകി. മുൻ മുഖ്യമന്ത്രിക്കും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് അധികൃതർക്കും നിവേദനം നൽകിയിരുന്നു.

ആവശ്യമെന്ത്?

ആദ്യ അലൈൻമെന്റിൽ നേമത്തിന് തെക്ക് 2 കിലോമീറ്റർ അകലെ പള്ളിച്ചൽ വരെ നിശ്ചയിച്ചിരുന്ന പദ്ധതി ഇപ്പോഴത്തെ അലൈൻമെന്റ് പ്രകാരം നേമത്തിനു വടക്ക് പാപ്പനംകോട് നിന്നാണ് ആരംഭിക്കുന്നത്. മെട്രോ റെയിൽ പദ്ധതിയുടെ പ്രയോജനം ബാലരാമപുരം, നെയ്യാറ്റിൻകര, മലയിൻകീഴ്, വിഴിഞ്ഞം, കാഞ്ഞിരംകുളം തുടങ്ങി ജനവാസം കൂടിയ മേഖലകളിൽ ഉള്ളവർക്ക് എളുപ്പം ലഭിക്കാൻ നേമത്തേക്ക് നീട്ടണമെന്നാണ് ആവശ്യം.

എന്തുകൊണ്ട് നേമം?

റെയിൽവേയുടെ തിരുവനന്തപുരം സൗത്ത് (നേമം) ടെർമിനൽ കൂടി നിർമാണം പൂർത്തിയാകുന്നതോടെ തലസ്ഥാന നഗരത്തിലെ കണക്ടിവിറ്റി കൂടും. തിരുവനന്തപുരം സൗത്ത് റെയിൽവേ സ്റ്റേഷനു പുറമേ തിരുവനന്തപുരം ജില്ലാ റജിസ്ട്രേഷൻ കോംപ്ലക്സും നേമത്താണ് വരുന്നത്. അതുകൊണ്ട് തന്നെ, ഇവിടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്നവർക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. കൂടാതെ, വിഴിഞ്ഞം തുറമുഖം പൂർണ പ്രവർത്തന സ‍ജ്ജമാകുന്നതും ഈ പ്രദേശത്തെ തിരക്കു വർധിക്കാൻ കാരണമാകും.

ALSO READ: വയനാട് തുരങ്കത്തിന്റെ ഭാവിയെന്ത്? പരിശോധനയ്ക്കായി വിദ​ഗ്ധ സമിതി ഇന്നെത്തും

സ്റ്റേഷനും റൂട്ടും എങ്ങനെ?

31 കിലോമീറ്ററാണ് റൂട്ട് വരുന്നത്. പാപ്പനംകോട് നിന്ന് തുടങ്ങി കിള്ളിപ്പാലം, തമ്പാനൂർ, സെക്രട്ടേറിയറ്റ്, പാളയം, പട്ടം, മെഡിക്കൽ കോളേജ്, ഉള്ളൂർ, കാര്യവട്ടം, കഴക്കൂട്ടം, ടെക്‌നോപാർക്ക്, ആക്കുളം, ചാക്ക വഴി ഈഞ്ചയ്ക്കലിൽ എത്തും. ടെക്‌നോപാർക്ക്, വിമാനത്താവളം, തമ്പാനൂർ ബസ്‌സ്റ്റാൻഡ്‌, റെയിൽവേ സ്റ്റേഷൻ, സെക്രട്ടേറിയറ്റ്, മെഡിക്കൽ കോളേജ് എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന അലൈൻമെന്റ് ആണിത്.

പദ്ധതി ഇതുവരെ

തിരുവനന്തപുരം മെട്രോയ്ക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇനി 20 മാസത്തോളം കാത്തിരിക്കേണ്ടി വരുമെന്നാണ് നിലവിലെ വിവരം. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ തയ്യാറാക്കി നൽകിയ രൂപരേഖ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ നേതൃത്വത്തിൽ സൂക്ഷ്മമായി പരിശോധിക്കുകയാണ്. പരിശോധന പൂർത്തിയാക്കി വരുംദിവസങ്ങളിൽ ഇത് സർക്കാരിന്റെ അനുമതിക്കായി കൈമാറും. സംസ്ഥാനമന്ത്രിസഭയുടെ അംഗീകാരം ലഭിച്ച ശേഷമാകും ഈ ഡിപിആർ അന്തിമ അനുമതിക്കായി കേന്ദ്രത്തിന് സമർപ്പിക്കുന്നത്.

കഴിഞ്ഞ നവംബറിൽ അലൈൻമെന്റിന് സർക്കാർ അനുമതി നൽകുകയും പദ്ധതിയുടെ ചെലവ്, സ്ഥലമേറ്റെടുക്കൽ എന്നിവ അടങ്ങിയ വിശദമായ ഡിപിആർ തയ്യാറാക്കാൻ കെഎംആർഎല്ലിനോ് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് കെഎംആർഎല്ലിന് വേണ്ടി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനാണ് ഡിപിആർ തയ്യാറാക്കിയത്.

കൊച്ചി മെട്രോയുടെ മാതൃകയിൽ 60 ശതമാനം വായ്പയെടുത്തും, സംസ്ഥാന, കേന്ദ്ര സർക്കാരിൽ നിന്ന് 20 ശതമാനം വീതവുമെടുതത് നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പൂർണമായും എലിവേറ്റഡ് രീതിയിലാകും നിർമാണം എന്നാണ് ഡിപിആറിൽ നിർദേശിക്കുന്നത് എന്നാണ് സൂചന. ഉയരപ്പാതയ്ക്ക് ഏകദേശം 10000 കോടി രൂപയോളം ചെലവ് വന്നേക്കും.

English Summary:

A residents’ forum in Thiruvananthapuram has urged the Kerala government to extend the proposed Thiruvananthapuram Metro line to Nemom. The forum said the extension would improve connectivity for thousands of daily commuters, reduce heavy traffic congestion on major roads, and support planned urban expansion in the region.

Follow Us
Related Stories
ശനിയുടെ നീല രത്നം ധരിച്ചാൽ ആർക്കാണ് ഗുണം?
കാര്യം നിസ്സാരം! കരിപിടിച്ച പാത്രങ്ങൾ പുതിയത് പോലെ തിളങ്ങണോ?
സ്ത്രീകൾ ദിവസവും എത്ര മുട്ട കഴിക്കണം? കൂടിയാലും കുറഞ്ഞാലും
ഫ്രിഡ്ജിലുള്ള ചപ്പാത്തി മാവ് കട്ടിയായോ?... സ്ഫ്റ്റാക്കാം ഇങ്ങനെ
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി