Wayanad Tunnel Project: വയനാട് തുരങ്കത്തിന്റെ ഭാവിയെന്ത്? പരിശോധനയ്ക്കായി വിദഗ്ധ സമിതി ഇന്നെത്തും
Wayanad Kalladi Landslide: വയനാട്ടിലെ കള്ളാടിയിൽ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലം സർക്കാർ നിയോഗിച്ച സംഘം ഇന്ന് സന്ദർശിക്കും. മണ്ണിടിച്ചിലിന്റെ കാരണങ്ങൾ കണ്ടെത്താൻ നിയോഗിച്ച വിദഗ്ധസമിതി ആണ് സ്ഥലത്തെത്തി പരിശോധന നടത്തുക. തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്നാണ് സംഘം പ്രധാനമായും പരിശോധിക്കുക. ജിയോളജിസ്റ്റ് മാരും പരിസ്ഥിതി ശാസ്ത്രജ്ഞരും സർക്കാർ പ്രതിനിധികളും ഉൾപ്പെടുന്നതാണ് വിദഗ്ധ സംഘം.
കൽപ്പറ്റ: വയനാട്ടിലെ കള്ളാടിയിമ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലം സർക്കാർ നിയോഗിച്ച സംഘം ഇന്ന് സന്ദർശിക്കും. മണ്ണിടിച്ചിലിന്റെ കാരണങ്ങൾ കണ്ടെത്താൻ നിയോഗിച്ച വിദഗ്ധസമിതി ആണ് സ്ഥലത്തെത്തി പരിശോധന നടത്തുക. തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്നാണ് സംഘം പ്രധാനമായും പരിശോധിക്കുക. ജിയോളജിസ്റ്റ് മാരും പരിസ്ഥിതി ശാസ്ത്രജ്ഞരും സർക്കാർ പ്രതിനിധികളും ഉൾപ്പെടുന്നതാണ് വിദഗ്ധ സംഘം. ഈ വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ടിന്മേൽ ആകും കള്ളാടി ആനക്കാംപൊയിൽ തുരങ്ക പാത പദ്ധതി തുടരണോ വേണ്ടയോ എന്ന് കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കുക. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് സംഘത്തിന് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം.
അപകടമുണ്ടായ വേളയിൽ ഇത് മനുഷ്യ നിർമ്മിത ദുരന്തമാണ് എന്ന നിലപടാണ് സർക്കാർ സ്വീകരിച്ചിരുന്നത് മുഖ്യമന്ത്രി വി.ഡി സതീശൻ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. തുരങ്കപാതയുടെ നിർമ്മാണത്തിനിടെ അശാസ്ത്രീയമായി മണ്ണ് കൂട്ടിയത് കൊണ്ടാണ് ദുരന്തമുണ്ടായതെന്നാണ് ജില്ലയിലെ മന്ത്രിയും സ്ഥലം എം.എൽ.എയുമായ ടി സിദ്ദിഖും ആരോപണം ഉന്നയിച്ചിരുന്നു. തുരങ്കപാത നിർമ്മാണ കമ്പനിക്ക് വീഴ്ചയുണ്ടായെന്നും അപകട മുന്നറിയിപ്പ് കൊങ്കൺ കമ്പനി അവഗണിച്ചെന്നും മന്ത്രി കുറ്റപെടുത്തുകയുണ്ടായി. എന്നാൽ പ്രകൃതി ദുരന്തമാണ് ഉണ്ടായത് എന്നും നിർമ്മാണ പ്രവർത്തനമല്ല അപകടത്തിന് കാരണമെന്നും കമ്പനി അധികൃതർ ന്യായീകരിച്ചു.
അപകടശേഷം കള്ളാടി തുരങ്ക പാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് കൂട്ടിയിട്ടിരിക്കുന്ന മണ്ണ് ഏത് വിധത്തിൽ നീക്കം ചെയ്യണമെന്നതിനെ കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നംഗ വിദഗ്ധ സമിതിയെയും സർക്കാർ നിയോഗിച്ചിരുന്നു. തുരങ്കപാതാ നിർമ്മാണവുമായി ബന്ധപ്പെട്ട് വലിയ തോതിൽ കൂട്ടിയിട്ട മണ്ണ് ഇടിഞ്ഞു നീങ്ങിയാണ് അപകടം ഉണ്ടായത്.
സ്ഥലം എം.പിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി വെള്ളിയാഴ്ച വയനാട്ടിലെത്തും. മണ്ണിടിച്ചിൽ ദുരന്തം ഉണ്ടായ സ്ഥലങ്ങൾ സന്ദർശിക്കുകയും അപകടത്തിൽ പരിക്കേറ്റവരെ കാണുകയും ചെയ്യും. ഇത്രയും വലിയ ദുരന്തം ഉണ്ടായി ആഴ്ചകൾ പിന്നിട്ടിട്ടും സ്ഥലം എംപി പ്രദേശത്ത് എത്താത്തതിൽ രൂക്ഷമായ വിമർശനമാണ് പ്രതിപക്ഷത്ത് നിന്നു ഉൾപ്പെടെ ഉയർന്നത്. ദുരിതബാധിതരുടെ പ്രശ്നങ്ങൾ കാണാൻ
താല്പര്യമില്ലെന്നും തിരഞ്ഞെടുപ്പിൽ മാത്രമാണ് വയനാട്ടിലെ ജനങ്ങളോട് ഇവർക്ക് സ്നേഹം ഉള്ളത് എന്നും ആക്ഷേപം ഉയർന്നിരുന്നു.
English Summary
A government appointed team will visit the site of the landslide at Kalladi in Wayanad today. The expert committee, tasked with identifying the causes of the landslide, will conduct an inspection at the location. The team will primarily examine whether proper guidelines were followed during the construction of the tunnel road. The expert group comprises geologists, environmental scientists, and government representatives.