Metro Updates: തിരുവനന്തപുരം മെട്രോ vs കോഴിക്കോട് ലൈറ്റ് മെട്രോ; ആദ്യം എത്തുക ഇവയിലേത്?
Thiruvananthapuram Metro vs Kozhikode Light Metro: നഗരത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനും യാത്ര കൂടുതൽ എളുപ്പമാക്കുന്നതിനും ലക്ഷ്യമിട്ടാണ് ലൈറ്റ് മെട്രോ പദ്ധതി സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്. നിലവിൽ, തലസ്ഥാന മെട്രോയുടെ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. മെട്രോയോ, ലൈറ്റ് മെട്രോയോ? ആദ്യം എത്തുക ഇവയിലേതായിരിക്കും... പരിശോധിക്കാം...

പ്രതീകാത്മക ചിത്രം
കോഴിക്കോട് നിവാസികളുടെ ഏറെ നാളെത്തെ ആഗ്രഹമായിരുന്ന ലൈറ്റ് മെട്രോ അധികം വൈകാതെ തന്നെ എത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരിക്കുകയാണ്. നഗരത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനും യാത്ര കൂടുതൽ എളുപ്പമാക്കുന്നതിനും ലക്ഷ്യമിട്ടാണ് ലൈറ്റ് മെട്രോ പദ്ധതി സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്. നിലവിൽ, തലസ്ഥാന മെട്രോയുടെ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. മെട്രോയോ, ലൈറ്റ് മെട്രോയോ? ആദ്യം എത്തുക ഇവയിലേതായിരിക്കും… പരിശോധിക്കാം…
കോഴിക്കോട് ലൈറ്റ് മെട്രോ
വിഡി സതീശൻ സർക്കാർ അധികാരമേറ്റതിന് പിന്നാലെ അവതരിപ്പിച്ച ആദ്യ ബജറ്റിലാണ് തിരുവനന്തപുരത്തും കോഴിക്കോടും ലൈറ്റ് മെട്രോ പദ്ധതി ഇടം പിടിച്ചത്. മെട്രോ പദ്ധതികളുടെ പ്രവർത്തനങ്ങൾക്കായി 20 കോടി രൂപ വകയിരുത്തുകയും ചെയ്തു. രണ്ട് റൂട്ടുകളിലായി 27.1 കിലോമീറ്ററിലാകും കോഴിക്കോട് മെട്രോ ഒരുങ്ങുന്നത്. കൊച്ചി മെട്രോ റെയിലാണ് ഇത് നിർദേശിച്ചത്. ആദ്യ റൂട്ട് വെസ്റ്റ്ഹില്ലിൽ നിന്ന് തുടങ്ങി – നടക്കാവ് – മീഞ്ചന്ത – ചെറുവണ്ണൂർ – രാമനാട്ടുകര വരെ 19 കിലോമീറ്ററാണ്. രണ്ടാമത്തേത് ബീച്ച് – തൊണ്ടയാട് – മെഡിക്കൽ കോളേജ് വരെ 8.1 കിലോമീറ്ററാണ്.
സാധ്യതാപഠനം പൂർത്തിയായ ശേഷമാകും റൂട്ടിന്റെ കാര്യത്തിൽ അന്തിമതീരുമാനം ഉണ്ടാവുന്നത്.2011ൽ കോഴിക്കോട് മോണോ റെയിലിനുള്ള നടപടികൾ ആരംഭിച്ചിരുന്നു. മെഡിക്കൽ കോളേജ് മുതൽ മീഞ്ചന്തവരെയുള്ള 13.3 കിലോമീറ്റർ റൂട്ടും, ഇതിൽ 14 സ്റ്റേഷനുകളുമായിരുന്നു നിശ്ചയിച്ചത്.
ALSO READ: മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും ശബരിമലയിലേക്ക്, മണ്ഡലകാല മുന്നൊരുക്കങ്ങൾ നേരിട്ട് വിലയിരുത്തും
എന്നാൽ, ഡൽഹി മെട്രാ റെയിൽ കോർപ്പറേഷൻ വിശദ പദ്ധതി റിപ്പോർട്ട് തയ്യാറാക്കിയെങ്കിലും ലൈറ്റ് മെട്രോയാണ് അനുയോജ്യമെന്ന് പദ്ധതി മാറ്റി. 2014 ൽ ലൈറ്റ് മെട്രോയ്ക്കുവേണ്ടി ഡിഎംആർസി വീണ്ടും വിശദ പദ്ധതി റിപ്പോർട്ട് സമർപ്പിച്ചു. കേന്ദ്രം മെട്രോ നയം മാറ്റിയതോടെ 2017-ൽ വീണ്ടും ഡിപിആർ പുതുക്കി. ഇത്തവണയെങ്കിലും ലൈറ്റ് മെട്രോ സ്വപ്നം പൂവണിയുമെന്ന പ്രതീക്ഷയിലാണ് കോഴിക്കോട്.
തിരുവനന്തപുരം മെട്രോ
തിരുവനന്തപുരം മെട്രോ അതിന്റെ പ്രാരംഭ ഘട്ടത്തിലാണ്. ഡിപിആർ സമർപ്പിച്ചെങ്കിലും ചില മാറ്റങ്ങൾ സർക്കാർ നിർദേശിച്ചിട്ടുണ്ട്. മെട്രോ റെയിൽ പദ്ധതി അനുമതിക്ക് നഗരത്തിൽ കുറഞ്ഞത് 20 ലക്ഷം ജനസംഖ്യ ഉണ്ടായിരിക്കണം എന്നതാണ് കേന്ദ്രത്തിന്റെ മാനദണ്ഡം. എന്നാൽ, കെഎംആർഎൽ തയ്യാറാക്കിയ രേഖയിൽ തിരുവനന്തപുരത്തെ ജനസംഖ്യ 16 ലക്ഷം മാത്രമായാണ് കാണിച്ചിട്ടുള്ളത്.
31 കിലോമീറ്റർ റൂട്ടിലാണ് മെട്രോ വരുന്നത്. പാപ്പനംകോട് നിന്ന് തുടങ്ങി കിള്ളിപ്പാലം, തമ്പാനൂർ, സെക്രട്ടേറിയറ്റ്, പാളയം, പട്ടം, മെഡിക്കൽ കോളേജ്, ഉള്ളൂർ, കാര്യവട്ടം, കഴക്കൂട്ടം, ടെക്നോപാർക്ക്, ആക്കുളം, ചാക്ക വഴി ഈഞ്ചയ്ക്കലിൽ എത്തും. ടെക്നോപാർക്ക്, വിമാനത്താവളം, തമ്പാനൂർ ബസ്സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, സെക്രട്ടേറിയറ്റ്, മെഡിക്കൽ കോളേജ് എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന അലൈൻമെന്റ് ആണിത്.
English Summary:
Chief Minister has stated that Kozhikode’s long-awaited Light Metro project is expected to become a reality soon, raising hopes among residents for improved urban transportation. Meanwhile, preliminary work on the Thiruvananthapuram Metro project has also begun.