AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Sabarimala: മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും ശബരിമലയിലേക്ക്, മണ്ഡലകാല മുന്നൊരുക്കങ്ങൾ നേരിട്ട് വിലയിരുത്തും

CM VD Satheesan to Visit Sabarimala: വരുന്ന മണ്ഡല - മകരവിളക്ക് സീസൺ കാലത്തെ തീർത്ഥാടന മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് മുഖ്യമന്ത്രി വി.ഡി സതീശനും ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരനും നാളെ ശബരിമല സന്ദർശിക്കും. രാവിലെ 9 മണിക്ക് നിലക്കലിലെത്തുന്ന മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും അവിടുത്തെ തീർത്ഥാടന ക്രമീകരണങ്ങൾ നേരിട്ട് പരിശോധിക്കും. ശേഷം പത്തരയോടെ പമ്പയിൽ..

Sabarimala: മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും ശബരിമലയിലേക്ക്, മണ്ഡലകാല മുന്നൊരുക്കങ്ങൾ നേരിട്ട് വിലയിരുത്തും
CM Vd Satheesan, SabarimalaImage Credit source: PTI, Social Media
Amal KV
Amal KV | Published: 16 Oct 2026 | 09:31 PM

പത്തനംതിട്ട: വരുന്ന മണ്ഡല – മകരവിളക്ക് സീസൺ കാലത്തെ തീർത്ഥാടന മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് മുഖ്യമന്ത്രി വി.ഡി സതീശനും ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരനും നാളെ ശബരിമല സന്ദർശിക്കും. രാവിലെ 9 മണിക്ക് നിലക്കലിലെത്തുന്ന മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും അവിടുത്തെ തീർത്ഥാടന ക്രമീകരണങ്ങൾ നേരിട്ട് പരിശോധിക്കും. ശേഷം പത്തരയോടെ പമ്പയിൽ എത്തുന്ന ഇവരുടെ നേതൃത്വത്തിൽ തീർത്ഥാടനവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ അവലോകന യോഗം നടക്കും. പമ്പ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തിലാണ് അവലോകന യോഗം. ശേഷം വൈകിട്ട് 4 മണിയോടെ ഇരുവരും സന്നിധാനത്ത് എത്തും. ശേഷം അഞ്ചുമണിയോടെ മുഖ്യമന്ത്രി ക്ഷേത്ര ദർശനം നടത്തും.

നാളെ തുലാമാസ പൂജകൾക്കായി ശബരിമല നട തുറക്കും. നാളെ മാത്രം 30,000 തീർത്ഥാടകരാണ് ഓൺലൈൻ വഴി ദർശനത്തിന് ബുക്ക് ചെയ്തിരിക്കുന്നത്. പൂജാ ദിവസം കൂടി ആയതിനാൽ മണ്ഡലകാലത്തിന് സമാനമായ തിരക്കാകും വരുന്ന ദിവസങ്ങളിൽ ശബരിമലയിൽ ഉണ്ടാവുക എന്നാണ് പ്രതീക്ഷിക്കുന്നത്. തുലാം ഒന്നാം തീയതി ( ഒക്ടോബർ 18) 50000 പേരും ഒക്ടോബർ 19ന് 40000 പേരുമാണ് ഇതുവരെ വെർച്ചൽ ക്യു വഴി ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്.

Also Read: സിഎംആർഎൽ എക്സാലോജിക്ക് കേസിൽ പിണറായി വിജയൻ സുപ്രീം കോടതിയിൽ! വിജിലൻസ് എഫ്ഐആർ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യം

അതേസമയം ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് തീർത്ഥാടനത്തിന് എത്തുന്നവർക്കായി 461 ബസ്സുകളും മകരവിളക്കിന് 561 ബസ്സുകളും ആണ് ആദ്യ ഘട്ടത്തിൽ സർവീസിന് എത്തിക്കുന്നത്. തീർത്ഥാടക തിരക്ക് വിലയിരുത്തിയതിനു ശേഷം കൂടുതൽ ബസുകൾ എത്തിക്കാനും തീരുമാനമായിട്ടുണ്ട്. നിലയ്ക്കൽ – പമ്പ ചെയിൻ സർവീസുകൾക്ക് പുറമെ സംസ്ഥാനത്തെ ഡിപ്പോകളെ ബന്ധിപ്പിച്ച് സ്പെഷ്യൽ സർവീസുകളും ക്രമീകരിച്ചിട്ടുണ്ട്.

പമ്പ, നിലക്കൽ, ചെങ്ങന്നൂർ, പത്തനംതിട്ട, കോട്ടയം, എരുമേലി, തിരുവനന്തപുരം, എറണാകുളം, കുമളി, കൊട്ടാരക്കര, പുനലൂർ, അടൂർ, തൃശ്ശൂർ, ഗുരുവായൂർ, കായംകുളം തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് സ്പെഷ്യൽ സർവീസുകൾ ഉണ്ടാകും. പ്രത്യേക സർവീസ് സുകൾ നടത്തുന്നതിനായി പ്രത്യേകം ജീവനക്കാരെയും ഉപയോഗിക്കും. മണ്ഡലകാലത്ത് 678 ജീവനക്കാരെയും മകരവിളക്ക് സമയത്ത് 778 ജീവനക്കാരെയും ആണ് ജോലിക്കായി നിയോഗിക്കുക.

English Summary

Chief Minister V.D. Satheesan and Devaswom Minister K. Muraleedharan will visit Sabarimala tomorrow to assess the pilgrimage preparations for the upcoming Mandala-Makaravilakku season. Arriving at Nilakkal at 9:00 AM, the Chief Minister and the Devaswom Minister will personally inspect the pilgrimage arrangements there.

Follow Us