Railway Update: ടിക്കറ്റ് കൗണ്ടറിലെ ക്യൂ ഇനി മറക്കാം; ഡിജിറ്റൽ ടിക്കറ്റിങ്ങിൽ റെക്കോർഡ് നേട്ടവുമായി തിരുവനന്തപുരം റെയിൽവേ ഡിവിഷൻ

Record Growth in Mobile Ticket Booking: സ്റ്റേഷനിൽ എത്തുന്നതിന് മുൻപ് തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാം എന്നതിനാൽ കൗണ്ടറുകളിലെ നീണ്ട ക്യൂ ഒഴിവാക്കാം. സ്റ്റേഷനുകളിൽ സ്ഥാപിച്ചിട്ടുള്ള പ്രത്യേക ക്യൂആർ കോഡുകൾ സ്കാൻ ചെയ്തും എളുപ്പത്തിൽ ടിക്കറ്റെടുക്കാം. ട്രെയിൻ സമയപ്പട്ടിക, പിഎൻആർ സ്റ്റാറ്റസ്, കോച്ച് പൊസിഷൻ എന്നിവ അറിയാനും, ഭക്ഷണം ഓർഡർ ചെയ്യാനും, റെയിൽ മദദ് വഴി പരാതികൾ സമർപ്പിക്കാനും ഈ ആപ്പിലൂടെ സാധിക്കും.

Railway Update: ടിക്കറ്റ് കൗണ്ടറിലെ ക്യൂ ഇനി മറക്കാം; ഡിജിറ്റൽ ടിക്കറ്റിങ്ങിൽ റെക്കോർഡ് നേട്ടവുമായി തിരുവനന്തപുരം റെയിൽവേ ഡിവിഷൻ

പ്രതീകാത്മക ചിത്രം

Published: 

04 Jun 2026 | 09:32 PM

തിരുവനന്തപുരം: ഡിജിറ്റൽ ടിക്കറ്റിങ് രംഗത്ത് വൻ മുന്നേറ്റവുമായി തിരുവനന്തപുരം റെയിൽവേ ഡിവിഷൻ. നിലവിൽ ഡിവിഷനിൽ ബുക്ക് ചെയ്യുന്ന ജനറൽ ( അൺറിസർവ്ഡ് ) ടിക്കറ്റുകളിൽ അഞ്ചിൽ ഒന്ന് വീതം ഇന്ത്യൻ റെയിൽവേയുടെ ഏകീകൃത മൊബൈൽ ആപ്പായ ‘റെയിൽവൺ വഴിയാണ് വിറ്റഴിക്കുന്നത്. ഈ നേട്ടത്തോടെ ആപ്പിന്റെ ഉപയോഗത്തിൽ രാജ്യത്തെ മുൻനിര ഡിവിഷനുകളിലൊന്നായി തിരുവനന്തപുരം മാറിയെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

നിലവിൽ ഡിവിഷനിലെ മൊത്തം അൺറിസർവ്ഡ് ടിക്കറ്റുകളിൽ ശരാശരി 20 ശതമാനവും മൊബൈൽ ആപ് വഴിയാണ് ബുക്ക് ചെയ്യുന്നത്. വാരന്ത്യങ്ങളിൽ ഇത് 25 ശതമാനം വരെ ഉയരാറുണ്ട്. റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും തുടർച്ചയായി സംഘടിപ്പിച്ച വിപുലമായ ബോധവൽക്കരണ പ്രവർത്തനങ്ങളാണ് ഈ നേട്ടത്തിന് പിന്നിലെന്ന് സീനിയർ ഡിവിഷണൽ കൊമേഴ്സ്യൽ മാനേജർ നിതിൻ നോർബർട്ട് വ്യക്തമാക്കി.

എന്താണ് റെയിൽവൺ ആപ്? ലഭിക്കുന്ന നേട്ടങ്ങൾ എന്തെല്ലാം?

റിസർവ്ഡ്, അൺറിസർവ്ഡ് ടിക്കറ്റ് ബുക്കിങ് ഉൾപ്പെടെയുള്ള എല്ലാ യാത്രാസേവനങ്ങളും ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുന്ന റെയിൽവേയുടെ ഏകീകൃത മൊബൈൽ ആപ്പാണ് റെയിൽവൺ. ആപ് വഴി ജനറൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ 3 ശതമാനം വരെ ഇളവ് ലഭിക്കും.

Also Read – Railway Update: ചരിത്രമായി പാലപ്പുറം റെയിൽവേ സ്റ്റേഷൻ, ദുരിതത്തിലായി യാത്രക്കാരും വ്യാപാരികളും

സ്റ്റേഷനിൽ എത്തുന്നതിന് മുൻപ് തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാം എന്നതിനാൽ കൗണ്ടറുകളിലെ നീണ്ട ക്യൂ ഒഴിവാക്കാം. സ്റ്റേഷനുകളിൽ സ്ഥാപിച്ചിട്ടുള്ള പ്രത്യേക ക്യൂആർ കോഡുകൾ സ്കാൻ ചെയ്തും എളുപ്പത്തിൽ ടിക്കറ്റെടുക്കാം. ട്രെയിൻ സമയപ്പട്ടിക, പിഎൻആർ സ്റ്റാറ്റസ്, കോച്ച് പൊസിഷൻ എന്നിവ അറിയാനും, ഭക്ഷണം ഓർഡർ ചെയ്യാനും, റെയിൽ മദദ് വഴി പരാതികൾ സമർപ്പിക്കാനും ഈ ആപ്പിലൂടെ സാധിക്കും.

മൊബൈൽ ആപ്പിന് പുറമേ സ്റ്റേഷനുകളിൽ സ്ഥാപിച്ചിട്ടുള്ള ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിംഗ് മെഷീനുകളുടെ ഉപയോഗത്തിലും വലിയ വർധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ എടിവിഎം വഴി വിതരണം ചെയ്ത ടിക്കറ്റുകളുടെ എണ്ണത്തിൽ 10 ശതമാനത്തിന്റെ വളർച്ചയാണ് ഡിവിഷൻ കൈവരിച്ചത്.

English Summary

The Thiruvananthapuram Railway Division has achieved a significant milestone in digital ticketing, with one-fifth of its unreserved tickets now being booked via the integrated RailONE app. This digital shift, driven by extensive awareness campaigns and convenient features like a 3% fare discount, has successfully reduced station counter lines and boosted automatic ticket vending machine usage.

Follow Us
ട്രോളിങ് വരുന്നു; മീൻ വാങ്ങി ഫ്രീസറിൽ വക്കുമ്പോൾ അറിയണം
പ്രോട്ടീൻ അമിതമായാൽ അപകടം, ശ്രദ്ധിക്കേണ്ടത്
ലക്കി ബാംബൂ വളർത്തിയാൽ വീടിന് ഐശ്വര്യമോ?
സ്വന്തം കാര്യം സിന്ദാബാദ്! ഈ രാശികളെ സൂക്ഷിക്കണം
ധവളപത്രം വിശകലനം ചെയ്ത് മുഹമ്മദ് റിയാസും ജനീഷു കുമാറും
മെലിഞ്ഞപ്പോൾ, ഗ്രേസ് ആൻ്റണി എത്ര ഫ്ലെക്സിബിൾ ആണെന്ന് കണ്ടോ
ചക്കുളത്തുകാവ് ക്ഷേത്രത്തിൽ നയന്താരയും വിഘ്നേഷ് ശിവനും എത്തിയപ്പോൾ
സ്കൂട്ടർ യാത്രകിനെ നേരെ പാഞ്ഞടുത്ത് കാട്ടാന, രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം