Thiruvananthapuram: തിരുവനന്തപുരം നഗരത്തിൽ ഇന്ന് ജലവിതരണം മുടങ്ങും; നാല് ദിവസം കുടിവെള്ളമില്ല!

Thiruvananthapuram Water Supply Disruption: പേരൂർക്കട ടാങ്കിൽ നിന്ന് പോകുന്ന പ്രധാന കുടിവെള്ള പൈപ്പിലുണ്ടായ ചോർച്ച അടിയന്തരമായി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ജല വിതരണം മുടങ്ങുന്നത്. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

Thiruvananthapuram: തിരുവനന്തപുരം നഗരത്തിൽ ഇന്ന് ജലവിതരണം മുടങ്ങും; നാല് ദിവസം കുടിവെള്ളമില്ല!

പ്രതീകാത്മക ചിത്രം

Updated On: 

07 Feb 2026 | 07:43 AM

തിരുവനന്തപുരം: തലസ്ഥാനത്തിലെ വിവിധയിടങ്ങളിൽ  ഇന്ന് മുതൽ നാല് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. ഇന്ന് കവടിയാർ- അമ്പലമുക്ക് മെയിൻ റോഡിൽ ഇൻകം ടാക്സ് ഓഫീസിന് സമീപം വാട്ടർ അതോറിറ്റിയുടെ പേരൂർക്കട ടാങ്കിൽ നിന്ന് പോകുന്ന പ്രധാന കുടിവെള്ള പൈപ്പിലുണ്ടായ ചോർച്ച അടിയന്തരമായി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ജല വിതരണം മുടങ്ങുന്നത്.

ഇന്ന് ( ജനുവരി 7) രാത്രി 10 മണി മുതൽ നാളെ (ജനുവരി 8) വൈകിട്ട് 6 മണി വരെ ആണ് ജലവിതരണം മുടങ്ങുന്നത്. പേരൂർക്കട ടാങ്കിൽനിന്ന് കുടിവെള്ളം വിതരണം ചെയ്യുന്ന പേരൂർക്കട, ഊളൻപാറ, പൈപ്പിന്മൂട്, ശാസ്തമംഗലം, വെള്ളയമ്പലം, കവടിയാർ, കുറവൻകോണം, പട്ടം, ഗൗരീശപട്ടം, മുറിഞ്ഞപാലം, കുമാരപുരം, പരുത്തിപ്പാറ, മുട്ടട, അമ്പലമുക്ക്, കേശവദാസപുരം, ഉള്ളൂർ, കൊച്ചുള്ളൂർ എന്നീ ഭാഗങ്ങളിലാണ് ശുദ്ധജലവിതരണം തടസപ്പെടുന്നത്.

 

ഫെബ്രുവരി 9, 10 തീയതികളിൽ

 

ജലഅതോറിറ്റി ഒബ്സർവേറ്ററി ഹിൽസിലെ ഗംഗാദേവി, ഒബ്സർവേറ്ററി ജലസംഭരണികളിൽ ശുചീകരണം നടത്തുന്നതിന്റെ ഭാ​ഗമായി ഫെബ്രുവരി 9,10 തീയതികളിലും കുടിവെള്ളം മുടങ്ങുന്നതാണ്. രാവിലെ 8 മുതൽ രാത്രി 8 വരെയാണ് ജലവിതരണം തടസ്സപ്പെടുക. 9ന് ഗംഗാദേവി ജലസംഭരണിയിലും 10ന് ഒബ്സർവേറ്ററി സംഭരണിയിലും ശുദ്ധീകരണം നടക്കുന്നതാണ്.

ALSO READ: മഴ പിൻവാങ്ങിയോ? ചൂട് കൂടുന്ന ജില്ലകൾ ഏതെല്ലാം; ഇന്നത്തെ കാലാവസ്ഥ

ഫെബ്രുവരി 9ന് ഒബ്സർവേറ്ററി ഹിൽ ഏരിയ, വെള്ളയമ്പലം, വഴുതക്കാട്, നന്ദാവനം, തൈക്കാട്, വലിയശാല, മേട്ടുക്കട, പിഎംജി, സ്റ്റാച്യു, പാളയം, പട്ടം, പ്ലാമൂട്, മുറിഞ്ഞപാലം, കുമാരപുരം, നന്തൻകോട്, ലോ കോളജ്, ഗൗരീശപട്ടം, കുന്നുകുഴി, ലെനിൻനഗർ, കണ്ണമൂല, പാറ്റൂർ എന്നിവിടങ്ങളിൽ ജലവിതരണം തടസ്സപ്പെടും.

ഫെബ്രുവരി 10ന് നന്ദാവനം, ബേക്കറി, ഊറ്റുകുഴി, സെക്രട്ടേറിയറ്റ്, ജിപിഒ, പുളിമൂട്, മാഞ്ഞാലിക്കുളം റോഡ്, ആയുർവേദ കോളജ്, ഗാന്ധാരി അമ്മൻകോവിൽ റോഡ്, മേലേതമ്പാനൂർ, വഴുതക്കാട്, തൈക്കാട്, രാജാജി നഗർ എന്നിവിടങ്ങളിലാണ് കുടിവെള്ളം മുടങ്ങുന്നത്. ഈ ദിവസങ്ങളിൽ ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

Follow Us
Related Stories
വയനാട്ടിൽ അതി ശക്തമായ മണ്ണിടിച്ചിൽ, എത്രപേർ കുടുങ്ങിയിട്ടുണ്ടെന്നും വ്യക്തതയില്ല
DA Hike: സർക്കാർ ജീവനക്കാർക്ക് 2% ഡിഎ; ഓണസമ്മാനം ഓഗസ്റ്റിലെ ശമ്പളത്തിൽ!
മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ലാപ്‌ടോപ്പ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി, ഉസ്ബകിസ്ഥാനില്‍ മലപ്പുറം സ്വദേശി അറസ്റ്റില്‍
Vizhinjam Gold Case: വിഴിഞ്ഞത്തെ യുവതികളുടെ ആത്മഹത്യ, പിടിയിലായ സ്ത്രീക്കെതിരെ കൂടുതല്‍ പരാതികള്‍
Kerala Onam Special Train: കേരളത്തിലേക്ക് 100 ട്രെയിനുകള്‍ വരുന്നു; ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്…എല്ലായിടത്തേക്കും പോകാം
Kerala PSC Controversy: ഒളിച്ചുകളി നടക്കില്ല! പരീക്ഷാരേഖകള്‍ പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷന്‍; പിഎസ്‌സിക്ക് കനത്ത തിരിച്ചടി
മണ്‍സൂണ്‍ സീസണില്‍ കേരളത്തില്‍ കണ്ടിരിക്കേണ്ട അടിപൊളി സ്ഥലങ്ങള്‍
തലമുടി എത്ര നാൾ കൂടുമ്പോൾ വെട്ടണം?
മനഃശക്തി ഒട്ടും ഇല്ലേ? ചൊവ്വാഴ്ച്ച ഇങ്ങനെ ചെയ്യൂ
ചീപ്പ് എങ്ങനെ വൃത്തിയാക്കണം? ശരിയായ രീതി ഇതാണ്‌
വെള്ളത്തിലൂടെയും പോകും വന്ദേഭാരത്
മനോഹരമായ കാഴ്ച! ആനക്കൂട്ടം വരിവരിയായ പോകുന്നത് കണ്ടോ
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?