AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Weather Update: മഴ പിൻവാങ്ങിയോ? ചൂട് കൂടുന്ന ജില്ലകൾ ഏതെല്ലാം; ഇന്നത്തെ കാലാവസ്ഥ

Kerala Latest Weather Update: വരും ദിവസങ്ങളിൽ കേരളത്തിലുടനീളം മഴയ്ക്കുള്ള സാധ്യത വളരെ കുറവാണ്. അടുത്ത കുറച്ചു ദിവസത്തേക്ക് കേരളത്തിലെ ജില്ലകളിൽ പ്രത്യേക മഴ മുന്നറിയിപ്പുകളോ മത്സ്യത്തൊഴിലാളികൾക്കുള്ള ജാഗ്രത നിർദ്ദേശങ്ങളോ നിലവിലില്ല. പകൽ സമയങ്ങളിൽ ചൂട് ഗണ്യമായി വർദ്ധിക്കാൻ സാധ്യതയുണ്ട്.

Kerala Weather Update: മഴ പിൻവാങ്ങിയോ? ചൂട് കൂടുന്ന ജില്ലകൾ ഏതെല്ലാം; ഇന്നത്തെ കാലാവസ്ഥ
Rain Alert KeralaImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 07 Feb 2026 | 06:05 AM

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കുറയുന്നതായും പകൽ ചൂട് കഠിനമാകുന്നതായും കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഫെബ്രുവരി മാസത്തിൻ്റെ തുടക്കത്തിൽ ചില ജില്ലകളുടെ ഭാ​ഗങ്ങളിൽ ലഭിച്ച ഒറ്റപ്പെട്ട മഴ മാത്രമാണ് ഒരു ആശ്വാസം. ഇന്ന് പല ജില്ലകളിലും താപനില സാധാരണയേക്കാൾ 2°C മുതൽ 4°C വരെ ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ ഒരു ജില്ലയിലും ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യതയില്ല. എങ്കിലും ചിലയിടങ്ങളിൽ നേരിയ ഒറ്റപ്പെട്ട മഴ പെയ്തേക്കാമെന്നാണ് പ്രവചനം.

തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളുടെ മലയോര മേഖലകളിൽ വൈകുന്നേരങ്ങളിൽ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ വടക്കൻ കേരളത്തിലും മധ്യകേരളത്തിലും വരണ്ട കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. നിലവിലെ സാഹചര്യം നോക്കുമ്പോൾ സംസ്ഥാനത്ത് നിന്ന് മഴ പൂർണ്ണമായും പിൻവാങ്ങിയോ എന്ന ആശങ്കയിലാണ് പലരും. കാലവർഷവും തുലാവർഷവും കേരളത്തിൽ നിന്ന് വിടവാങ്ങിക്കഴിഞ്ഞു.

Also Read: എന്തൊരു ചൂടാണ്? എന്ന് വരും ഇനി മഴ… കാലാവസ്ഥാ വകുപ്പ് പറയുന്നത് കേൾക്കാം

വരും ദിവസങ്ങളിൽ കേരളത്തിലുടനീളം മഴയ്ക്കുള്ള സാധ്യത വളരെ കുറവാണ്. അടുത്ത കുറച്ചു ദിവസത്തേക്ക് കേരളത്തിലെ ജില്ലകളിൽ പ്രത്യേക മഴ മുന്നറിയിപ്പുകളോ മത്സ്യത്തൊഴിലാളികൾക്കുള്ള ജാഗ്രത നിർദ്ദേശങ്ങളോ നിലവിലില്ല. പകൽ സമയങ്ങളിൽ ചൂട് ഗണ്യമായി വർദ്ധിക്കാൻ സാധ്യതയുണ്ട്. പാലക്കാട്, കണ്ണൂർ, തൃശ്ശൂർ, കോട്ടയം, ഇടുക്കി, കൊച്ചി, ആലപ്പുഴ എന്നീ ജില്ലകളിലാണ് ചൂട് വർദ്ധിക്കാൻ സാധ്യതയുള്ളത്. പകൽ കടുത്ത ചൂടാണെങ്കിലും പുലർച്ചെയുള്ള സമയങ്ങളിൽ മലയോര ജില്ലകളിൽ നേരിയ തണുപ്പ് അനുഭവപ്പെടാറുണ്ട്.

ചൂട് കൂടുമ്പോൾ ശ്രദ്ധിക്കേണ്ടത്

കേരളത്തിൽ ചൂട് ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ, ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ നാം അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. നിർജ്ജലീകരണവും സൂര്യാഘാതവുമാണ് ഈ സമയത്തെ പ്രധാന വെല്ലുവിളികളാണ്.

ദാഹം തോന്നിയില്ലെങ്കിലും ഓരോ മണിക്കൂർ ഇടവിട്ടും വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. ദിവസവും കുറഞ്ഞത് 3-4 ലിറ്റർ വെള്ളമെങ്കിലും കുടിക്കണം.

തണ്ണിമത്തൻ, വെള്ളരിക്ക, ഓറഞ്ച് തുടങ്ങിയ ജലാംശം കൂടുതലുള്ള ഭക്ഷണങ്ങൾ ധാരാളമായി കഴിക്കുക.

ചായ, കാപ്പി, മദ്യം, അമിതമായ മധുരമുള്ള പാനീയങ്ങൾ എന്നിവ ഒഴിവാക്കുക. ഇവ ശരീരത്തിൽ നിന്ന് ജലാംശം വേഗത്തിൽ നഷ്ടപ്പെടുത്തുന്നവയാണ്.

നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. ഉച്ചയ്ക്ക് 11 മണി മുതൽ 3 മണി വരെ പുറത്തിറങ്ങുന്നത് നിയന്ത്രിക്കുക.

കഠിനമായ വെയിലത്ത് ജോലി ചെയ്യുന്നവർ കൃത്യമായ ഇടവേളകളിൽ വിശ്രമിക്കുകയും നിർജ്ജലീകരണം ഉണ്ടാകാതെ നോക്കുകയും വേണം.

Follow Us