AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ജർമ്മനിയിൽ ഫ്ലാറ്റിന് തീപിടിച്ച് രണ്ട് യുവതികളടക്കം മൂന്ന് മലയാളികൾ മരിച്ചു; കെട്ടിടത്തിന് തീയിട്ടതെന്ന് സംശയം, ഒരാൾ അറസ്റ്റിൽ

Tragedy in Germany: Three Malayali Youths Killed in Bochum Flat Fire, Romanian National Held: സംഭവത്തിൽ കൊലപാതക സാധ്യത സംശയിക്കുന്ന പോലീസ്, ഇതേ കെട്ടിടത്തിൽ താമസിച്ചിരുന്ന 41 വയസ്സുകാരനായ റൊമാനിയൻ പൗരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സാങ്കേതിക തകരാറല്ല തീപിടിത്തത്തിന് കാരണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ആരോ തീയിട്ടതാണെന്ന സംശയത്തിലാണ് പോലീസ്. എന്നാൽ ഇത് കരുതിക്കൂട്ടി ചെയ്തതാണോ അതോ അബദ്ധത്തിൽ തീ പടർന്നതാണോ എന്ന കാര്യത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്

ജർമ്മനിയിൽ ഫ്ലാറ്റിന് തീപിടിച്ച് രണ്ട് യുവതികളടക്കം മൂന്ന് മലയാളികൾ മരിച്ചു; കെട്ടിടത്തിന് തീയിട്ടതെന്ന് സംശയം, ഒരാൾ അറസ്റ്റിൽ
പ്രതീകാത്മക ചിത്രം Image Credit source: getty Images
Sumeesh T Unneen
Sumeesh T Unneen | Updated On: 14 Oct 2026 | 11:31 PM

ബെർലിൻ: ജർമ്മനിയിലെ ബോക്കം നഗരത്തിലുണ്ടായ തീപിടിത്തത്തിൽ രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് മലയാളികൾ മരിച്ചു. കൊല്ലം ചാമക്കാട് സ്വദേശിനി അഞ്ജലി ഷീല ജോയ് (27), ഇടുക്കി ഇരട്ടയാർ സ്വദേശിനി നോവ സാബു (23), കാലടി സ്വദേശി സ്വിൻ ജോണി (26) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെയാണ് ബോക്കമിലെ ഹോഫ്സ്റ്റെഡെയിലുള്ള ബഹുനില അപ്പാർട്ട്മെൻ്റിൽ അപകടമുണ്ടായത്. ദുരന്തവിവരം ബുധനാഴ്ച വൈകുന്നേരത്തോടെയാണ് നാട്ടിലുള്ള കുടുംബാംഗങ്ങളെ തേടിയെത്തിയത്. തുടർനടപടികൾക്കായി ബന്ധുക്കൾ ഇന്ത്യൻ എംബസിയുടെ സഹായം തേടിയിട്ടുണ്ട്.

തൊഴിൽ ആവശ്യങ്ങൾക്കായി ഏതാനും മാസങ്ങൾക്ക് മുൻപ് മാത്രമാണ് മരിച്ച യുവതികൾ ജർമ്മനിയിലെത്തിയത്. കൊല്ലം ചെമ്മക്കാട് അശ്വനി നിവാസിൽ ജോയ്-ഷീല ജോയ് ദമ്പതികളുടെ മകളായ അഞ്ജലി, ജോലി ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ ജൂലൈയിലാണ് വിദേശത്തേക്ക് പോയത്. കട്ടപ്പന ശാന്തിഗ്രാം കൊച്ചടാട്ടേൽ കെ.പി. സാബുവിൻ്റെയും പി.എൻ. ജ്യോതിയുടെയും മകളായ നോവ സാബു ജൂലൈ മൂന്നിനാണ് ജർമ്മനിയിലേക്ക് പോയത്. അവിടെ ജിം ട്രെയിനറായി ജോലി നോക്കുകയായിരുന്നു നോവ.

Also Read: Vadakara MDMA Case: അധ്യാപികമാർ ഉൾപ്പെട്ട എ.ഡി.എം.എ കേസ്, മുഖ്യപ്രതിയെ പിടികൂടി പോലീസ്

താമസസമുച്ചയത്തിൻ്റെ രണ്ടാം നിലയിലെ ഫ്ലാറ്റിൽ നിന്നാണ് മൂവരുടെയും മൃതദേഹങ്ങൾ അഗ്നിശമന സേന കണ്ടെടുത്തത് എന്നാണ് വിവരം. കെട്ടിടത്തിൻ്റെ കോണിപ്പടികൾ വഴി തീ അതിവേഗം മുകളിലേക്ക് പടർന്നത് രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയായി. ഫ്ലാറ്റുകൾക്കുള്ളിൽ കടക്കാനും മുകൾ നിലകളിൽ കുടുങ്ങിപ്പോയവരുടെ അടുത്തെത്താനും ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് ഏറെ പണിപ്പെടേണ്ടി വന്നു. അപകടത്തിൽ പുക ശ്വസിച്ച് ശാരീരിക അസ്വസ്ഥതകൾ നേരിട്ട മറ്റ് അഞ്ച് പേരെ പ്രാദേശിക ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇവരുടെ മറ്റ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

സംഭവത്തിൽ കൊലപാതക സാധ്യത സംശയിക്കുന്ന പോലീസ്, ഇതേ കെട്ടിടത്തിൽ താമസിച്ചിരുന്ന 41 വയസ്സുകാരനായ റൊമാനിയൻ പൗരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സാങ്കേതിക തകരാറല്ല തീപിടിത്തത്തിന് കാരണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ആരോ തീയിട്ടതാണെന്ന സംശയത്തിലാണ് പോലീസ്. എന്നാൽ ഇത് കരുതിക്കൂട്ടി ചെയ്തതാണോ അതോ അബദ്ധത്തിൽ തീ പടർന്നതാണോ എന്ന കാര്യത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.

English Summary

Three young Malayalis—Anjali Sheela Joy, Nova Sabu, and Swin Johny—died in an apartment fire in Bochum, Germany. Suspecting arson, German police arrested a 41-year-old Romanian resident

Follow Us