AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

നിർത്തിയിട്ട കാറിന്റെ മൂന്ന് ടയറുകൾ മോഷ്ടിച്ചു; യുവാവ് പിടിയിൽ

കോഴിക്കോട് ചേളന്നൂർ സ്വദേശി കെ സഖിനെ ആണ് കാക്കൂർ പോലീസ് പിടികൂടിയത്. ചേളന്നൂർ അമ്പലത്തുകുളങ്ങര കല്ലിൻ പുറത്ത് താഴത്ത് റോഡരികിൽ നിർത്തിയിട്ട കാറിനുള്ള ടയറുകളാണ് മോഷ്ടിച്ചത്.കാറിന്റെ 3 മോഷ്ടിച്ചതിനുശേഷം എവിടെ നിന്നും കടന്നു കളയാൻ ശ്രമിക്കുന്നതിനിടയിലാണ് പോലീസിന്റെ വലയിലായത്..പരാതി ലഭിച്ചിട്ടുള്ളത് അന്വേഷണം നടത്തിയ കാക്കൂർ പോലീസ് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇയാളെ പിടികൂടിയിരുന്നു.........

നിർത്തിയിട്ട കാറിന്റെ മൂന്ന് ടയറുകൾ മോഷ്ടിച്ചു; യുവാവ് പിടിയിൽ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Ashli C
Ashli C | Updated On: 22 Oct 2026 | 10:38 PM

കോഴിക്കോട്: നിർത്തിയിട്ട കാറിന്റെ ടയർ മോഷ്ടിച്ച സംഭവത്തിൽ യുവാവിനെ പോലീസ് പിടികൂടി. കോഴിക്കോട് ചേളന്നൂർ സ്വദേശി കെ സഖിനെ ആണ് കാക്കൂർ പോലീസ് പിടികൂടിയത്. ചേളന്നൂർ അമ്പലത്തുകുളങ്ങര കല്ലിൻ പുറത്ത് താഴത്ത് റോഡരികിൽ നിർത്തിയിട്ട കാറിനുള്ള ടയറുകളാണ് മോഷ്ടിച്ചത്.

കാറിന്റെ 3 മോഷ്ടിച്ചതിനുശേഷം എവിടെ നിന്നും കടന്നു കളയാൻ ശ്രമിക്കുന്നതിനിടയിലാണ് പോലീസിന്റെ വലയിലായത്. അതേസമയം പരാതി ലഭിച്ചിട്ടുള്ളത് അന്വേഷണം നടത്തിയ കാക്കൂർ പോലീസ് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇയാളെ പിടികൂടിയിരുന്നു.

ALSO READ:മരുന്ന് കമ്പനി ഉടമകളെയോ, ഏജന്റ്മാരെയോ മന്ത്രിമാർ നേരിട്ട് കാണാറില്ല; കെ മുരളീധരനെതിരെ മുൻ ആരോഗ്യമന്ത്രിമാർ

ബിവറേജ് ഔട്ട്ലെറ്റിൽ നിന്നും ഒരു കേസ് വിദേശമദ്യം മോഷ്ടിച്ചു; പ്രതികൾ പിടിയിൽ

തിരുവനന്തപുരം വെള്ളറടയിലെ ബിവറേജ് ഔട്ട്ലെറ്റിൽ നിന്നും ഒരു കേസ് മദ്യം കടത്തിയ സംഭവത്തിൽ പ്രതികൾ പിടിയിൽ. തിരുവനന്തപുരം ജില്ലയിലെ പെരുങ്കുന്നം സ്വദേശിയായ അജയകുമാർ അമരവിള സ്വദേശിയായ എബിൻ എന്നിവയാണ് പോലീസിന്റെ വലയിലായത്. ഇരുവരും ആദ്യം വെള്ളറട ബിവറേജസിൽ നിന്ന് അര ലിറ്റർ വിദേശമദ്യം വാങ്ങി കുടിച്ചതിനുശേഷം തിരികെ വീണ്ടും മദ്യം വാങ്ങാൻ എന്ന വ്യാജ എത്തിയപ്പോൾ ബീവറേജ് ഔട്ട്ലെറ്റിലേക്ക് വന്ന ലോഡ് ഇറക്കുന്ന തിരക്കിലായിരുന്നു.

കയറ്റിറക്ക് തൊഴിലാളികൾ മദ്യം ഉൾപ്പെട്ട കേസിൽ ലോറിയിൽ നിന്ന് ഇറക്കി വെച്ച ശേഷമാണ് ഔട്ട്ലെറ്റിലേക്ക് കയറ്റിയിരുന്നത്. ഇത് തിരിച്ചറിഞ്ഞ പ്രതികൾ തൊഴിലാളികളുടെയും ജീവനക്കാരുടെയും കണ്ണുവെട്ടിച്ചുകൊണ്ട് ഒരു കേസ് നിറയെ ഉള്ള വിദേശമദ്യവും എടുത്തു കൊണ്ട് പോവുകയായിരുന്നു. ജീവനക്കാരുടെ പരാതിയെ തുടർന്ന് പ്രതികളെ തേടി പോലീസ് സംഘം എത്തുമ്പോൾ ഒരു കേസ് മദ്യം സുഹൃത്തുക്കൾക്കൊപ്പം അടിച്ചു തീർക്കാനുള്ള തന്ത്രപ്പാടിൽ ആയിരുന്നു പ്രതികളെന്നാണ് പോലീസ് നൽകുന്ന സൂചന.

ENGLISH SUMMARY

The police have apprehended a young man in connection with the theft of tires from a parked car. The individual, identified as K. Sakhin—a native of Chelannur, Kozhikode—was taken into custody by the Kakkur police. The tires were stolen from a car that had been parked along the roadside at Kallinpurathu Thazhathu, near Ambalathukulangara in Chelannur. He was caught by the police while attempting to flee the scene after stealing three of the car’s tires.

Follow Us