മാളയില്‍ കാണാതായ വിദ്യാര്‍ത്ഥിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Missing 12-year-old boy found dead in pond: രാവിലെ 11 മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് പൊലീസുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് രാത്രിയില്‍ വീടിന് സമീപത്തെ കുളത്തില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. എങ്ങനെയാണ് കുട്ടി കുളത്തില്‍ എത്തിയതെന്ന് വ്യക്തമല്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തത വരുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

പ്രതീകാത്മക ചിത്രം
തൃശൂര്‍: മാള പുത്തന്‍ചിറയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുത്തന്‍ചിറ അമ്പൂക്കന്‍ വീട്ടില്‍ ഷിജോയുടെ മകന്‍ ആന്റണിയാണ് (12) മരിച്ചത്. രാവിലെ 11 മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് പൊലീസുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് രാത്രിയില്‍ വീടിന് സമീപത്തെ കുളത്തില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. എങ്ങനെയാണ് കുട്ടി കുളത്തില്‍ എത്തിയതെന്ന് വ്യക്തമല്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തത വരുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. കുഴിക്കാട്ടുശേരി സെന്റ് മേരീസ് ജിഎസ്എച്ച്എസ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
അതേസമയം, കോഴിക്കോട് യുവാവിനെ ദുരൂഹസാഹചര്യത്തില്‍ പണിപൂര്‍ത്തിയാകാത്ത കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വെഞ്ഞാറമൂട് പുല്ലമ്പാറ സ്വദേശി അന്‍സാര്‍ (39) ആണ് മരിച്ചത്. കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലായിരുന്നു അന്‍സാറിന്റെ മൃതദേഹം. പ്രദേശത്ത് അന്‍സാറിനെ പലതവണ കട്ടിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
യുവാവ് കുഴഞ്ഞുവീണ് മരിച്ചു
അതിനിടെ, പാലക്കാട് പട്ടാമ്പിയില്‍ രായിരനെല്ലൂര്‍ മലകയറ്റത്തിന് എത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം തിരൂരങ്ങാടി കുളത്തായി വീട്ടില്‍ സനേഷ് (45) ആണ് മരിച്ചത്. മലയുടെ മുകളില്‍ വെച്ച് യുവാവിന് ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് കൊപ്പത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പെയിന്റിങ് തൊഴിലാളിയായിരുന്നു. നാല് വര്‍ഷമായി സ്ഥിരമായി മല കയറുന്നയാളാണ്.
Also Read: ഭാരം 7 കിലോ മാത്രം, പോഷകാഹാരക്കുറവുമൂലം ആലപ്പുഴയിൽ രണ്ടുവസ്സുകാരൻ മരിച്ചു
വാഹനാപകടത്തില്‍ ദാരുണാന്ത്യം
കളമശേരിയില്‍ ഗുഡ്‌സ് ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് സ്ത്രീക്ക് ദാരുണാന്ത്യം. എറണാകുളം നോച്ചിമ സ്വദേശി വസന്തകുമാരി (58) ആണ് മരിച്ചത്. വസന്തകുമാരിയുടെ ഭര്‍ത്താവും ഡ്രൈവറുമായ കലാധരന്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. കളമശേരി എന്‍എഡി റോഡില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ ആയിരുന്നു സംഭവം. കളമശേരി ഭാഗത്തുനിന്ന് എന്‍എഡി ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനം നിയന്ത്രണംവിട്ട റോഡിലേക്ക് മറിയുകയായിരുന്നു.
മൃതദേഹം കണ്ടെത്തി
തിരുവനന്തപുരത്ത് പുഴയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. മുദാക്കല്‍ സ്വദേശി അര്‍ച്ചനയുടെ മൃതദേഹമാണ് ഞായറാഴ്ച വാമനപുരം പുഴയില്‍ നിന്ന് കണ്ടെത്തിയത്. ശനിയാഴ്ചയാണ് യുവതി പുഴയിലേക്ക് ചാടിയത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
English Summary
A 12-year-old Class 7 student was reported missing from his home in Mala, Thrissur. The boy had been missing since 11 AM, prompting a frantic search by locals and police. Authorities later discovered his body in a nearby pond during the search operation. The cause of death remains unclear, and Mala police have launched a detailed investigation.