Thiruvananthapuram Traffic Restrictions: സത്യപ്രതിജ്ഞാ ചടങ്ങ്: തിരുവനന്തപുരത്ത് നാളെ ഗതാഗത നിയന്ത്രണം, പൂർണ്ണ വിവരങ്ങൾ ഇങ്ങനെ

Traffic Restrictions At Thiruvananthapuram: വാഹനങ്ങൾ നിർദേശിച്ചിട്ടുളള പാർക്കിങ് ഏരിയകളിൽ മാത്രം പാർക്ക് ചെയ്യണമെന്നാണ് നിർദ്ദേശം. അനധികൃതമായും ഗതാഗത തടസ്സമുണ്ടാക്കുന്ന വിധവും പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുമെന്നാണ് മുന്നറിയിപ്പ്. വിമാനത്താവളത്തിലേക്കും, റെയിൽവേ സ്റ്റേഷനിലേക്കും വരുന്ന യാത്രക്കാർ സമയത്തിന് മുമ്പോ യാത്രകൾ ക്രമീകരിക്കേണ്ടതാണ്.

Thiruvananthapuram Traffic Restrictions: സത്യപ്രതിജ്ഞാ ചടങ്ങ്: തിരുവനന്തപുരത്ത് നാളെ ഗതാഗത നിയന്ത്രണം, പൂർണ്ണ വിവരങ്ങൾ ഇങ്ങനെ

പ്രതീകാത്മക ചിത്രം

Published: 

17 May 2026 | 08:12 AM

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരമേൽക്കുന്നതിൻ്റെ ഭാ​ഗമായി, നാളെ (തിങ്കൾ, മെയ് 18) തിരുവനന്തപുരം ന​ഗരത്തിൽ വൻ ​ഗതാ​ഗത ക്രമീകരണം. രാവിലെ 10 മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ വച്ചാണ് പുതിയ സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. ഇതിൻ്റെ ഭാ​ഗമായി നഗരത്തിൽ രാവിലെ ഏഴ് മണി മുതൽ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ എത്തുന്നവർക്കായി പ്രത്യേക പാർക്കിങ് കേന്ദ്രങ്ങളും സജീകരിച്ചിട്ടുണ്ട്.

വാഹനങ്ങൾ നിർദേശിച്ചിട്ടുളള പാർക്കിങ് ഏരിയകളിൽ മാത്രം പാർക്ക് ചെയ്യണമെന്നാണ് നിർദ്ദേശം. അനധികൃതമായും ഗതാഗത തടസ്സമുണ്ടാക്കുന്ന വിധവും പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുമെന്നാണ് മുന്നറിയിപ്പ്. വിമാനത്താവളത്തിലേക്കും, റെയിൽവേ സ്റ്റേഷനിലേക്കും വരുന്ന യാത്രക്കാർ സമയത്തിന് മുമ്പോ യാത്രകൾ ക്രമീകരിക്കേണ്ടതാണ്. ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയുന്നതിന് പൊതുജനങ്ങൾക്ക് 04712558731, 9497930055 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

ALSO READ: കേരളം കാത്തിരുന്ന സത്യപ്രതിജ്ഞ നാളെ; ആഭ്യന്തരം ചെന്നിത്തലയ്ക്ക്, മറ്റ് മന്ത്രിമാർ ആരെല്ലാം?

ഗതാഗത ക്രമീകരണം ഇങ്ങനെ

പേരൂർക്കട, ശാസ്തമംഗലം ഭാഗങ്ങളിൽ നിന്നു സ്റ്റാച്യു വഴി പോകുന്ന വാഹനങ്ങൾ വെള്ളയമ്പലം-വഴുതയ്ക്കാട്-വിമൻസ് ജംക്​ഷൻ -തൈക്കാട് വഴി തിരിച്ചുവിടും.

പിഎംജി ഭാഗത്ത് നിന്നും സ്റ്റാച്യു വഴി പോകേണ്ട വാഹനങ്ങൾ ജിവി രാജ–എൽഎംഎസ്-മ്യൂസിയം-മാനവീയം റോഡ്–ആൽത്തറ വഴുതയ്ക്കാട്-വിമൻസ് കോളജ് ജംക്​ഷൻ വഴി തൈക്കാട് റൂട്ടിലാണ് പോകേണ്ടത്.

ഓവർ ബ്രിഡ്‌ജ് ഭാഗത്ത് നിന്നു വന്ന് സ്റ്റാച്യു വഴി പോകേണ്ട വാഹനങ്ങൾ ഫ്ലൈഓവർ വഴി പോകേണ്ടതാണ്. ഓവർ ബ്രിഡ്‌ജ്-തമ്പാനൂർ-മോഡൽ സ്കൂൾ-പനവിള-ബേക്കറി ജംങ്ഷനിലൂടെ ഈ വാഹനങ്ങൾക്ക് കടന്നുപോകാം.

പാർക്കിങ് സ്ഥലങ്ങൾ

സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതിനായി വരുന്ന എംഎൽഎ/എംപിമാരുടെ വാഹനങ്ങൾ ആർബിഐ-ബേക്കറി ജംക്​ഷൻ-വാൻറോസ്-ജേക്കബ്‌സ് ജംക്​ഷൻ-ഗേറ്റ്- 4 വഴി സെക്രട്ടറിയേറ്റിനകത്തേക്ക് പ്രവേശിക്കുന്നതാണ്.

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വരുന്ന ഉദ്യോഗസ്ഥർ, പൊലീസ്, മീഡിയ എന്നിവരുടെ വാഹനങ്ങൾ ആർബിഐ-ബേക്കറി ജംക്​ഷൻ-വാന്റോസ്-ജേക്കബ്‌സ് ജംക്​ഷൻ വഴി ഗേറ്റ്-4 ഭാഗത്ത് ആളുകളെ ഇറക്കിയ ശേഷം സംസ്കൃത കോളജ് ഗ്രൗണ്ട്, യൂണിവേഴ്സിറ്റി ക്യാംപസ്, യൂണിവേഴ്സിറ്റി കോളജ് എന്നീ സ്ഥലങ്ങളിൽ പാർക്ക് ചെയ്യണം.

സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ വാഹനങ്ങളിൽ വരുന്ന പ്രവർത്തകർ, പൊതുജനങ്ങൾ ഗേറ്റ് 2, പുളിമൂട് ആയുർവേദ കോളജ് ജംക്​ഷൻ, മോഡൽ സ്കൂൾ ജംക്​ഷൻ എന്നിവിടങ്ങളിൽ ആൾക്കാരെ ഇറക്കിയ ശേഷം പാർക്കിങ് സ്ഥലങ്ങളിലേക്ക് പോവുക.

സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതിനായി പ്രവർത്തകരെ കൊണ്ട് വരുന്ന വലിയ വാഹനങ്ങൾ ആറ്റുകാൽ പാർക്കിങ് ഗ്രൗണ്ട്, ഐരാണിമുട്ടം ഹോമിയോ റിസർച്ച് സെന്റർ ഗ്രൗണ്ട്, പൂജപ്പുര ഗ്രൗണ്ട്, ചാക്ക്‌-ലോർഡ്‌സ്‌ ബൈപാസ് റോഡിന്റെ ഇരു വശങ്ങളിലും കുഴിവിള -ആക്കുളം റോഡ്, കൈമനം-പാപ്പനംകോട് റോഡിന്റെ ഇരുവശങ്ങളിലും പാർക്ക് ചെയ്യേണ്ടതാണ്.

സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതിനായി ഇരുചക്ര വാഹനങ്ങളിൽ വരുന്നവർ പുളിമൂട് – ഓവർബ്രിഡ്‌ജ്‌ റോഡ് (ഇരു വശങ്ങളിലും) എകെജി – സ്പെൻസർ റോഡ്, വിജെടി-ജേക്കബ്സ് (സാഫല്യം) റോഡ്, പബ്ലിക് ലൈബ്രറിക്ക് എതിർ വശത്തുള്ള ഗ്രൗണ്ട് എന്നിവിടങ്ങളിൽ ഗതാഗത തടസ്സമുണ്ടാകാത്ത വിധം പാർക്ക് ചെയ്യേണ്ടതാണ്.

English Summary:

Kerala new cabinet oath ceremony held on Tomorrow may 18 Monday. Traffic diversions are in effect in Thiruvananthapuram city from 7:00 AM for the swearing-in event at Central Stadium at 10:00 AM. Designated parking areas are arranged for attendees, and vehicles must be parked without causing obstruction.

Follow Us
Related Stories
മുട്ട പുഴുങ്ങുമ്പോൾ പൊട്ടാതിരിക്കാൻ... ഇത് പരീക്ഷിക്കൂ
ഗ്യാസിനും അസിഡിറ്റിക്കും ഇഞ്ചി കഴിക്കുന്നവരാണോ? ഇതറിഞ്ഞോളൂ
മഴക്കാല രോഗങ്ങളെ തുരത്താൻ കരിഞ്ചീരകം ഉപയോഗിക്കാം
പച്ചക്കറി പച്ചയ്ക്ക് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്..
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്