Kerala CM Swearing Ceremony: കേരളം കാത്തിരുന്ന സത്യപ്രതിജ്ഞ നാളെ; ആഭ്യന്തരം ചെന്നിത്തലയ്ക്ക്, മറ്റ് മന്ത്രിമാർ ആരെല്ലാം?
Kerala CM V D Satheesan Swearing Ceremony 2026: കർണാടക, തെലങ്കാന, ഹിമാചൽ മുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. സത്യപ്രതിജ്ഞക്കുള്ള പന്തലും മറ്റു സൗകര്യങ്ങളും തലസ്ഥാന നഗരിയിൽ തയാറായി വരികയാണ്. 25000 പേർനേരിട്ട് പങ്കെടുക്കും. സത്യപ്രതിജ്ഞക്കുശേഷം മന്ത്രിമാർ ഓഫീസിലെത്തി ചുമതലയേൽക്കുന്നതാണ്. അതിന് ശേഷം യുഡിഎഫിൻ്റെ ആദ്യം മന്ത്രിസഭ ചേരും.
തിരുവനന്തപുരം: പത്ത് വർഷത്തെ എൽഡിഎഫ് ഭരണത്തിന് അന്ത്യം കുറിച്ച് യുഡിഎഫ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറുമ്പോൾ, കേരളം കാത്തിരുന്ന സത്യപ്രതിജ്ഞാ ചടങ്ങാണ് നാളെ നടക്കാനിരിക്കുന്നത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വച്ചാണ് മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യുക. വി ഡി സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമ്പോൾ മറ്റ് മന്ത്രിമാർ ആരെല്ലാമെന്നാണ് ജനങ്ങൾ ഉറ്റുനോക്കുന്നത്.
കോൺഗ്രസിൻ്റെ ദേശീയ നേതൃത്വം ചടങ്ങിൽ പങ്കെടുക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. തമിഴ്നാട് മുഖ്യമന്ത്രി വിജയെ ചടങ്ങിലേക്ക് ക്ഷണിച്ചെങ്കിലും, അദ്ദേഹം വരുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. കർണാടക, തെലങ്കാന, ഹിമാചൽ മുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. സത്യപ്രതിജ്ഞക്കുള്ള പന്തലും മറ്റു സൗകര്യങ്ങളും തലസ്ഥാന നഗരിയിൽ തയാറായി വരികയാണ്. 25000 പേർനേരിട്ട് പങ്കെടുക്കും. സത്യപ്രതിജ്ഞക്കുശേഷം മന്ത്രിമാർ ഓഫീസിലെത്തി ചുമതലയേൽക്കുന്നതാണ്. അതിന് ശേഷം യുഡിഎഫിൻ്റെ ആദ്യം മന്ത്രിസഭ ചേരും.
ALSO READ: ആഭ്യന്തരത്തിൽ അനുനയം ഫലം കണ്ടു! രമേശ് ചെന്നിത്തല വിഡി സതീശൻ മന്ത്രിസഭയിൽ
വി ഡി സതീശൻ്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലെ കോൺഗ്രസ് മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന് ഉച്ചയോടെ പുറത്തുവരുമെന്നാണ് വിവരം. മുഖ്യമന്ത്രി ഉൾപ്പെടെ 12 മന്ത്രിമാരാകും കോൺഗ്രസിൽ നിന്ന് ഉണ്ടാവുകയെന്ന് നേരത്തെ സൂചന ലഭിച്ചിരുന്നു. രമേശ് ചെന്നിത്തലയ്ക്കാണ് ആഭ്യന്തരം. സണ്ണി ജോസഫ്, കെ മുരളീധരൻ, പി സി വിഷ്ണുനാഥ്, ചാണ്ടി ഉമ്മൻ, എം ലിജു, എ പി അനിൽകുമാർ എന്നിവരാണ് നിലവിൽ മന്ത്രി സ്ഥാനം ഉറപ്പിച്ചവർ. അൻവർ സാദത്തിനും ഐ സി ബാലകൃഷ്ണനുമായി സമ്മർദം ശക്തമാണ്. കാസർകോട്, തൃശൂർ, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ നിന്ന് മന്ത്രിമാരുണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
മുഖ്യമന്ത്രിക്ക് പുറമെ പ്രധാന വകുപ്പായി ധനകാര്യ വകുപ്പ് വിഡി സതീശൻ തന്നെ കൈകാര്യം ചെയ്യും. വനിതാ പ്രാതിനിധ്യത്തിൽ ബിന്ദു കൃഷ്ണയ്ക്ക് മാത്രമാണ് മന്ത്രി സ്ഥാനം ഏകദേശം ഉറപ്പിച്ചിരിക്കുന്നത്. മുസ്ലിം ലീഗിന്റെ മന്ത്രിമാരെ ഇന്നുച്ചയോടെ പ്രഖ്യാപിക്കും. പി കെ കുഞ്ഞാലിക്കുട്ടിക്കും എൻ ഷംസുദ്ദീനും പുറമേ മധ്യകേരളത്തിൽ നിന്നുള്ള വി ഇ അബ്ദുൽ ഗഫൂറിനെ മന്ത്രിയാക്കണമെന്ന ആവശ്യവും വളരെ ശക്തമാണ്. മലപ്പുറത്ത് നിന്ന് പി കെ ബഷീർ അല്ലെങ്കിൽ കെ എം ഷാജിയുടെ പേരാണ് നിലവിൽ മന്ത്രിമാരുടെ പട്ടികയിലുള്ളത്.
ഏഴ് എംഎൽഎമാരായ കേരള കോൺഗ്രസ് രണ്ട് മന്ത്രിസ്ഥാനം വേണമെന്നുള്ള ആവശ്യമാണ് ഇത്തവണം മുന്നോട്ട് വെക്കുന്നത്. എന്നാൽ ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് അല്ലെങ്കിൽ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും മാത്രമെ നൽകാനാകൂ എന്ന നിലപാടിലാണ് വിഡിയുടെ നേതൃത്വം. ഒരു മന്ത്രിസ്ഥാനം മാത്രം നൽകുകയാണെങ്കിൽ സീനിയർ നേതാവ് മോൻസ് ജോസഫ് മന്ത്രിയായേക്കാനാണ് സാധ്യത കൂടുതൽ. രണ്ടാമതൊരു മന്ത്രിസ്ഥാനം ലഭിച്ചാൽ പി ജെ ജോസഫിൻ്റെ മകൻ അപു ജോസഫിനാകും ആ മന്ത്രിസ്ഥാനം ലഭിക്കുക. പരിചയമില്ലാത്ത എംഎൽഎമാരെ പരിഗണിക്കുന്നതിന് പകരം അനുഭവസമ്പത്ത് കൊണ്ട് കരുത്തായവരെ മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവരണമെന്നാണ് ആവശ്യം.
English Summary:
V D Satheesan and 20 new Ministers in Kerala ministry will be Sworn on tomorrow May 17th monday. In this Ceremony South Indian chief ministers and Congress national leadership expected to attend. The ceremony preparations are underway, and the Muslim League is set to announce its ministerial nominees today afternoon.