AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Ernakulam South Railway: എറണാകുളം സൗത്തില്‍ ഇന്ന് മുതല്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം: സ‍ർവീസുകൾ ഭാഗികമായി റദ്ദാക്കി

Train Restrictions at Ernakulam South Station: മാർച്ച് 17 മുതൽ 20 വരെയാണ് നിയന്ത്രണം. പ്രധാനപ്പെട്ട പല ട്രെയിനുകളും ഭാഗികമായി റദ്ദാക്കുകയോ സമയം മാറ്റുകയോ ചെയ്തിട്ടുണ്ട്.

Ernakulam South Railway: എറണാകുളം സൗത്തില്‍ ഇന്ന് മുതല്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം: സ‍ർവീസുകൾ ഭാഗികമായി റദ്ദാക്കി
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 17 Mar 2026 | 09:15 AM

കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്‌ഫോമിൽ നടക്കുന്ന നവീകരണ ജോലികൾ കാരണം ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. മാർച്ച് 17 മുതൽ 20 വരെയാണ് നിയന്ത്രണം. പ്രധാനപ്പെട്ട പല ട്രെയിനുകളും ഭാഗികമായി റദ്ദാക്കുകയോ സമയം മാറ്റുകയോ ചെയ്തിട്ടുണ്ട്. പുതിയ സമയക്രമം അനുസരിച്ച് യാത്രകൾ ക്രമീകരിക്കണമെന്നും റെയിൽവേ അധികൃതർ മുന്നറിയിപ്പ് നൽകി.

പ്രധാന മാറ്റങ്ങൾ

ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെടുന്ന എംജിആർ ചെന്നൈ – ആലപ്പുഴ ഡെയിലി എക്സ്പ്രസ് (22639) മാർച്ച് 25 വരെ മുപ്പത് മിനിറ്റ് വൈകി ഓടും.

രാവിലെ 7.20ന് പുറപ്പെടുന്ന പാലക്കാട് – എറണാകുളം മെമു (66609) മാർച്ച് 18 മുതൽ 26 വരെ ആലുവയിൽ യാത്ര അവസാനിപ്പിക്കും.

ഉച്ചയ്ര്ര് 2.45ന് പുറപ്പെടുന്ന എറണാകുളം – പാലക്കാട് മെമു (66610) മാർച്ച് 18 മുതൽ 26 വരെ എറണാകുളത്തിന് പകരം ആലുവയിൽ നിന്നായിരിക്കും സർവീസ് ആരംഭിക്കുക.

ഉച്ചയ്ക്ക് 1.25ന് പുറപ്പെടുന്ന ഗുരുവായൂർ – എറണാകുളം പാസഞ്ചർ (56317) മാർച്ച് 17 മുതൽ 26 വരെ ഇടപ്പള്ളിയിൽ സർവീസ് അവസാനിപ്പിക്കും.

രാവിലെ 5.55ന് പുറപ്പെടുന്ന കൊല്ലം – എറണാകുളം മെമു (66300) മാർച്ച് 17 മുതൽ 26 വരെ തൃപ്പൂണിത്തുറയിൽ യാത്ര അവസാനിപ്പിക്കും.

വൈകിട്ട് 5.45ന് പുറപ്പെടുന്ന തിരുവനന്തപുരം – എറണാകുളം വഞ്ചിനാട് എക്‌സ്‌പ്രസ് (16304) മാർച്ച് 17 മുതൽ 26 വരെ കോട്ടയം വരെ മാത്രമേ സർവീസ് നടത്തുകയുള്ളൂ.

മാർച്ച് 17 മുതൽ 26 വരെ എറണാകുളം ജങ്ഷനിൽ നിന്ന് രാവിലെ 6 മണിക്ക് പുറപ്പെടേണ്ട എറണാകുളം-കണ്ണൂർ ഇന്റർസിറ്റി എക്‌സ്പ്രസ് (16305) ആലുവയിൽ നിന്നായിരിക്കും സർവീസ് ആരംഭിക്കുക.

Follow Us