AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Kannur-Alappuzha Express: ട്രെയിന്‍ സമയം മാറി; ഷൊര്‍ണൂര്‍ വഴി പോകുന്നവര്‍ ശ്രദ്ധിക്കൂ

Nilambur Road–Kottayam and Kannur–Alappuzha Express Updated Schedule: പദ്ധതിയുടെ ആകെ ചെലവിന്റെ 50 ശതമാനമായ 1,900 കോടി രൂപ കിഫ്ബി വഴി സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. 3,800 കോടിയാണ് ആകെ നിര്‍മാണ ചെലവ്. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ചെലവാണ് സംസ്ഥാനം വഹിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുമായി സഹകരിച്ച് പാതയുടെ നിര്‍മാണം വേഗത്തിലാക്കാനുള്ള തീരുമാനത്തിലാണ് റെയില്‍വേ.

Kannur-Alappuzha Express: ട്രെയിന്‍ സമയം മാറി; ഷൊര്‍ണൂര്‍ വഴി പോകുന്നവര്‍ ശ്രദ്ധിക്കൂ
ട്രെയിന്‍ Image Credit source: PTI
Shiji M K
Shiji M K | Published: 24 Mar 2026 | 02:07 PM

കോഴിക്കോട്: സംസ്ഥാനത്തെ ട്രെയിന്‍ സമയങ്ങളില്‍ മാറ്റം. ഷൊര്‍ണൂര്‍ വഴി കടന്നുപോകുന്ന രണ്ട് ട്രെയിനുകളുടെ സമയത്തിലാണ് മാറ്റമുള്ളത്. നിലമ്പൂര്‍ റോഡ്-കോട്ടയം എക്‌സ്പ്രസ്, കണ്ണൂര്‍- ആലപ്പുഴ എക്‌സ്പ്രസ് എന്നീ ട്രെയിനുകളുടെ സര്‍വീസ് സമയം ഏപ്രില്‍ 1 മുതല്‍ മാറുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. ഇതനുസരിച്ച് യാത്രകള്‍ പ്ലാന്‍ ചെയ്യണമെന്നും നിര്‍ദേശം.

നിലമ്പൂര്‍-കോട്ടയം എക്‌സ്പ്രസ്

ട്രെയിന്‍ നമ്പര്‍ 16325 നിലമ്പൂര്‍ റോഡ്-കോട്ടയം എക്‌സ്പ്രസ് ഏപ്രില്‍ 1 മുതല്‍ വൈകിട്ട് 4.50ന് ഷൊര്‍ണൂര്‍ എത്തിച്ചേരും. 4.55നാണ് ട്രെയിന്‍ പുറപ്പെടുക. നേരത്തെ ഇത് 4.25-4.30 എന്നിങ്ങനെയായിരുന്നു.

കണ്ണൂര്‍-ആലപ്പുഴ എക്‌സ്പ്രസ്

ട്രെയിന്‍ നമ്പര്‍ 16308 കണ്ണൂര്‍-ആലപ്പുഴ എക്‌സ്പ്രസ് ഏപ്രില്‍ 1 മുതല്‍ രാവിലെ 8.50ന് ഷൊര്‍ണൂരിലെത്തും, 5 മിനിറ്റിന് ശേഷം 8.55ന് യാത്ര ആരംഭിക്കും. നേരത്തെ 8.40ന് എത്തി 8.45നായിരുന്നു പുറപ്പെട്ടിരുന്നത്.

അങ്കമാലി-എരുമേലി ശബരി പാത 2032ല്‍ യാഥാര്‍ഥ്യമാകും

കേരളക്കര കാത്തിരിക്കുന്ന ശബരി റെയില്‍പാത 2032 ഓടെ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് വിവരം. പദ്ധതിയ്ക്കാവശ്യമായ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണ്. പാതയുടെ നിര്‍മാണം അഞ്ച് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് റെയില്‍വേ.

Also Read: Sabari Rail Project: ശബരി റെയില്‍പാതയ്ക്ക് ഇനി കാത്തിരിപ്പില്ല; ചെലവില്‍ തീരുമാനമായി

പദ്ധതിയുടെ ആകെ ചെലവിന്റെ 50 ശതമാനമായ 1,900 കോടി രൂപ കിഫ്ബി വഴി സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. 3,800 കോടിയാണ് ആകെ നിര്‍മാണ ചെലവ്. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ചെലവാണ് സംസ്ഥാനം വഹിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുമായി സഹകരിച്ച് പാതയുടെ നിര്‍മാണം വേഗത്തിലാക്കാനുള്ള തീരുമാനത്തിലാണ് റെയില്‍വേ.

 

Follow Us