ലൈംഗികാതിക്രമം നടന്നിട്ടില്ല; പത്തനംതിട്ടയിൽ 13 കാരിയെ സഹപാഠികൾ പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ്

പെൺകുട്ടി പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത് എന്ന് പോലീസ് പറഞ്ഞു. 13 കാരിയിൽ നിന്നും വീണ്ടും വിശദമായ മൊഴി എടുക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കം. കേസിൽ സമഗ്രമായ അന്വേഷണത്തിനാണ് പോലീസ് നീങ്ങുന്നത്. പെൺകുട്ടി ഇത്തരത്തിൽ ഒരു മൊഴി നൽകാൻ ഇടയായ സാഹചര്യവും പോലീസ് അന്വേഷണം നടത്തും. നേരത്തെ ഇപ്രകാരം 13 കാരി ലൈംഗിക അതിക്രമത്തിനിരയായിട്ടുണ്ടോ.............

ലൈംഗികാതിക്രമം നടന്നിട്ടില്ല; പത്തനംതിട്ടയിൽ 13 കാരിയെ സഹപാഠികൾ പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ്

പ്രതീകാത്മക ചിത്രം

Published: 

05 Jul 2026 | 07:27 AM

പത്തനംതിട്ട: പത്തനംതിട്ടയിൽ 13 കാരിയെ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചു എന്ന കേസിൽ വഴിത്തിരിവ്. പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ല എന്ന് വൈദ്യ പരിശോധനയിൽ തെളിഞ്ഞു. കൂടാതെ സഹപാഠികൾ തന്നെ പീഡിപ്പിച്ചിട്ടില്ല എന്ന് പെൺകുട്ടിയും മൊഴിമാറ്റി പറഞ്ഞു. ഇരയായി എന്ന് ആരോപിക്കപ്പെടുന്ന വിദ്യാർത്ഥിനിയുടെ മൊഴികളിലെ വൈരുദ്യത്തെ തുടർന്ന് കസ്റ്റഡിയിലെടുത്ത പ്രായപൂർത്തിയാകാത്തവരെ അടക്കം വിട്ടയച്ചിരുന്നതായി പോലീസ് റിപ്പോർട്ട്.

പെൺകുട്ടി പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത് എന്ന് പോലീസ് പറഞ്ഞു. 13 കാരിയിൽ നിന്നും വീണ്ടും വിശദമായ മൊഴി എടുക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കം. കേസിൽ സമഗ്രമായ അന്വേഷണത്തിനാണ് പോലീസ് നീങ്ങുന്നത്. പെൺകുട്ടി ഇത്തരത്തിൽ ഒരു മൊഴി നൽകാൻ ഇടയായ സാഹചര്യവും പോലീസ് അന്വേഷണം നടത്തും. നേരത്തെ ഇപ്രകാരം 13 കാരി ലൈംഗിക അതിക്രമത്തിനിരയായിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

ALSO READ:പത്തനംതിട്ടയിൽ 13 കാരിയെ സഹപാഠികൾ പീഡിപ്പിച്ചു; പെൺകുട്ടിയടക്കം 10 പേർ സംഭവത്തിൽ പ്രതികൾ

കൂടാതെ പെൺകുട്ടി മയക്കുമരുന്നിന് അടിമപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിലും അന്വേഷണം നടത്തുന്നുണ്ട്. താൻ ലൈംഗിക അതിക്രമത്തിന് ഇരയായി എന്ന് പറഞ്ഞുകൊണ്ട് 10 വ്യക്തികളുടെ പേരാണ് പെൺകുട്ടി തുറന്നു പറഞ്ഞത്. ഇതിൽപ്രകാരം പോലീസ് 10 പേരെയും കണ്ടെത്തിയിരുന്നു. ഇതിൽനിന്നും ആറുപേരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. തന്നെ സ്കൂളിലെ ശുചിമുറിയിൽ വച്ചും പീഡനത്തിനിരയാക്കി എന്നായിരുന്നു പരാതി.

കൂടാതെ പീഡനത്തിനു പിന്നിൽ ഒരു പെൺകുട്ടിയും ഉണ്ടെന്നും വിവരങ്ങൾ എത്തിയിരുന്നു. സ്കൂളിൽ നടന്ന കൗൺസിലിങ്ങിന് ഇടയിലാണ് പെൺകുട്ടി താൻ പീഡനത്തിന് വിധേയയായി എന്ന കാര്യം വെളിപ്പെടുത്തിയത്. പിന്നാലെ സംഭവത്തിൽ കൂടൽ പോലീസ് രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്താണ് അന്വേഷണം ആരംഭിച്ചിരുന്നത്. ജൂനിയർ ജസ്റ്റിസ് പ്രകാരമായിരുന്നു പോലീസ് കേസ് രേഖപ്പെടുത്തിയത്. അതേസമയം പെൺകുട്ടി ആരോപണം ഉന്നയിച്ച വിദ്യാർത്ഥികളെല്ലാം ഇതേ പെൺകുട്ടി പഠിക്കുന്ന സ്കൂളിലെ മറ്റു വിദ്യാർഥികളാണ്. ഇതുകൂടാതെ തന്നെ പുറത്തുനിന്ന് ഉള്ള ചിലരും പീഡിപ്പിച്ചെന്നും പെൺകുട്ടി നൽകിയിരുന്നു. ഇവരെ കണ്ടെത്താൻ തിരിച്ചറിയുമെന്ന് ആയിരുന്നു പെൺകുട്ടിയുടെ മൊഴി. അവർക്ക് വേണ്ടിയും പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു.

ENGLISH SUMMARY

A breakthrough has been made in the case of a 13-year-old girl who was raped by her classmates in Pathanamthitta. A medical examination has revealed that the girl was not a victim of sexual assault. The girl also denied that her classmates raped her.Police report that minors who were taken into custody were released due to inconsistencies in the statements of the alleged victim, the student.

Follow Us
കുട്ടികൾ പഠനത്തിൽ പിന്നോട്ടാണോ? ഗണപതിക്ക് ഈ വഴിപാടുകൾ നടത്തു
പാൽ കുടിച്ചാൽ ഫാറ്റി ലിവർ വരുമോ?
വെള്ളി ആഭരണങ്ങളുടെ തിളക്കം പോയോ? പരിഹാരമിതാ...
വാല്‍പ്പാറയ്ക്ക് പോയാലോ? കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍ അറിയാം
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?
ചെടിക്കുള്ളിൽ മറഞ്ഞിരിക്കുന്നത് ആരെന്ന് കണ്ടോ? കൂറ്റൻ രാജവെമ്പാല
ചേർത്തലയിൽ നിർമാണത്തിലുള്ള ദേശിയപാതയുടെ ഫ്ലൈഓവറിൽ ഗർത്തം